VOL 14 |
 Flip Pacha Online

ഒരു തലമുറയുടെ ടവറിംങ് പേഴ്സണാലിറ്റി

By: ഇ.ടി മുഹമ്മദ് ബഷീർ / പി.സി ജലീൽ

ഒരു തലമുറയുടെ ടവറിംങ് പേഴ്സണാലിറ്റി
എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെയൊക്കെ ചുറ്റുപാടിൽ സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നു. ഏറ്റവും വലിയ മാതൃകാപുരുഷനും രാഷ്ട്രീയത്തിലെ റോൾമോഡലും. അദ്ദേഹത്തോടുള്ള ബഹുമാനാദരവുകൾ ഞങ്ങളുടെയെല്ലാം ഹൃദയത്തിന്റെ അടിത്തട്ടിൽ നിറഞ്ഞുനിന്നു. 1960ൽ താനൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.എച്ച്, 61ൽ കേരള നിയമസഭയിലെ സ്പീക്കറായി. അക്കാലത്ത് സ്കൂൾ വിദ്യാർത്ഥിയായ എനിക്ക് അദ്ദേഹത്തെ വലിയ അതിശയമായി തോന്നിയിരുന്നു.

1967ൽ ഇ.എം.എസ് മന്ത്രിസഭയിൽ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായി രംഗത്തു വരുന്നത് കാലഘട്ടം. ആ വലിയ വ്യക്തിത്വത്തെ നേരിൽ കാണാനും സംസാരിക്കാനും അക്കാലത്താണ് അവസരമുണ്ടായത്. ജീവിതത്തിലെ ഒരു നിർണ്ണായക സംഭവമായി മാറിയിരുന്നു അത്. രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് മുന്നോട്ടുള്ള വഴി കാണിച്ച ആ കൂട്ടിക്കാഴ്ച്ചയായിരുന്നു.

ഞാനന്ന് എസ്.എസ്.എൽ.സി കഴിഞ്ഞതേയുള്ളൂ. താമസിയാതെ മാവൂരിലെ സ്വതന്ത്ര തൊഴിലാളി യൂണിയൻ ഓഫീസിൽ സെക്രട്ടറിയായി ചുമതലയേറ്റു. 1963-ൽ മാവൂരിൽ ബിർളയുടെ ഗ്വാലിയോർ റയോൺസ് പേപ്പർ, ഹൈദർ ഫാക്ടറി സമാപിതമായതോടെ പ്രദേശത്തിന്റെ മുഖച്ചായ മാറി വരുന്ന സമയമായിരുന്നു അത്. മാവൂരിലെ പുത്തിയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തത് ഗ്രാമീണ തൊഴിലാളികൾക്കിടയിൽ ശക്തമായ രാഷ്ട്രീയ സംഘടന നടത്താൻ മുസ്‌ലിം ലീഗ് ആലോചിച്ചു. ഇതുസംബന്ധമായ ചർച്ചകൾക്കായി നടന്ന കാവിലെ സി.എച്ചിന്റെ വിട്ടുനീട്ടുള്ള മുറിയിൽ ഒരു ജില്ലാ കൺവെൻഷൻ വിളിച്ചുകൂട്ടി.

മലപ്പുറം, വയനാട് ജില്ലാ വിഭജനം നടത്തിയിട്ടില്ലാത്തതിനാൽ ഞങ്ങളും അന്ന് കോഴിക്കോട് ജില്ലക്കാരായിരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ മപ്പുറത്തുള്ള എന്റെ വീടിനു പിറകിലൂടെ ഒഴുക്കുന്ന ചാലിയാർ പുഴയുടെ മറുകരയിലായിരുന്നു ഫാക്‌ടറിക്കു വേണ്ടി ബിർള ഏറ്റെടുത്ത മുന്നൂറിലേറെ ഏക്കർ സ്ഥലം. നദി മുറിച്ചുകടക്കേണ്ട അകലം മാത്രമായിരുന്നതിനാൽ ഞങ്ങളെല്ലാം മാവൂർ പ്രദേശത്തിന്റെ ഭാഗമായി ഗണിക്കപ്പെട്ടു. അങ്ങനെയാണ് മാവൂർ എസ്.ടി.യു കമ്മിറ്റിയുടെ ഭാഗമായി തീർന്നത്. ഓഫീസ് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നതിനാൽ ചെറുപ്പം വിട്ടിട്ടില്ലാത്ത എനിക്കും ജില്ലാ കൺവെൻഷനിൽ സംബന്ധിക്കാൻ അവസരം ലഭിച്ചു.

സി.എച്ചിന്റെ വീടിനു സമീപത്തെ മദ്രസയിൽ വെച്ചാണ് അന്ന് കൺവെൻഷൻ ചേർന്നത്. യൂണിയൻ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്നായിരുന്നു യോഗത്തിന്റെ അജണ്ട. വിഷയം അവതരിപ്പിക്കേണ്ട ചുമതല എനിക്കായിരുന്നു. പല പ്രമുഖരും യോഗത്തിനെത്തിയിരുന്നു. അവർക്കിടയിൽ നല്ല അഭിപ്രായം സൃഷ്ടിക്കത്തക്ക രീതിയിൽ എനിക്ക് വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞു. എന്റെയും എസ്.ടി.യുവിന്റെയും ഭാവിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ അത് അവസരമൊരുക്കി എന്നാണ് പിന്നീടുള്ള എന്റെ അനുഭവം.

കൺവെൻഷൻ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോവാനിരിക്കെ സി.എച്ച് ഞങ്ങളെ വീട്ടിലേക്ക് വിളിപ്പിച്ചു. വലിയ ആകാംക്ഷയോടെ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട്ടിൽ ഞങ്ങളെ സ്വീകരിച്ച ശേഷം അദ്ദേഹം വിഷയത്തിലേക്കു കടന്നു. തൊഴിലാളി യൂണിയൻ രൂപീകരണ കാര്യത്തിൽ ഞങ്ങൾ അവതരിപ്പിച്ച ആശയങ്ങൾ വളരെ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കു വലിയ ഗുണം ചെയ്യുന്ന ഒന്നായിരിക്കും അത്. എല്ലാ പിന്തുണയും പ്രോത്സാഹനവും എന്റെ ഭാഗത്തു നിന്നുണ്ടാകും. എന്നാൽ ഞങ്ങളൊക്കെ വളരെ ദൂരെയായതിനാൽ മാവൂരിൽ വന്ന് ട്രേഡ് യൂണിയൻ നേതൃത്വം നൽകുക പ്രയാസമായിരിക്കും. അക്കാര്യങ്ങളൊക്കെ പ്രദേശത്തുകാരായ നിങ്ങൾ തന്നെ ചെയ്യണം. നാട്ടിക അബ്ദുൽ മജീദ്, പി.കെ ഉമ്മർകോയൻ, പി.ടി മൊയ്തീൻകോയ തൂടങ്ങി ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തെ പാർട്ടിയിലെ പ്രമുഖരെല്ലാം അന്ന് അവിടെ സംബന്ധിച്ചിരുന്നു.

അക്കാലത്ത് അധികം തൊഴിലാളികളും എ.ഐ.ടി.യു.സിയുടെ ഭാഗമായിരുന്നു. സി.ഐ.ടി.യു രംഗത്തുവന്നിട്ടില്ല. മുസ്‌ലിംലീഗിന്റെ ഭാഗത്തുനിന്ന് ഒരു തൊഴിലാളി പ്രസ്ഥാനം വളർത്തിയെടുക്കുക ശ്രമകരമായ ദൗത്യമായിരുന്നു. ആ വെല്ലുവിളിയുമായി മുന്നോട്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റായി വരുന്നത് ഒരാൾ അഭിഭാഷകൻ ആയിരിക്കണം എന്നൊക്കെ അന്ന് ഒരു ധാരണ നിലനിന്നിരുന്നു. ഞങ്ങളെ മാവൂരിൽ സഹായിക്കാനായി പി.ടി മൊയ്തീൻ കോയയും ഉമ്മർകോയൻ സാഹിബുമൊക്കെ ഇടവരുമെന്നും സി.എച്ച് പറഞ്ഞു.

മാവൂരിൽ എസ്.ടി.യു പ്രവർത്തനം നല്ലരീതിയിൽ മുന്നോട്ടുപോയി. തൊഴിലാളികൾ ആവേശത്തോടെ ഞങ്ങളോടൊപ്പം സംഘടിച്ചു. മുസ്‌ലിംലീഗിന്റെ ട്രേഡ് യൂണിയൻ പ്രവർത്തനരംഗത്തെ നാഴികക്കല്ലായിരുന്നു മാവൂരിലെ പ്രവർത്തന പരിപാടികൾ.

ഇക്കാലത്ത് ഡൽഹി ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേന്ത്യൻ കേന്ദ്രമായ ബംഗളൂർ ട്രെയിനിങ് സെന്ററിൽ നിന്ന് എനിക്ക് ഒരു കത്ത് കിട്ടി. രാജ്യത്തെ ട്രേഡ് യൂണിയൻ പ്രവർത്തകർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മൂന്ന് മാസത്തെ ട്രെയിനിങ്ങിന് ക്യാമ്പിലേക്ക് ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു ആ കത്ത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കത്തിൽ സി.എച്ചിന്റെ നിർദ്ദേശാനുസരണമാണെന്ന് എന്റെ പേര് പരിഗണിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. കത്തിനോടൊപ്പം സി.എച്ചിന്റെ ഒരു എഴുത്തും. നിർബന്ധമായും പോകണമെന്ന് അദ്ദേ ഹം ആവശ്യപ്പെട്ടിരുന്നു.

1963-ൽ സ്ഥാപിതമായ ബാംഗ്ലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, സാമൂഹിക പ്രവർത്തകരും ജനകീയ പ്രസ്ഥാനങ്ങൾക്കും നേതൃത്വ നൽകുന്ന വ്യക്തികൾക്ക് പരിശീലനവും സാകാര്യങ്ങളും ഒരുക്കിക്കൊടുക്കാനുള്ള കേന്ദ്രമായിരുന്നു. ജാതി-മത-വർഗ്ഗ ഭേദങ്ങളില്ലാതെ സാമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരെയും സംഘടിപ്പിക്കാൻ പ്രാപ്തരായവരെ ഇൻസ്റ്റിറ്റ്യൂട്ട് വാർത്തെടുത്തിട്ടുണ്ട്. സി.എച്ചിന് ഈ സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. അങ്ങനെയാണ് അവർ സി.എച്ചിനെ സമീപിച്ചതും സി.എച്ച് എന്നെ നിർദേശിച്ചതും.

മൂന്ന് മാസക്കാലത്തെ ഈ പരിശീലനം എന്റെ രാഷ്ട്രീയ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. അക്കാലത്ത് ട്രേഡ് യൂണിയൻ രംഗത്തെ മുൻനിര നേതാക്കളായിരുന്ന ജോർജ് ഫെർണാണ്ടസ്, മൈക്ക ൽ ഫെർണാണ്ടസ്, ഫാദർ ഫോൻ സേക, എസ്.സി.എസ് മേനോൻ തുടങ്ങിയവരെല്ലാം ഞങ്ങൾക്ക് പരിശീലനം നൽകാനായി ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ അറിവും കഴിവും വികസിപ്പിക്കുന്നതിന് പരിശീലനം സഹായകരമായി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ സ്വഭാവവും രീതിയും പഠിക്കാനും രാഷ്ട്രീയ സംഘാടനത്തിലും താത്വികമായ അറിവും അവബോധവും രൂപപ്പെടാനും അതു സഹായിച്ചു. തൊഴിൽ നിയമം, കളക്ടീവ് ബാർഗൈനിങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ അത് ഞങ്ങളെ പ്രാപ്തരാക്കി. തന്റെ രാഷ്ട്രീയ-ഭരണ തിരക്കുകൾക്കിടയിലും യുവതലമുറയെ വാർത്തെടുക്കാനും അവരെക്കുറിച്ച് സ്വപ്നം കാണാനും സി.എച്ച് എത്ര ബദ്ധശ്രദ്ധനായിരുന്നുവെന്ന് ഈ മാതൃകയിൽനിന്ന് നമുക്ക് നിരീക്ഷിക്കാനാവും.

കോഴ്‌സ് നടക്കുന്ന കാലയളവിൽ എനിക്ക് മറ്റൊരു അവസരവും കിട്ടി. ബാംഗ്ലൂരിലേക്ക് പുറപ്പെടും മുമ്പ് ഞാൻ ചന്ദ്രികയിൽ വന്നു ബീരാൻ സാഹിബിനെ കണ്ടിരുന്നു. അദ്ദേഹം എന്നെ ബാംഗ്ലൂരിൽ മറ്റൊരു ദൗത്യം കൂടി ഏൽപ്പിച്ചു. ബാംഗ്ലൂരിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിരവധി സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ചന്ദ്രികക്ക് അയക്കണം. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ഞാൻ ലാൽബാഗിലെ ലീഗ് ഓഫീസിലെത്തി. അവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമുണ്ടായില്ലെങ്കിലും മുസ്‌ലിംലീഗിന്റെ എല്ലാ സ്ഥാനാർത്ഥികളെ യും എനിക്ക് നേരിട്ടു കാണാനും സംവദിക്കാനും അവസരം ലഭിച്ചു. ആ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്ത വിജയമാണ് നേടിയത്. എന്റെ റിപ്പോർട്ടുകൾ ചന്ദ്രികയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു വന്നു. ബാംഗ്ലൂരിലെ ചരിത്ര വിജയം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും വ്യക്തമായി അറിയാൻ അത് വഴിയൊരുക്കി.

സി.എച്ചിന്റെ തെരഞ്ഞെടുപ്പ് പ്രചാരണകാലമാണ് ഞങ്ങളെയൊക്കെ ആവേശഭരിതരാക്കുന്ന മറ്റൊരു കാര്യം. പ്രചാരണ പരിപാടികൾക്കായി ഞാനടക്കം പ്രസംഗകരുടെ ഒരു സംഘംതന്നെ ഉണ്ടായിരുന്നു. സി.എച്ചിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞങ്ങൾ കുറേ ദിവസം തിരൂരങ്ങടി പ്രസ്സിൽ തങ്ങിയതും ഇബ്രാഹീം ഹാജിയുടെ ആതിഥ്യത്തിന്റെ തണലിൽ കഴിഞ്ഞതുമൊക്കെ വലിയ ഓർമകളാണ്‌. രാത്രിയിൽ ഞങ്ങൾ കാലത്ത്‌ മമ്പുറം പുഴയിലിറങ്ങി കുളിച്ച്‌ പ്രസംഗ വേദികളിലേക്കു നീങ്ങും. അന്നൊരിക്കൽ കെ.സി അബൂബക്കർ മൗലവിയുടെ ജുമുഅ ഖുതുബ കഴിഞ്ഞിറങ്ങുമ്പോഴാണ്‌ സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മക്കയിൽ നിര്യാതനായ വിവരം വന്നത്‌. ആ സന്ദർഭം മനസ്സിനെ പിടിച്ച്‌ കുലുക്കിയത്‌ ഇപ്പോഴും ഓർക്കുന്നു. സി.എച്ചിന്റെ രാഷ്ട്രീയ ജീവിതത്തിൽ ബാഫഖി തങ്ങൾക്കുള്ള സ്ഥാനം അതുല്യമായിരുന്നു.

മാവൂരിൽ സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനം ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സി.എച്ച്‌ അക്കാര്യത്തിൽ വലിയ ആവേശം കാണിച്ചിരുന്നു. പ്രസ്ഥാനത്തിന്റെ പത്താം വാർഷിക വേളയിൽ പ്രധാന അതിഥിയായി എത്തിയത്‌ സി.എച്ച്‌ ആയിരുന്നു. കേരള നിയമ നിർമാണസഭയുടെ നിർണ്ണായക പദവികളിലായിരുന്നു അന്ന്‌ സി.എച്ച്‌. അദ്ദേഹത്തിന്റെ വരവ്‌ മാവൂരിനും പരിസരപ്രദേശങ്ങൾക്കും ചരിത്രസംഭവമായിരുന്നു. വലിയ സമ്മേളന വേദിയൊരുങ്ങി. സി.എച്ചിനെ കാണലായിരുന്നു ആ മഹാ പുരുഷാരത്തിന്റെ അഭിലാഷം. പ്രസംഗത്തിനിടെ സി.എച്ച്‌ അദ്ദേഹത്തിന്റെ തൊപ്പി ഊരി എന്നെ ധരിപ്പിച്ചു പറഞ്ഞ വാക്കുകൾ എന്റെ രാഷ്ട്രീയ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്‌. ആ അഭിനന്ദനവും തലോടലും എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഗതി നിർണ്ണയിച്ചു.

സി.എച്ച്‌ കൊണ്ടോട്ടിയിൽ മത്സരിച്ച കാലവും വല്ലാത്ത ഓർമയാണ്‌. എന്റെ നാട്ടിൽ തന്നെയായിരുന്നു ആ തെരഞ്ഞെടുപ്പ്‌ എന്നതുകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഞാനുണ്ടായിരുന്നു. അക്കാലത്ത്‌ നല്ല തടിയുണ്ടായിരുന്നു സി.എച്ചിന്‌. അതുപോലെ രോഗങ്ങളും. എന്നാൽ തന്റെ പ്രസ്ഥാനിക പ്രവർത്തനത്തിനായി പൂർണ്ണമായി സമർപ്പിച്ച അദ്ദേഹം മറ്റെല്ലാം വിസ്മരിച്ചു. വാഴക്കാടിന്റെ കിഴക്കു വശത്തുള്ള ചീക്കോട്ടുനിന്ന്‌ പടിഞ്ഞാറെ അറ്റമായ ആക്കോടു വരെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം കാൽനടയായി അദ്ദേഹം നടന്നു. അന്നു പ്രചാരണം സമാപിച്ചപ്പോൾ സി.എച്ചിന്റെ തുട പൊട്ടിയിരുന്നു. വേദനയും അസുഖവുമായി അദ്ദേഹം വല്ലാതെ കഷ്ടപ്പെട്ടു. സ്വന്തം ശരീരത്തെ മ എച്ചിന്റേത്.

യാത്രകളിലെ സി.എച്ചിനെ നാം ഒരിക്കലും മറക്കരുത്. അദ്ദേഹത്തിന്റെ നർമ്മത്തിന്റെ പേരിലായിരിക്കും. പലപ്പോഴും സി.എച്ചിന്റെ അനുഭവങ്ങളും പ്രഹരികങ്ങളും എനിക്ക് ഓർത്തോർത്തു ചിരിക്കാൻ കഴിയാറുണ്ട്. അതിലൊന്നാണ്, തിരുവനന്തപുരത്ത് എം.എൽ.എ ക്വാർട്ടേഴ്സിൽ അദ്ദഹം ബാത്ത്റൂമിലിരിക്കെ ചിലർ അറിയാതെ മുറി പുറത്തുനിന്ന് പൂട്ടിയിടുകയും ഒടുക്കം എങ്ങനെയൊക്കെയോ അവിടുന്ന് രക്ഷപ്പെട്ട സംഭവവും.

സി.എച്ചിൽ നിന്ന് എനിക്ക് പകർന്നു കിട്ടിയ ഏറ്റവും വലിയ സന്ദേശം, പരന്ന വായന ശീലമായിരുന്നു. അതായിരുന്നു സി.എച്ചിന്റെ കരുത്തും. എന്തും ഏതും അദ്ദേഹം വായിക്കും. ഗ്രന്ഥങ്ങളെന്നോ തമാശക്കഥകളെന്നോ അദ്ദേഹം വേർതിരിവു വെച്ചിരുന്നില്ല.

ഒരിക്കൽ കലിക്കറ്റ് നഴ്സിംഗ് ഹോമിൽ രോഗിയായി കിടക്കുമ്പോൾ സന്ദർശിക്കാനിടയായ അദ്ദേഹത്തിന്റെ തലയണക്കു കീഴിൽ ഉണ്ടായിരുന്ന പുസ്തകം പൊൻകുന്നം വർക്കിയുടെ കഥകളായിരുന്നു. മങ്ങാട്ടച്ചനും കുഞ്ഞായീദ് മുസ്‌ലി്യാരും - ഫലിതങ്ങൾ അദ്ദേഹത്തിനു നല്ല ഹരം പകർന്നിരുന്നു. ഇത്രയേറെ വൈവിധ്യമാർന്ന പുസ്തകങ്ങൾ വായിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരനെയും കാണാനായിട്ടില്ല.

പേഴ്സണാലിറ്റിയായിരുന്നു. മികച്ച വഴികാട്ടി. ഞങ്ങളുടെ തലമുറ സി.എച്ചിനെ റോൾമോഡലാക്കിയാണു രാഷ്ട്രീയരംഗത്തു പ്രവർത്തിക്കാൻ ശ്രമിച്ചത്. പ്രസംഗങ്ങളിൽ മിക്കവരും സി.എച്ചിനെ അനുകരിക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം ശൈലി വിടുകയും സി.എച്ചിന്റെ ശൈലിയിൽ എത്താതിരിക്കുകയും ചെയ്യുന്ന ഗതി പല സന്ദർഭങ്ങളിൽ അത്തരം പ്രസംഗങ്ങളുടെ ദുർഗതിയായിരുന്നു.

എന്റെ വിവാഹത്തിന് സി.എച്ചിനെ ക്ഷണിക്കാൻ പോയിരുന്നെങ്കിലും അദ്ദേഹത്തിന് വരാൻ പറ്റിയില്ല. ദൂരെ ആയിരുന്നു. പക്ഷേ, അദ്ദേഹം ഒരു ആശംസ എഴുതി അയച്ചു. ആ അക്ഷരങ്ങൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. അങ്ങനെ, ഓർമ്മകളുടെ ഒരു പ്രളയം തന്നെ ഉണ്ടാവും സി.എച്ചിനെ കുറിച്ച് ആലോചിക്കുമ്പോൾ..