കാരുണ്യത്തിന്റെ കാൽനൂറ്റാണ്ട് സി.എച്ച്. പൈതൃകത്തിൽ നിന്ന് ഒരു ജനകീയ സേവനപ്രസ്ഥാനത്തിലേക്ക്
By: ആഷിക് ചെലവൂർ
കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മണ്ഡലങ്ങളിൽ 'സി.എച്ച്. മുഹമ്മദ് കോയ' എന്ന നാമം കേവലം ഒരു വ്യക്തിത്വമല്ല മറിച്ച്, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രപരമായ ദർശനമാണ്. വിദ്യാഭ്യാസത്തിലൂടെയും രാഷ്ട്രീയ അധികാരത്തിലൂടെയും സാധാരണക്കാരന് അന്തസ്സുള്ള ജീവിതം കെട്ടിപ്പടുക്കാൻ വഴികാട്ടിയ മഹാനായ ആ നേതാവ് ഉയർത്തിപ്പിടിച്ച ജനസേവന പൈതൃകം ഇന്നും തലമുറകൾക്ക് പ്രചോദനമായി നിലനിൽക്കുന്നു. ആ മഹത്തായ നാമധേയം കാരുണ്യത്തിന്റെയും ജീവസന്ധാരണത്തിന്റെയും ഉത്തമ പ്രതീകമായി അടയാളപ്പെടുത്തപ്പെട്ടത് കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച്. സെന്ററിന്റെ രൂപീകരണത്തിലൂടെയാണ്.
സി.എച്ച്. മുഹമ്മദ് കോയ കൊളുത്തിവെച്ച സാമൂഹിക ഉത്തരവാദിത്വത്തിന്റെ ദർശനം നെഞ്ചിലേറ്റി ഒരു പറ്റം സുമനസ്സുകളുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീതമായ കരങ്ങൾ കൊണ്ട് ഉത്ഘാടനം ചെയ്തു ശിഹാബ് തങ്ങളുടെ നേതൃത്വത്തിലും ദീർഘവീക്ഷണത്തിലുമാണ് 2001-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഈ പ്രസ്ഥാനത്തിന് അടിത്തറയിടുന്നത്. രോഗവും വറുതിയും ഒരുമിച്ച് വേട്ടയാടുന്ന മനുഷ്യർക്ക് ആശുപത്രിയുടെ ചുവരുകൾക്കുള്ളിലെ ചികിത്സയ്ക്ക് പുറമെ കരുതലിന്റെയും സാന്ത്വനത്തിന്റെയും ഒരു വലിയ തണൽ ആവശ്യമുണ്ടെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നിൽ. ഒരു ചെറിയ സേവന സംരംഭമായി തുടങ്ങിയ സി.എച്ച്. സെന്റർ, കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ മലബാറിലെ മാത്രമല്ല തമിഴ്നാട് ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യർക്ക് അതിജീവനത്തിന്റെ കേന്ദ്രമായി വളർന്നു കഴിഞ്ഞു.
സാന്ത്വന പരിചരണത്തിന്റെ വിശാലമായ ലോകം ഒരു നേരത്തെ ഭക്ഷണത്തിൽ തുടങ്ങി സമഗ്ര ആരോഗ്യ പരിചരണം വരെ നീളുന്ന സേവന ശൃംഖലയാണ് സി.എച്ച്. സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൗജന്യ അന്നദാനവും മരുന്ന് വിതരണവും എന്നത് ഒരു പക്ഷേ സി.എച്ച് സെന്ററിന്റെ മുഖമുദ്രയാണ്. ദിവസേന 500 മുതൽ 600 വരെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാവിലെയും വൈകുന്നേരവും പോഷകസമൃദ്ധമായ ഭക്ഷണം സൗജന്യമായി നൽകുന്നു. റമദാൻ മാസത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ഇഫ്താറും അത്താഴ സൗകര്യവും ഒരുക്കുന്നു. നിർദ്ധനരായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി മരുന്നുകൾ എത്തിക്കുന്നതിനൊപ്പം, പൊതുജനങ്ങൾക്കായി വലിയ വിലക്കുറവിൽ സബ്സിഡി മെഡിക്കൽ സ്റ്റോറുകളും സെന്റർ നടത്തുന്നുണ്ട്.
ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ എന്നത് 2010-ൽ പ്രവർത്തനമാരംഭിച്ച സംരംഭം ആണ്. ഈ കേന്ദ്രം ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ കമ്മ്യൂണിറ്റി ഡയാലിസിസ് മാതൃകയാണ്. 17 ആധുനിക ഡയാലിസിസ് മെഷീനുകളിലൂടെ ദിവസേന 3 ഷിഫ്റ്റുകളിലായി 50-ലേറെ വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നൽകുന്നു. വർഷങ്ങളോളം ഡയാലിസിസ് ചെയ്യേണ്ടിവരുന്ന കുടുംബങ്ങൾക്ക് ഇത് നൽകുന്ന സാമ്പത്തിക ആശ്വാസം വിവരണാതീതമാണ്. ഒപ്പം ശിഹാബ് തങ്ങൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നത് ഏറ്റവും വലിയ ആശ്വാസം ആണ് നൽകുന്നത്. രോഗനിർണയത്തിനുള്ള വലിയ ചെലവുകൾ ഒഴിവാക്കാൻ സി.ടി. സ്കാൻ, അൾട്രാസൗണ്ട്, കളർ ഡോപ്ലർ തുടങ്ങിയ പരിശോധനകൾ മെഡിക്കൽ കോളേജ് നിരക്കിലും അർഹരായവർക്ക് പൂർണ്ണമായും സൗജന്യമായും ഇവിടെ ലഭ്യമാക്കുന്നു.
ആംബുലൻസ് & ഡോർമിറ്ററി സേവനങ്ങൾ ഏറ്റവും സ്തുത്യർഹമായ രീതിയിൽ നടക്കുന്നതിന്റെ ഭാഗമായി ജീവൻരക്ഷാ സൗകര്യങ്ങളും ഐ.സി.യു സംവിധാനവുമുള്ള 8 ആംബുലൻസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. സൗജന്യമായും സൗജന്യ നിരക്കിലും സേവനം നൽകുന്ന ഈ ആംബുലൻസ് സർവീസ് രോഗികൾ ക്ക് ഏറ്റവും വലിയ ആശ്വാസം ആണ് . ദൂരദേശങ്ങളിൽ നിന്ന് ചികിത്സയ്ക്കായി എത്തി ദിവസങ്ങളോളം നിൽക്കേണ്ടിവരുന്ന രോഗികളുടെ ബന്ധുക്കൾക്ക് സുരക്ഷിതമായ ഡോർമിറ്ററി താമസസൗകര്യവും സെന്റർ ഉറപ്പാക്കുന്നു.
പുക്കോയ തങ്ങൾ ഹോസ്പിസ് തുടങ്ങിയ പാലിയേറ്റീവ് പരിചരണം ആവശ്യമായ കിടപ്പുരോഗികൾക്കായി 24 മണിക്കൂറും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്. ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ്, ഫിസിയോതെറാപ്പി, ഹോം കെയർ, എമർജൻസി രാത്രികാല സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രവാസി തണലും സന്നദ്ധ സംഘാടനവും
വലിയ കോർപ്പറേറ്റ് ഫണ്ടുകളെയോ ഗ്രാന്റുകളെയോ മാത്രം ആശ്രയിച്ചല്ല ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. സാധാരണക്കാരായ മനുഷ്യർ നൽകുന്ന ചെറിയ സംഭാവനകളും പ്രവാസി മലയാളികളുടെ ഉദാരമനസ്കതയുമാണ് സി.എച്ച്. സെന്ററിന്റെ പ്രധാന ശക്തി. കെ.എം.സി.സി പ്രവർത്തകർ വിദേശ മണ്ണിൽ നിന്നും, നാട്ടിലെ മുസ്‌ലിം ലീഗ്-യൂത്ത് ലീഗ്. എംഎ എസ്. എഫ് . വനിതാ ലീഗ്. എസ്. ടി. യു ഉൾപ്പെ ടെ വിവിധ പോഷക സംഘടന പ്രവർത്തകർ ഗ്രാമഗ്രാമാന്തരങ്ങളിൽ നിന്നും സമാഹരിക്കുന്ന വിഭവങ്ങളാണ് ഇതിന്റെ ഇന്ധനം.
സെന്ററിന്റെ യഥാർത്ഥ നട്ടെല്ല് എന്നത് 200-ലേറെ വരുന്ന സജീവ സന്നദ്ധ പ്രവർത്തകർ Volunteers. ആണ്. സ്വന്തം കുടുംബവും വ്യക്തിപരമായ ആവശ്യങ്ങളും മാറ്റിവെച്ച് മെഡിക്കൽ കോളേജ് മുറ്റത്ത് രോഗികൾക്ക് വഴികാട്ടിയായും, ഭക്ഷണം വിതരണം ചെയ്തും, മരുന്നുകൾ എത്തിച്ചും ഓടിനടക്കുന്ന ഇവർ പകരുന്ന മനുഷ്യത്വമാണ് പ്രസ്ഥാനത്തിന്റെ ജീവൻ.
25 വർഷം കൊണ്ട് 8 മില്യണിൽ അധികം (80 ലക്ഷത്തിലേറെ) ഗുണഭോക്താക്കളിലേക്ക് എത്തിയെന്ന കണക്ക് ഈ ജനകീയ കൂട്ടായ്മയുടെ വലിയ വിജയത്തെയാണ് കാണിക്കുന്നത്.
കാരുണ്യത്തിന്റെ രാഷ്ടീയവും പൈതൃകവും 25-ാം വാർഷികത്തിന്റെ നിറവിൽ നിൽക്കുമ്പോൾ സി.എച്ച്. സെന്റർ വിളംബരം ചെയ്യുന്നത് ഒരു സ്ഥാപനത്തിന്റെ വളർച്ച മാത്രമല്ല; മറിച്ച് ഒരു സമൂഹം സ്വന്തം ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുത്തതിന്റെ രാഷ്ട്രീയമാണ്. ജാതിയോ മതമോ രാഷ്ട്രീയ വ്യത്യാസങ്ങളോ നോക്കാതെ, 'രോഗി' എന്ന ഒറ്റ മാനദണ്ഡത്തിൽ മനുഷ്യനെ കാണാനും അവരുടെ കണ്ണീരൊപ്പാനും കഴിഞ്ഞതാണ് ഈ സെന്ററിന്റെ വിജയം.
സി.എച്ച്. മുഹമ്മദ് കോയ വിഭാവനം ചെയ്ത സാമൂഹിക ഉന്നമനത്തിന്റെ പൈതൃകവും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ചുതന്ന കാരുണ്യത്തിന്റെ പാതയും സമന്വയിക്കുന്ന ഇടമാണ് കോഴിക്കോട് സി.എച്ച്. സെന്റർ. ചികിത്സാ ചെലവുകൾ സാധാരണക്കാരന്റെ കുടുംബ ബജറ്റുകളെ തകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രസക്തി മുൻപത്തേക്കാൾ വർദ്ധിക്കുകയാണ്.
ഈ കാൽനൂറ്റാണ്ടിന്റെ യാത്രയിൽ ഇതിന്റെ ഭാഗമായി മാറിയ സന്നദ്ധ പ്രവർത്തകർ, ഭാരവാഹികൾ, പ്രവാസികൾ, കെ.എം.സി.സി പ്രവർത്തകർ, ആതുരസേവന രംഗത്തെ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാ സുമനസ്സുകളെയും ആദരവോടെ ഓർത്തുകൊണ്ട്...മെഡിക്കൽ കോളേജ് സി.എച്ച്. സെന്ററിന് ഹൃദയം നിറഞ്ഞ 25-ാം വാർഷികാശംസകൾ നേരുകയാണ്. ഒപ്പം ഈ കാരുണ്യത്തിന്റെ കേന്ദ്രം ഏറ്റവും ജനോപകാരപ്രദമായ കേന്ദ്രമാക്കി സേവന മനസ്സ് മാത്രം കൈമുതലാക്കി മുന്നോട്ട് നീങ്ങുന്നത് കാണുമ്പോൾ കണ്ണുകൾ ഈറന ണിയുകയാണ് ...