മനുഷ്യത്വ വല്ക്കരണത്തിന്റെ മദീന മോഡല്
By: റംസീന നരിക്കുനി
അതിശക്തമായ നീതിനിഷ്ഠ പുലർത്തിയ പരിഷ്കർത്താവായിരുന്നു പ്രവാചകൻ. സമാധാനപൂർണ്ണമായ ഒരു ജീവിതം സഫലമാക്കാൻ അകളങ്കിതവും നിരപേക്ഷവുമായ നീതിക്ക് മാത്രമേ സാധ്യമാകൂ എന്ന് പ്രവാചകൻ ആദർശത്തിന്റെ അടിസ്ഥാന ആശയമായി വായിച്ചെടുത്തു. അതിനാലാകാം പ്രപഞ്ചത്തിലെ ഓരോ മണൽ തരിയുടെയും അന്യായ സമർപ്പണങ്ങൾക്ക് നീതിനിഷ്ഠമായ തീർപ്പുകൾ കൽപ്പിക്കാൻ പ്രവാചകൻ മുതിർന്നത്. കണ്ണീരണിഞ്ഞ ഒട്ടകത്തിന്റെയും താൻ ചവിട്ടി നിന്ന് പ്രഭാഷണം നടത്തേണ്ട മിമ്പറാക്കിയ മരത്തടിയുടെയും സങ്കടങ്ങൾക്ക് പ്രവാചകൻ ചെവി കൊടുക്കുന്നതായി നാം ചരിത്രത്തിൽ വായിക്കുന്നു. മുസ്ലിമിന്റെ മാത്രമല്ല, മനുഷ്യരോടൊന്നടങ്കം നീതി കൈക്കൊള്ളുന്ന കാര്യത്തിൽ പ്രവാചകന് വർഗീയ പക്ഷപാതിത്വം ഉണ്ടായിട്ടില്ല. ഖുർആന്റെ സവിശേഷമായ പാഠങ്ങൾ അങ്ങനെയായിരുന്നു. ആ സാമാന്യനീതി ജൂതജാതനായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ നിഷേധിക്കപ്പെടുന്നു എന്ന് തോന്നുന്നിടത്ത് ശക്തമായി തന്നെ ഖുർആൻ ഇടപെട്ടു.
ഒരു പടയങ്കി മോഷ്ടിച്ച് മുസ്ലിങ്ങളിൽ പെട്ട ഒരാൾ പിടിക്കപ്പെടും എന്ന് ആയപ്പോൾ മോഷണക്കുറ്റം ഒരു ജൂതന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുക യായിരുന്നു. ഇസ്ലാമിനോടും മുസ്ലിമിനോടും ശത്രുത പുലർത്തിയിരുന്ന ജൂതന്മാരിൽ ഒരുത്തന്റെ മേൽ കെട്ടിവയ്ക്കപ്പെട്ട കള്ളം പിടിക്കപ്പെടില്ല എന്നായിരുന്നു ധരിക്കപ്പെട്ടത്. ആരോപണം സത്യമായി കരുതി നടപടിയെടുക്കാൻ ആണ് പ്രവാചകൻ മുതിർന്നത്. സാഹചര്യം അതിന് അനുകൂലമായിരുന്നു താനും. പക്ഷേ വിണ്ണിൽ നിന്ന് നേരിട്ട് ശക്തമായ ഭാഷയിൽ ദൈവീക നീതി ഇടപെടുകയായിരുന്നു. അപ്പോൾ ദൈവ നിർമ്മിതമായ മനുഷ്യന്റെ മൗലികാവകാശങ്ങളെ നിഷേധിക്കാനോ നിരാകരിക്കാനോ ഒരാൾക്കും ഒരിക്കലും അവകാശമില്ലെന്നായിരുന്നു വിണ്ണിന്റെ തീർപ്പ്. അവിടെ മുസ്ലിം എന്നോ ജൂതൻ എന്നോ വർഗ്ഗപരമായ വൈജാത്യങ്ങൾ കർശനമായും പാടില്ലെന്ന് താക്കീതും മാനവിക ബോധത്തിന്റെ പൊതുധാര മനുഷ്യാവകാശങ്ങളുടെ വർഗ്ഗം ആണെന്നും അവ നടപ്പിലാക്കപ്പെടുന്നത് നിർവാഹകരുടെ ഔദാര്യമായിട്ടല്ല മറിച്ച് സ്വീകർത്താക്കളുടെ അവകാശമായി കണ്ടുകൊണ്ടാകണം എന്നുമാണ് ഖുർആൻ സിദ്ധാന്തിച്ചത്.
പ്രവാചകൻ അഭിരമിച്ചു കൈക്കൊണ്ട മാനവികത പ്രവാചകനെ ബോധ്യപ്പെടുത്തി ഖുർആൻ. ഖുർആൻ വരച്ചു കാണിച്ച മാനവികതയുടെ അടയാളങ്ങൾക്ക് സ്വജീവിതത്തിലൂടെ കയ്യൊപ്പ് ചാർത്തുകയായിരുന്നു പ്രവാചകൻ. ജീവിതത്തിന്റെ സകല മുഹൂർത്തങ്ങളിലും മാനവികതയെ അംഗീകരിച്ചും ആദരിച്ചും പരിപോഷിപ്പിച്ചും ആയിരുന്നു പ്രവാചകന്റെ നിലപാടുകൾ അത്രയും. കാരണം പ്രവാചകന്റെ നിയോഗം തന്നെ ദൈവത്തിന്റെ അതീവ കാരുണ്യത്തിന്റെ നിദാനമായിരുന്നല്ലോ.
അതിമഹനീയമായ സ്വഭാവ മൂല്യങ്ങളുടെ പൂർത്തീകരണം എന്ന നിലയിൽ മാത്രമാണ് താൻ നിയോഗിക്കപ്പെട്ടതെന്ന് പ്രവാചകൻ തന്നെ അനുസ്മരിക്കുന്നുണ്ട്. സ്വാഭാവികവും സന്തുലിതവുമായ മാനവികതയുടെ പൂർത്തീകരണമാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. അതിനാൽ തന്നെയാണ് പ്രവാചകന്റെ നിയമനിർമ്മാണ രംഗത്തുള്ള സംഭാവനകളെ മാനവികതയെ സംരക്ഷിച്ചും പരിപോഷിപ്പിച്ചും നിർത്തുന്നതിന് വേണ്ടിയായിരുന്നു എന്ന് വായിക്കേണ്ടിവരുന്നത് മനുഷ്യോപകാരപ്രദമായതേ നിലനിൽക്കാവൂ അഥവാ നിലനിൽക്കൂ എന്ന് ഖുർആൻ സിദ്ധാന്തിക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഉപകരിക്കാത്ത ഒന്നും ഖുർആൻ പഠിപ്പിച്ചതായി കാണാൻ കഴിയില്ല. നിയമനിർമാണങ്ങളിലൂടെ പ്രവാചകൻ കാംക്ഷിച്ചത് മനുഷ്യസംസ്കാരത്തിന്റെ പുഷ്കലമായ വികാസമാണ്. കേവലമായ പുണ്യം നേടുന്നതിനുള്ള നിരർത്ഥകമായ അനുഷ്ഠാനങ്ങൾ ആയിരുന്നില്ല അവയൊരിക്കലും. ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന ഇസ്ലിാമിന്റെ ഖുർആൻ പഠിപ്പിച്ച ആദർശവാക്യത്തോടൊപ്പം അതിന്റെ രണ്ടാംഘട്ടമായി ‘മുഹമ്മദ് റസൂലുള്ള’ (സ) അല്ലാഹുവിന്റെ ദൂതനാണ് എന്ന അനുബന്ധം കൂടി ഇസ്ലിാമിക സമൂഹം ചേർത്തുവച്ചിരിക്കുന്നു. ദിവ്യ വെളിപാടിലൂടെ ലഭ്യമായ ഈ ആദർശ വെളിച്ചത്തിന്റെ സത്യസന്ധമായ വ്യാഖ്യാതാവും പ്രയോക്താവുമായിരുന്നു പ്രവാചകൻ എന്നതുകൊണ്ടാണ് സമൂഹം പ്രവാചക ജീവിതത്തെ ആദർശനിഷ്ടമായ ജീവിത മാതൃക എന്ന നിലയിൽ ആദർശവാക്യത്തോടൊപ്പം ചേർത്ത് വെച്ചത്. തികച്ചും മാനവികമായ ആദർശവാക്യത്തിന്റെ കർമ്മ മാതൃകയായി ഇന്നും നിലകൊള്ളുന്നത് പുണ്യ പ്രവാചകന്റെ ജീവിതം തന്നെ. പ്രവാചകത്വത്തിന് മുൻപ് തന്നെ മുഹമ്മദ് മുസ്തഫ (സ) നിലവിലുള്ള സാമൂഹിക അസമത്വങ്ങളിൽ അസ്വസ്ഥനും അസംതൃപ്തനും ആയിരുന്നു സ്വാഭാവിക മാനവികത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്ന സാമൂഹികജീവിതാന്തരീക്ഷത്തിൽ ഖിന്നനും ദുഃഖിതനുമായിരുന്നു. സമാധാനവും അശാന്തിയും അസന്തുലിതത്വവും നിറഞ്ഞതായിരുന്നു അന്നത്തെ ജീവിതം. അക്കാലത്ത് ഉണ്ടായിരുന്ന ഗോത്ര വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ വിഭാഗീയതകൾ സാമ്പത്തിക അടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങൾ, ലിംഗപരമായ അടിച്ചമർത്തലുകൾ എന്നിങ്ങനെ സ്ത്രീകളോട് കാണിച്ചിരുന്ന വിവേചനമായിരുന്നു അക്കാലത്തെ അതീവ ഗർഹണീയമായ സാമൂഹിക അസമത്വം. കുടുംബ മഹിമ കാത്തു സംരക്ഷിക്കാൻ ആൺകുട്ടികളെത്തന്നെ വേണമെന്ന് ആയിരുന്നവർക്ക് ആഭിജാത്യ സംരക്ഷണാർത്ഥം അവർ പെൺകുട്ടികളെ കുഴിച്ചുമൂടി. അവരിൽ ആർക്കെങ്കിലും പെൺകുട്ടി ജനിച്ചതായി ശുഭ വൃത്താന്തം അറിയിക്കപ്പെട്ടാൽ ദുഃഖം കടിച്ചമർത്തി അവന്റെ മുഖമിരുളും. തനിക്കറിയിക്കപ്പെട്ട ശുഭ വൃത്താന്തത്തെയോർത്തവർ ജനങ്ങളിൽ നിന്നു ഓടിയൊളിക്കും. മണ്ണിൽ കുഴിച്ചുമൂടണമോ എന്നാകും അവൻ ആലോചിക്കുക. നോക്കൂ എന്തുമാത്രം മോശമായ വിധിയാണ് അവർ കൈക്കൊള്ളുന്നത് (വി.ഖു 16:58-59). കുഴിച്ചുമൂടലിനേക്കാൾ ക്രൂരമായി സ്ത്രീകളുടെ അവകാശങ്ങളെ കുഴിച്ചുമൂടി. അവരുടെ കഴിവുകളെ കുഴിച്ചുമൂടി അവരുടെ സാമൂഹിക അസ്ഥിത്വത്തെ കുഴിച്ചുമൂടി അവരുടെ സാമൂഹികമായ പ്രതിനിധാനത്തെ കുഴിച്ചുമൂടി അവരുടെ സ്വാതന്ത്ര്യത്തെയും നിലനിൽപ്പിനെയും തന്നെ കുഴിച്ചുമൂടി. എല്ലാ അർത്ഥത്തിലും അവർ പെണ്ണിനെ കൊല്ലുകയായിരുന്നു. ‘ജീവനോടെ കുഴിച്ചുമൂടപ്പെട്ടവൾ എന്ത് കുറ്റത്തിന്റെ പേരിലാണെന്ന് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുമ്പോൾ’ അത്തരമൊരു സാമൂഹിക അവസ്ഥയിൽ രൂപപ്പെട്ടുവന്ന അതീവ നിന്ദനീയമായ പ്രവണതകളെയും അനീതികളെയും സംസ്കരിച്ചെടുത്തു ഭൂമിയിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള ത്വരയായിരുന്നു പ്രവാചകന്. അഥവാ അന്നത്തെ മനുഷ്യജന്മങ്ങളെ മാനവികതയിലേക്ക് കൈപിടിച്ച് ഉയർത്തുക, സ്വതന്ത്ര അസ്ഥിത്വമുള്ള മനുഷ്യരായി ജീവിക്കാൻ അവരെ മനുഷ്യത്വം പഠിപ്പിക്കുക അതായിരുന്നു പ്രവാചകന്റെ ദൗത്യം. തന്റെ ചുറ്റുമുള്ള മനുഷ്യന്റെ സ്നേഹ ശൂന്യമായ അപചയം പ്രവാചകനെ അങ്ങേയറ്റം വേദനിപ്പിച്ചു. മനുഷ്യർ തമ്മിലുള്ള സ്നേഹ പാരസ്പര്യത്തിന്റെ മാർഗ്ഗമാരായാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പ്രവാചകൻ പ്രകാശമലയുടെ ഉച്ചയിൽ ഹിറയിൽ ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ച് ശാന്തിയും സമാധാനവും സാഹോദര്യവും പുലരുന്ന മനുഷ്യജന്മത്തിന്റെ സാഫല്യം തേടി. അത്തരമൊരു പരിതസ്ഥിതിയിൽ മാനവികതയെ പുനരാവിഷ്കരിക്കുകയായിരുന്നു പ്രവാചകൻ.
അഭിലാഷവും ദൗത്യവും അങ്ങനെ ധ്യാനനിരതനായ ഒരു സന്ദർഭത്തിലാണ് പ്രവാചകന്റെ ദിവ്യ വെളിപാട് ഉണ്ടായത്. തന്റെ അന്വേഷണത്തിന്റെ ഉത്തരം ‘വായിക്കുക നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ’ ഖുർആൻ 96:1 എല്ലാം സൃഷ്ടാവും നിയന്താവും പരിപാലകനുമായ ദൈവനാമത്തിൽ വായിക്കുക. പ്രപഞ്ചത്തെ പ്രപഞ്ചത്തിലെ അചേതനവും സജേതനവുമായ വസ്തുക്കളെ മനുഷ്യനെ മനുഷ്യന്റെ കഴിവുകളെ സാധ്യതകളെയും പരിമിതികളെയും അവന്റെ പ്രതിസന്ധികളെ അഹങ്കാരങ്ങളെ നിസ്സഹായതകളെയും എല്ലാം ദൈവത്തോട് ചേർത്ത് വായിച്ചാൽ സമാധാനപൂർണമായ ജീവിതത്തിലേക്കുള്ള വഴി തുറക്കപ്പെടും. വായന അതിനാൽ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന ആദർശവാക്യത്തിൽ നിന്ന് തുടങ്ങിക്കൊൾക എന്നർത്ഥം. മുൻകഴിഞ്ഞ മറ്റെല്ലാ പ്രവാചകന്മാർക്കും നൽകിയ ആദർശവാക്യത്തിന്റെ കാലികവും പരിഷ്കൃതവുമായ പുനരാഖ്യാനം. അന്നുമുതൽ പ്രവാചകൻ ആ ആദർശവാക്യം ഉരുവിട്ടു വായിച്ചു. പ്രപഞ്ചത്തെ ദൈവവുമായി ബന്ധിപ്പിച്ചു വായിച്ചു. ആ വായനയിൽ പ്രപഞ്ചത്തെയും പ്രപത്തിലെ സകലമാന ചരാചരങ്ങളുടെയും വസ്തുക്കളുടെയും ഏകദാനത പ്രവാചകന് ബോധ്യമായി. മനുഷ്യന്റെ വർഗ്ഗപരമായ ഏകത്വം സ്പഷ്ടമായി അവർക്കിടയിലെ സാഹോദര്യം മനസ്സിലായി. നിരപേക്ഷമായ മനുഷ്യസമത്വത്തിന്റെ പുതിയ വെളിച്ചം പ്രവാചകൻ ഉദ്ദീപ്തമായി. മനുഷ്യൻ ആരുടെയോ തടവറകളിൽ ബന്ധിതനായി ജീവിക്കേണ്ടവനല്ല, സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിൽ വിരാജിക്കേണ്ടവനാണെന്ന് ബോധ്യമായി. ലിംഗ വ്യത്യാസമില്ലാത്ത തുല്യനീതിയെ കുറിച്ച് ബോധോദയം ഉണ്ടായി. ജീവിതത്തിന്റെ താരവും പൊരുളും തിരുമേനിക്ക് തെളിഞ്ഞു കിട്ടി. താൻ അന്വേഷിച്ചലഞ്ഞ മാനവികതയുടെ വെളിച്ചവുമായാണ് ഖുർആന്റെ അവതരണം ആരംഭിക്കുന്നത്. മനുഷ്യൻ ആര്? അവന്റെ ജീവിത ദൗത്യം എന്ത്? അവൻ എങ്ങനെ ഭൂമിയിൽ ജീവിക്കണം? അവസാനം അവന്റെ പരിണിതി എന്ത്? എന്നിങ്ങനെയുള്ള സകല സമസ്തകൾക്കും ഉത്തരം നൽകി കൊണ്ടാണ് ഖുർആന്റെ അവതരണം. പിന്നീടങ്ങോട്ട് ഖുർആന്റെ തണലിൽ ഖുർആൻ വരയ്ക്കുന്ന അതിരുകളിൽ മനുഷ്യനെ പുനർ നിർവജിക്കുക യായിരുന്നു പ്രവാചകൻ. അതിലൂടെ മാനവികതയെ പുനരാഖ്യാനം ചെയ്യുകയായിരുന്നു. മാനവികത സകലമാന വിഭാഗീയതകൾക്കും അതീതമായി വിശ്വഭാവം കൈക്കൊള്ളുന്ന ത് മനുഷ്യ ചരിത്രത്തിൽ ആദ്യമായി ഖുർആന്റെ അവതരണം ആരംഭത്തോട് കൂടിയാണ്.
മുഹമ്മദ് നബി (സ)യ്ക്ക് മുൻപ് മറ്റെല്ലാ പ്രവാചകരും നിയോഗിതരായത് അതത് പ്രദേശങ്ങളിലേക്കും സമുദായങ്ങളിലേക്കും ആയിരുന്നു. ‘നാം നിന്നെ ജനങ്ങൾക്ക് ആകമാനം ആയി തന്നെയാണ് നിയോഗിച്ചത് അവർക്ക് ശുഭ വൃത്താന്തം അറിയിക്കുന്ന വനായും മുന്നറിയിപ്പ് നൽകുന്നവനായും. പക്ഷേ ജനങ്ങൾ അത് അറിയുന്നില്ല’ (ഖുർആൻ 34:28). പ്രവാചക നിയോഗം തന്നെ ലോകർക്ക് അനുഗ്രഹമായിട്ടാണ് എന്നും ഉദ്ഘോഷി ക്കുന്നുണ്ട് മാത്രമല്ല മനുഷ്യാരംഭം മുതലുള്ള ലോകത്തിന്റെ ആർദ്രവും സൗമ്യവുമായ മാനവികതയുടെ സമ്പൂർണ്ണത്തിന് വേണ്ടിയായിരുന്നു ഞാൻ നിയോഗിക്കപ്പെട്ടതെന്ന് തന്നെ മഹിതമായ സ്വഭാവ സവിശേഷതകളുടെ പൂർത്തീകരണാർത്ഥമാണ് എന്ന് പ്രവാചകൻ തന്നെ അനുസ്മരിക്കുന്നുണ്ട് പ്രവാചകത്വത്തിന് മുൻപ് തന്നെ യുവാവായ മുഹമ്മദ് ജീവിതത്തിൽ താൻ അപലശിച്ച സ്നേഹത്തെ സാഹോദര്യത്തെ സൗഹൃദത്തെ കാരുണ്യത്തെ ഒക്കെ ഊട്ടിയുറപ്പിച്ചതിന്റെ സന്ദർഭങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പിന്നീട് പലതവണ പ്രവാചകൻ അനുസ്മരിക്കുന്ന തായി കാണാനാകും. അത്തരമൊരു സന്ദർഭത്തിലാണ് ഹജറുൽ അസ് വദ് ഒരു പ്രതീകമായി മാറുന്ന വിധം പ്രവാചക മനസ്സിൽ പ്രത്യേകമായി കുടിയേറുന്നത് സമാധാന പുനസ്ഥാപനത്തിന്റെ പ്രതീകം ഭൂമിയിലെ സമാധാനം തന്നെയാണ് സ്വർഗ്ഗീയമെന്ന് ധ്വനിപ്പിച്ച പ്രതീകം കഅബാലയത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സന്ദർഭം ഗോത്രാധിപത്യ വ്യവസ്ഥയിൽ സാമൂഹ്യ ജീവിതത്തെ ജീവിതത്തിൽ കലുഷിതമായിരുന്നു. സന്ദർഭത്തിലും പൗരാണിക ഗേഹം പുനരുദ്ധരിക്കാൻ അവർ തീരുമാനമെടുത്തു. ഓരോ കുടുംബവും അവരവർക്ക് നിശ്ചയിക്കപ്പെട്ട ഭാഗം പുനരുദ്ധരിക്കുക എന്നതായിരുന്നു ആ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് നഷ്ടസ്വർഗ്ഗത്തിന്റെ സ്മാരകമായി മനുഷ്യ പിതാവ് ആദമിന് ഭൂമിയിലേക്ക് ലഭിച്ചത് എന്ന് വിശ്വസിക്കപ്പെട്ട പ്രശ്നശിലം ഹജറുൽ അസ് വദ് ചുമരിൽ വെക്കേണ്ട സന്ദർഭമായപ്പോൾ അവർക്കിടയിൽ തർക്കം ഉണ്ടാകുന്നത് അത് വെക്കാനുള്ള അവകാശം തങ്ങൾ കാണുന്ന ഓരോ ഗോത്രക്കാരും ബാധിച്ചു തർക്കം മൂത്ത് കഠിനമായി യുദ്ധത്തോളം എത്തും എന്ന് കണ്ടപ്പോൾ വിവേകികളായ ചിലർ നിർദ്ദേശിച്ച പോലെ യുവാവായ മുഹമ്മദിനായിരുന്നു.
ആ തർക്കം പരിഹരിക്കാനുള്ള നിയോഗം അദ്ദേഹം ഒരു ഷാൾ കൊണ്ടുവരാൻ പറഞ്ഞു അതിന്റെ മധ്യത്തിലേക്ക് കല്ലെടുത്ത് വച്ചു വിവിധ ഖുറൈശി കുടുംബങ്ങളുടെ പ്രതിനിധികളോട് തട്ടത്തിന്റെ വശങ്ങൾ പിടിച്ച് പൊക്കുവാൻ ആവശ്യപ്പെടുകയും ഉയർന്നപ്പോൾ കരങ്ങൾ കൊണ്ട് ആ കല്ലെടുത്ത് യഥാസ്ഥാനത്ത് വയ്ക്കുകയും ചെയ്തു അതോടെ അന്നത്തെ സാമൂഹിക ജീവിതത്തിൽ തീവ്രമായ വിഭജനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു മഹായുദ്ധത്തോളം എത്തിച്ച ഭിന്നത പര്യവസാനിച്ചു നയിക്കാൻ നിമിത്തമായ ആ കറുത്ത പ്രതീകത്തെ അവർ പ്രണയിച്ചു ആ പ്രണയം മാനവികൈയത്തോടുള്ള പ്രണയമായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമണങ്ങൾ വർദ്ധിച്ചുവരുന്ന വാർത്തകളിലേക്കാണ് നാം ഓരോ ദിവസവും കണ്ണ് തുറക്കുന്നത് സ്ത്രീകൾ ക്രൂരമായി ബലാത്സംഗത്തിന് ആവുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നു പ്രവാചകന്റെ കാലത്തും സമാനമായ ക്രൂരതകൾക്ക് സ്ത്രീകൾ ഇരയായിരുന്നു എന്നാൽ പ്രവാചകൻ അതിനെ തിരെ ശക്തമായി ആഞ്ഞടിച്ചു പീഡനങ്ങളും നിത്യതയും അനുഭവിക്കേണ്ട വർഗ്ഗമായി സ്ത്രീകൾ അവമതിക്കപ്പെട്ടിരുന്ന സമൂഹത്തിലാണ് പ്രവാചകൻ ജനിക്കുന്നത് പെൺകുട്ടികൾ അഭിമാനക്ഷമായി കണ്ടിരുന്നവർ അവരെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന ചിന്ത ചിന്താഗതിക്ക് സമൂഹത്തിൽ മേൽക്കോയ്മയുണ്ടായി ഇസ്ലിാമിന്റെ രണ്ടാം ഖലീഫയായിരുന്നു ഉമർ റളിയള്ളാഹു അൻഹ ഇസ്ലിാം ആശ്ലേഷിക്കുന്നതിന് മുൻപ് അത്തരത്തിൽ ഒരു ക്രൂരത ചെയ്തിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് പിന്നീട് ഇസ്ലിാമിലേക്ക് വന്നശേഷം തന്റെ ജീവിതത്തിലെ ആ കറുത്ത അധ്യായം ഓർത്ത് കണ്ണീർ വാർത്തി ചരിത്രത്തിൽ നമുക്ക് നമുക്ക് കാണാം എന്റെ മകളെ കുഴിച്ചുമൂടാൻ ഞാൻ കുഴി കുഴിക്കുമ്പോൾ എന്റെ പൊന്നോമന മകൾ എന്റെ ശരീരത്തിലും കവിളിലും പറ്റിപ്പിടിച്ച പൊടിയും മണ്ണും തട്ടിക്കളഞ്ഞിരുന്നു എന്ന് പറഞ്ഞു കരഞ്ഞതിന് ചരിത്രം സാക്ഷിയാണ് ഒരിക്കൽ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു നിങ്ങളിൽ ആർക്കെങ്കിലും രണ്ടോ അതിൽ കൂടുതൽ പെൺമക്കളോ സഹോദരിമാരൊ ഉണ്ടായിരിക്കുകയും അവരെ നല്ല രീതിയിൽ പരിചരിക്കുകയും ചെയ്യുന്നുവെങ്കിൽ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
മറ്റൊരിക്കൽ നബി സല്ലള്ളാഹു അലൈഹിവസല്ലമയുടെ ഒരു യാത്രയിൽ അഫ്സീനിയൻ അടിമ സ്ത്രീയായി രുന്ന നബി പത്നിമാരുടെ ഒട്ടക കൂട്ടങ്ങളെ നയിച്ചിരുന്നത്. പാട്ടുപാടുമ്പോൾ ഒട്ടക കൂട്ടങ്ങൾ വേഗത്തിൽ നടക്കും ഇത് കണ്ട് തിരുമേനി അവരോട് പറഞ്ഞു ഒട്ടകപ്പുറത്തുള്ള സ്പടികം നിലത്തുവീണു പൊട്ടാതെ സൂക്ഷിക്കണമെന്ന് അതിലും പ്രവാചകൻ സ്ത്രീകൾക്ക് നൽകിയ പരിഗണനയും ആദരവും വ്യക്തമാണ് അവിടുന്ന് സ്ത്രീകളെ എല്ലാവിധ അനീതികളിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മോചിപ്പിച്ചു. അതുകൊണ്ടുതന്നെ നബി തിരുമേനി വിലയിരുത്തപ്പെടേണ്ടത് സ്ത്രീ സമൂഹത്തിന്റെ വിമോചകൻ എന്ന നിലക്ക് കൂടിയാണ്.
നൂറ്റാണ്ടുകൾക്ക് ശേഷവും പശ്ചാത്യ നാഗരികത സ്ത്രീകൾക്ക് വകവെച്ച് നൽകിയിട്ടില്ലാത്ത നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും തിരുമേനി അവർക്ക് നൽകി.
ആദ്യമായി വഹീഅ് ലഭിച്ച വെപ്രാളത്തിൽ വിറങ്ങലിച്ച പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ട് പ്രിയതമ ഖദീജ ഇങ്ങനെ പറയുന്നത് കാണാം, താങ്കൾ വിഷമിക്കേണ്ടതില്ല ഒരിക്കലും അല്ലാഹു കൈവെടിയുകയില്ല കുടുംബബന്ധം പുലർത്തുകയും പ്രയാസപ്പെടുന്നവരുടെ ഭാരം നിൽക്കുകയും അവകാശം നിഷേധിക്കപ്പെടുന്നവർക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് താങ്കൾ.
എന്തായിരുന്നു സാമൂഹികമായി നബി തിരുമേനി ഈ പ്രസ്താവനയിൽ നിന്ന് തന്നെ മനസ്സിലാക്കുവാൻ കഴിയും. ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ അംഗീകാരം ലഭിക്കേണ്ടത് കൂടപ്പിറപ്പുകളിൽ നിന്നാണ് സാമൂഹികശാസ്ത്രവും അങ്ങനെ തന്നെയാണ് പറയുന്നത് അതുകൊണ്ടുതന്നെ ഖദീജ ബീവിയുടെ ഈ വാക്കുകൾക്ക് സാമൂഹിക പ്രസക്തിയുണ്ട്. മൂന്നു കാര്യങ്ങളാണ് അവിടെ അടിവര ഇടേണ്ടത്. കുടുംബ ബന്ധങ്ങളെ വിളിച്ച് ചേർക്കുന്ന വ്യക്തിത്വം, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് അത് നേടിക്കൊടുക്കുന്ന സാമൂ ഹിക വ്യക്തിത്വം, പ്രയാസപ്പെടുന്നവരെ സ്വാന്തനിപ്പിച്ചും അവർക്ക് ആലമ്പം ഒരുക്കിയും അവരെ സംരക്ഷിക്കുന്ന കാരുണ്യത്തിന്റെ വ്യക്തിത്വം. ഈ സാമൂഹിക മുഖങ്ങൾ കൊണ്ട് തന്നെയാണ് ജീവിതാവസാനം വരെ സമൂഹത്തെ നയിച്ചതും നിയന്ത്രിച്ചതും വിജയത്തിലേക്ക് എത്തിച്ചതും എല്ലാം. ഇപ്പോഴും ദുർബലരോടും അശക്തരോടും ആഭിമുഖ്യം പ്രകടിപ്പിക്കുകയായിരുന്നു. പ്രവാചക ശീലം.
അത് വിശ്വാസത്തിന്റെ അടിസ്ഥാനമായി ചേർക്കുകയും ചെയ്തു. അങ്ങനെയൊരു സാധാരണക്കാരനായി ജീവിപ്പിക്കുകയും മരിക്കുകയും ചെയ്യണമെന്ന് പ്രവാചകൻ പലപ്പോഴും പ്രാർത്ഥിച്ചിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും കോർത്തിണക്കുക എന്നത് ദൗത്യമാണ് ചെറുപ്പമുതലേ പ്രവാചകൻ ചെയ്തത്. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാൽ മാത്രമേ സാമൂഹിക ഭദ്രതയും പുരോഗതിയും കൈവരിക്കാൻ കഴിയൂ എന്ന് അടിസ്ഥാനപരമായ പാഠം പ്രവാചകൻ നേരത്തെ മനസ്സിലാക്കിയത് കൊണ്ട് തന്നെ ഇസ്ലിാമിന്റെ സംസ്ഥാനവും മുസ്ലിം നാഗരികതയുടെ വളർച്ചയും എളുപ്പത്തിൽ സാധിച്ചു സ്വന്തം അനുയായികളോട് മാത്രമല്ല ഇതര സമുദായ അംഗങ്ങളോടും രഞ്ജിപ്പിലും മൈത്രിയിലുമായിരുന്നു പ്രവാചകൻ വർത്തിച്ചത്. അങ്ങേയറ്റത്തെ പ്രതിപക്ഷ ബഹു മാനം വെച്ച് പുലർത്തിയത് കൊണ്ട് തന്നെ എതിരാളികൾ പോലും അങ്ങേയറ്റം പ്രവാചക തിരുമേനിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു പ്രവാചകനെ സംബന്ധിച്ച് മുന്നറിയിപ്പുമായി മക്കയിലെ എതിരാളികൾ അന്നത്തെ ശക്തിരായ റോമിലെത്തി റോമൻ സാമ്രാജ്യത്തിന് ഹെയർ ഹെറാക്ലീസ് ചക്രവർത്തിയെ കാണുകയുണ്ടായി അർദ്ധ സത്യങ്ങൾ നിരത്തി പ്രവാചകനെ സംബന്ധിച്ച് ഹെറാ ക്ലീസിനെ ഭയചകിതനാക്കിട്ട് പ്രവാചകനെ വകവരുത്തിലായിരുന്നു അവരുടെ ഉദ്ദേശം സന്ദർശകരുടെ വിശദീകരണം കേട്ടതിനു ശേഷം പറഞ്ഞു നിങ്ങൾ പറഞ്ഞ മുഴുവനും സത്യമാണെങ്കിൽ ആ വ്യക്തി ഈ റോം പിന്നീട് കീഴടക്കുകയും ഇവിടെ അദ്ദേഹത്തിന്റെ സംസ്കാരം സ്ഥാപിക്കുകയും ഞാനിപ്പോൾ മക്കയിൽ അദ്ദേഹത്തിന്റെ സവിതത്തിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ തൃപ്പാദങ്ങൾ കഴുകി കൊടുത്തേനെ എന്ന് അദ്ദേഹം പ്രതിവചിച്ചപ്പോൾ സമീപിച്ച എതിരാളികൾ ഞെട്ടി പോവുകയായിരുന്നു.
അത്തരമൊരു അംഗീകാരത്തിലേക്ക് പ്രവാചകൻ എത്തിയത് ഉയർന്ന സാമൂഹികതയും മാനവികമായ മൂല്യങ്ങളും മുറുകെ പിടിച്ചത് കൊണ്ടാണ് ഒരിക്കൽ പ്രവാചക തിരുമേനി ഒരു കഥ പറയുകയുണ്ടായി. ഒരു രാജ്യത്ത് ന്യൂനപക്ഷവും ഭൂരിപക്ഷവും എങ്ങനെ ജീവിക്കണം എന്നതിന്റെ മകുടോദാഹരണം ആയിരുന്നു ആ കഥ അറിയപ്പെട്ട ചരിത്ര പ്രകാരം പ്രവാചകൻ കപ്പലിൽ കയറിയിട്ടില്ല പക്ഷേ കഥയിൽ പ്രവാചകൻ പറഞ്ഞത് ഒരു കപ്പലിന്റെ ഉദാഹരണമാണ് കടലിലൂടെ ഒരു കപ്പൽ ഇങ്ങനെ ഒഴുകുകയാണ് അതിന്റെ മുകളിലും താഴെയും യാത്രക്കാരുണ്ട്. മുകളിൽ സമ്പന്ന വിഭാഗവും താഴെ അടിസ്ഥാന വിഭാഗവും ഉണ്ടായിരുന്നു. ഇങ്ങനെയായിരുന്നു കപ്പലിന്റെ രീതി. പക്ഷേ മുകൾതട്ടിലായിരുന്ന അവർക്ക് കുടിക്കുവാൻ കുടിവെള്ളം ഉള്ളത് താഴെത്തട്ടിൽ ഉള്ള സാധാരണക്കാർക്ക് കുടിവെള്ളം എടുക്കണമെങ്കിൽ ഉയർന്ന വിഭാഗം ഇരിക്കുന്ന മുകളിലെ തട്ടിലേക്ക് കയറി പോകണം. കപ്പലിൽ യാത്ര ഇങ്ങനെ മുന്നോട്ടുപോകവേ പാവങ്ങൾ ഇങ്ങനെ നിരന്തരം മുകളിലോട്ട് വരികയും വെള്ളം കോരി കൊണ്ടുപോവുകയും ചെയ്യുന്നത് വഴി സ്വാഭാവികമായി അവർ യോഗം ചേർന്ന് താഴെ നിന്ന് കുടിവെള്ളം സ്വീകരിക്കുവാൻ മുകളിലേക്ക് വരുന്ന പാവങ്ങളുടെ വരവിന്റെ വാതിൽ കൊട്ടിയടച്ചു. പ്രതിഷേധം എന്നോണം താഴെത്തട്ടിൽ ഉള്ളവരും യോഗം ചേർന്ന് അവരും ഒരു പരിഹാരം ചിന്തിച്ചു. ഒരർത്ഥത്തിലും കുടിവെള്ളം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അവർ നമ്മൾ ഏതായാലും കടലിൽ പട്ടിണി കിടന്ന് മരിക്കാൻ പോവുകയാണ് ആരും രക്ഷപ്പെടേണ്ട എന്ന് കരുതി കപ്പലിന്റെ അടി ഇളക്കി അവർ കപ്പൽ നശിപ്പിക്കാൻ ഒരുങ്ങി. എന്ന കഥ പ്രവാചകൻ പറഞ്ഞത് അതിനപ്പുറം പറയാതെ ബാക്കി വയ്ക്കുകയായിരുന്നു.
എപ്പോഴും നീതി നിഷേധിക്കപ്പെടുന്ന അടിസ്ഥാനവർഗ്ഗമാണ് പ്രതിഷേധ രാഷ്ട്രീയം വഴി യുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്ന വലിയൊരു രാഷ്ട്രീയ സന്ദേശം ആയിരുന്നു കഥയിൽ ഉണ്ടായിരുന്നത്. മാത്രമല്ല പാവങ്ങളുടെ അവകാശം കുടിവെള്ളത്തിന്റെ രൂപത്തിൽ നിഷേധിച്ച വരേണ്യ വിഭാഗത്തിന് പാവങ്ങളോടൊപ്പം കടലിൽ മുങ്ങിച്ചാവേണ്ടി വന്നുവെന്ന് ഒരു വലിയ തിരിച്ചറിവിന്റെ പാഠവും അവിടെ ഇന്നത്തെ സമൂഹത്തിൽ ഇല്ലാത്തതും ഈ അധികൃത സാമൂഹിക ബന്ധം തന്നെയാണ് ഇസ്ലിാമിൽ മാത്രമല്ല ഇതര മതങ്ങളിലും ഈ പ്രതിപക്ഷ ബഹുമാനം കാണാം. ഇവിടെയുള്ള ആധുനിക ഹിന്ദുത്വവാദികൾ പറയുന്ന പോലെ രാമരാജ്യം സ്ഥാപിക്കണമെന്ന് ആവശ്യം വന്നാൽ തന്നെ അവിടെ സത്യത്തിൽ പ്രതിപക്ഷ ബഹുമാനമാണ് ഉണ്ടാവേണ്ടത് കാരണം തനിക്കുവേണ്ടി രാജ്യഭരണം നടത്തുന്ന ഭരതൻ ശ്രീരാമനെ വന്നു കണ്ടപ്പോൾ ശ്രീരാമൻ ഭരതന് കൊടുക്കുന്ന ഉപദേശം രാമായണം പത്താം സ്വർഗത്തിൽ കാണാം ഉണ്ണി ശ്രദ്ധിക്കുന്നില്ല സർവ്വാദന്മാരെ അവരുടെ കാര്യവും നന്നായി പരിഗണിക്കണം എന്നായിരുന്നു ജ്യേഷ്ഠൻ രാമൻ ഭരതന് നൽകിയ ഉപദേശം സർവാകന്മാർ ഭരതന്റെ രാജ്യത്തെ ഏറ്റവും വലിയ അക്രമകാരികളും കൊള്ളക്കാരും ഒക്കെയായിരുന്നു പക്ഷേ അവരുടെ ക്ഷേമം പോലും പരിഗണിക്കണം എന്നായിരുന്നു രാമൻ നൽകിയ ഉപദേശം ആ രാമന്റെ പേരിൽ സംഘടിക്കപ്പെടുന്ന കപട ഹിന്ദുക്കളുടെ അജണ്ടകൾ പ്രകാരം പ്രതിപക്ഷം ഒരിക്കലും സമ്മതിക്കപ്പെട്ടുകൂടാത്ത സാന്നിധ്യമാണ് വംശീയവിച്ഛേദനം വഴി പ്രത്യേക ജനവിഭാഗങ്ങളിലെ ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രണങ്ങളാണ് അവർ ചെയ്യുന്നത് ഒരു സാഹചര്യത്തിലാണ് ഇത്തരം മതാചാര്യന്മാരുടെ ഉന്നതമായ രാഷ്ട്രീയ വീക്ഷണം പ്രസക്തമാകുന്നത്. ഇസ്ലാമിക ഭരണം സംസ്ഥാപിതമായ പ്രദേശങ്ങളിൽ പോലും മുസ്ലിങ്ങളോട് സൗഹൃദത്തിൽ താമസിക്കുന്ന അമുസ്ലിങ്ങൾക്ക് മുസ്ലിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വലിയ ജീവിതാവകാശങ്ങൾ ലഭിച്ചിരുന്നു. ഭരണാധികാരികൾ പോലും അമുസ്ലിങ്ങളുടെ പരാതികൾ കാരണം പുറത്തായി അതേപോലെ ശിക്ഷകൾ ഏറ്റുവാങ്ങേണ്ട അവസരങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
അമുസ്ലിങ്ങളുടെ ദേവാലയങ്ങൾ ദേവാലയങ്ങളുടെ ഭരണാധികാരം മുസ്ലിം ഭരണാധികാരികൾ നേരിട്ട് ഭരണാധികാരം ഏറ്റെടുത്തതും ചരിത്രത്തിൽ കാണാം. അമുസ്ലിങ്ങൾക്ക് ധർമ്മം നൽകിയാൽ മുസ്ലിങ്ങൾക്ക് നൽകുന്നതിന്റെ അതേ പ്രതിഫലം റസൂൽ സല്ലല്ലാഹു (അ) സമുദായത്തെ പഠിപ്പിക്കുകയും ചെയ്തു. പക്ഷേ പിന്നീട് ചരിത്രത്തിൽ മുസ്ലിം രാഷ്ട്രീയ ശക്തി ക്ഷയിക്കുകയും അവർ മറ്റുള്ളവരുടെ ദാസ്യവേല ചെയ്യുകയും ചെയ്യേണ്ട അവസ്ഥ വരികയും ചെയ്തതിൽ പിന്നെ മുസ്ലിങ്ങൾക്ക് അധികാരകാലത്ത് കാട്ടിയ നന്മകൾ തിരിച്ചു ലഭിക്കാതെ വരികയായിരുന്നു. ചുരുക്കത്തിൽ പ്രവാചകൻ തിരുമേനി സംസ്ഥാപിച്ച സാമൂഹിക വ്യവസ്ഥയിൽ മനുഷ്യരെല്ലാം ഏകോദരന്മാരായി ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. സകല മനുഷ്യരും ഏകോദര സഹോദരന്മാരാണ് എന്നതിന് ഇന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്ന് പല പാതിരാ പ്രാർത്ഥനകളിലും പ്രവാചകൻ പറഞ്ഞിരുന്നു. എന്ന് ഹദീസിൽ കാണാം. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ അഭിമാനവും രക്തവും ധനവും കാത്തു സംരക്ഷിക്കാൻ ബാധ്യസ്ഥനാണ് എന്ന് ആണയിട്ട് പറഞ്ഞു കൊണ്ടായിരുന്നു പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗം എന്നും മനുഷ്യാവകാശങ്ങളെ ഊട്ടിയുറപ്പിക്കുകയും അവകാശനിഷേധങ്ങളെ മതവിരുദ്ധതയായി വ്യാഖ്യാനിക്കുകയും ചെയ്ത മാനവികതയുടെ ഈ മുഹമ്മദിയ മാതൃക മനുഷ്യകുലത്തിന് വെളിച്ചം പകരട്ടെ...