"പ്രൊഫസർ' എന്ന പേരിൽ അറിയപ്പെട്ട ഏക ഇസ്ലമിക പണ്ഡിതൻ
By: അബ്ദുസമദ് പൂക്കോട്ടൂർ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണകടുത്ത തിരൂർക്കാട് എന്ന ദേശത്ത് 1945-ൽ ഭൂജാതനായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാർ എന്ന ശൈഖുൽ ജാമിഅയുടെ വിയോഗം നഷ്ടമുണ്ടാക്കിയത് സമസ്തക്ക് മാത്രമോ മുസ്ലിങ്ങൾക്ക് മാത്രമോ അല്ല. എല്ലാ വിഭാഗം ജനങ്ങളെയും സൗഹൃദത്തോട് കൂടി മാത്രം സമീപിച്ചിരുന്ന ഉസ്താദ് അവർകൾ ചെറിയവർ വലിയവർ എന്ന വ്യത്യാസമില്ലാതെ കാണിച്ച വിനയവും ലാളിത്യവും അല്പമെങ്കിലും അവിടുത്തോട് ബന്ധം പുലർത്തിയവർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്ന സത്യമാണല്ലോ. ആഴമുള്ള പാണ്ഡിത്യത്തിന്റെ അടയാളം കൂടിയാണ് വിനയം. ഇത്രയേറെ സ്ഥാനങ്ങൾ വഹിച്ച ഒരു വ്യക്തിത്വം സമസ്തയിൽ എന്നല്ല മറ്റെവിടെയും കാണാൻ പ്രയാസമാണ്.
സമസ്ത ജനറൽ സെക്രട്ടറി, കാസർകോട് സംയുക്ത ഖാളി, ജാമിഅ നൂരിയ പ്രിൻസിപ്പൽ , എസ്. വൈ .എസ് ജനറൽ സെക്രട്ടറി, എസ്.എം. എഫ് പ്രസിഡന്റ്, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ , കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം, റബിതതുൽ ആലം, തിരൂർക്കാട് മഹല്ല് ഖാളി, ഖതീബ് ..... ഇതല്ലാതയും ഒട്ടേറെ സ്ഥാനങ്ങൾ ചെറുതും വലുതുമായി അദ്ദേഹത്തെ തേടി വന്നപ്പോഴൊക്കെയും ആരെയും പിണക്കാതെയും വിവാദങ്ങൾക്ക് ഇടം നൽകാതെയും എല്ലാവരെയും ചേർത്തുനിർത്തി നായകത്വം വഹിക്കാനും സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ആണ് അദ്ദേഹം പരിശ്രമിച്ചത്. അദ്ദേഹത്തിന്റെ ജനാസക്കരികിൽ പ്രസ്ഥാന സംഘടന വ്യത്യാസമില്ലാതെ എല്ലാ നേതാക്കളും വന്ന് പ്രാർത്ഥന നടത്തിയത് അതിന്റെ ഒരു നിദർശനമാണ്. ആരെയും കൂടുതലായി അദ്ദേഹത്തിലേക്ക് ആകർഷിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയും ശൈലിയും .
അറിവ് നേടലും പകർന്നു നൽകലും അദ്ദേഹത്തിന്റെ ഒരു ജീവിത സപര്യ പോലെ കൊണ്ടുനടന്നു. ചെറുപ്പത്തിൽ തന്നെ എല്ലാ വിഭാഗം ജ്ഞാനവും സ്വായത്തമാക്കാനും ഭാഷകളിൽ പ്രാവീണ്യമുണ്ടാക്കാനും അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ സാധിച്ചു. ജാമിയ പഠനകാലത്ത് സതീർത്ഥ്യൻ കൂടിയായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളിൽ നിന്ന് ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം സ്ഥിരമായി ഇംഗ്ലീഷ് പത്രങ്ങ വായിക്കുന്ന മുദരിസായി മാറി.വിദ്യാഭ്യാസ രംഗത്ത് സമുദായo ഏറെ വിസ്ഫോടങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഈ കാലത്തും അതൊരു അസാധാരണത്വം നിറഞ്ഞത് തന്നെയാണ്. അറബിയിലും പ്രത്യേകിച്ചും അറബി കവിതയിലും അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ധ്യം എടുത്തു പറയേണ്ടതാണ്.
1986-ൽ ഹൈദരാബാദിൽ നടന്ന അന്തർദേശീയ ഇസ്ലിാമിക് കോൺഫറൻസിലും 2013 -ൽ ആഫ്രിക്കൻ രാജ്യമായ സെനഗലി ലെ സൂഫി സംഗമത്തിലും 2012-ൽ റാബിതയുടെ കൗൺസിലിലും വളരെ ശ്രദ്ധേയവും അവഗാഹവും നിറഞ്ഞ പ്രസംഗങ്ങൾ അവതരിപ്പിക്കാനും ലോകപണ്ഡിതന്മാർ വരെ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ വിഷയങ്ങൾ ഉദ്ബോധിപ്പിക്കാനും അദ്ദേഹതിന്റെ ഭാഷാ പ്രാവീണ്യവും ആഴത്തിലുള്ള അറിവും വലിയ പ്രചോദനമായി.
1986 - ലെ ഹൈദരാബാദ് കോൺഫറൻസിൽ രണ്ടാം ദിനത്തിലെ ഉദ്ഘാടകൻ എത്താതിരുന്നത് കൊണ്ട് 'ആധുനിക വിഷയങ്ങൾക് കർമ്മ ശാസ്ത്ര പരിഹാരം' എന്ന വിഷയത്തിൽ സംസാരിക്കാനും ഉദ്ഘാടനം നിർവഹിക്കാനും ഉസ്താദിനെ ചുമതലപ്പെടുത്തി. അധ്യക്ഷനായിരുന്ന ലിബിയൻ അബാസിഡർ ഈ പ്രബന്ധത്തിന്റെ കോപ്പി വാങ്ങി സൂക്ഷിക്കുകയും ഇത് ലിബിയ യിൽ ചർച്ച ചെയ്യുമെന്നും പറയുന്ന കൗതുകപരമായ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. സമസ്തയുടെ ഖ്യാതിയും പ്രസക്തിയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ലോകോത്തര വേദികളിലും എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിമിത്തം ആയിട്ടുണ്ട്.
2011-ൽ ലിബിയയിലെ സൂഫി സമ്മേളനത്തിനും 2012-ൽ മൊറോക്കോ ആഗോള പണ്ഡിത സഭാ സമ്മേളനത്തിലും പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടായിട്ടുണ്ട്. ഹജ്ജി നും അല്ലാതെയും സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഒട്ടേറെ പ്രാവശ്യം അദ്ദേഹം യാത്ര നടത്തുകയും ഹാഷിമിയെ പോലുള്ള പ്രശസ്തരായ ഒട്ടനവധി മഹത്തുക്കളുമായും സൗഹൃദം സ്ഥാപിക്കാനും സാധിച്ചിട്ടുണ്ട്.
എസ് .വൈ .എസ് ഹജ്ജ് സെല്ലി ന്റെ ആദ്യകാലങ്ങളിൽ അമീർ കോട്ടുമല ബാപ്പു മുസ്ലിയാരും ഉസ്താദും അനിയൻ മമ്മദ് ഫൈസിയും ഒക്കെ അതിന്റെ സംഘാടകരായിരുന്നു . പിന്നീട് ഈയുള്ളവൻ അമീറായി തുടർന്നു. അന്നൊക്കെയും ആലിക്കുട്ടി ഉസ്താദും മമ്മദ് ഫൈസിയും ഹജ്ജ് കർമ്മത്തിന് ഉണ്ടാവും. മമ്മദ് ഫൈസിക്ക് അവിടെ ബിസിനസ് ഉണ്ടായിരുന്നതുകൊണ്ട് വിസ ഉണ്ടാകു മായിരുന്നു. 40-ൽ അതികം വർഷം ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിച്ച മഹാഭാഗ്യവാനാണ് മമ്മദ് ഫൈസി എന്ന വിശ്വസ്തമായ യാഥാർത്ഥ്യം ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഒട്ടും കുറവല്ലാത്ത രീതിയിൽ ഉസ്താദും ഉണ്ടാകുമെന്നാണ് എന്റെ നിഗമനം. അക്കാലത് മുത്തവ്വിഫിന്റെ പ്രത്യേക അനുമതി വാങ്ങി വിസിറ്റിംഗ് വിസക്ക് ഹജ്ജ് ചെയ്യാൻ പറ്റുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇപ്പോൾ ആ സമ്പ്രദായം ഇല്ല. ആലിക്കുട്ടി ഉസ്താദും മമ്മദ് ഫൈസിയും ഒക്കെ ഹജ്ജ് കർമ്മം തുടങ്ങുന്നതിനോട് അനുബന്ധിച്ച് അവിടെ എത്തുകയും കർമ്മം കഴിഞ്ഞ് ഉടനെ തിരിച്ചു പോരുകയും ചെയ്യുന്ന രീതിയിലായിരുന്നു. അവസാന കാലങ്ങളിലൊക്കെ പ്രേത്യേകിച്ചും. മി നയിൽ എന്റെ വലതുഭാഗത്ത് ഉസ്താദും ഇടതുഭാഗത്തും മമ്മദ് ഫൈസിയും ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും ഉണ്ടായിരിക്കും. അത്രയും തിരക്കുപിടിച്ച മിനാ സംഗമത്തിൽ രാവിലെ എണീക്കുമ്പോൾ ആദ്യം തന്നെ ഉസ്താദ് ക്ഷമാപണം നടത്തുകയാണ് ചെയ്യുക. 'ഉറക്കത്തിൽ എന്റെ കാൽ നിങ്ങളുടെ ദേഹത്തു തട്ടിയോ' എന്നൊക്കെ ചോദിച്ചു ചെറിയ കുട്ടിയെ പോലെ നിഷ്കളങ്കമായി ചോദിച്ചറിയുന്ന അദ്ദേഹത്തിന്റെ ശൈലി ഏറെ ആശ്ചര്യപ്പെടുത്തിയതാണ്. ഭക്ഷണം കഴിച്ചോ തുടങ്ങിയ ക്ഷേമാന്വേഷണങ്ങൾ കാണുമ്പോഴെല്ലാം ആരായും. പരമാ വധി ഭക്ഷണത്തിന് ഒക്കെ ഒന്നിച്ചാകാൻ അദ്ദേഹം നിർബന്ധം പിടിക്കും. ക്ലാസ് ന്റെ തുടക്കം ഉസ്താദ് ആയിരിക്കും. നല്ല കവിതകളുടെ ഈരടികളാൽ ആകർഷണീയമായ അദ്ദേഹത്തിന്റെ പ്രഭാഷണ രീതി പ്രസിദ്ധമാണല്ലോ. അറബികൾ അദ്ദേഹത്തിന് നൽകുന്ന പല കിതാബുകളും എനിക്ക് നൽകുകയും പലപ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ കയ്യക്ഷരത്തിൽ മുൻ ഭാഗത്ത് കവിതകൾ എഴുതിവെച്ചിട്ടു മുണ്ടാകും.
പ്രശസ്ത അറബി പണ്ഡിതൻ മുഹമ്മദ് ബിൻ അലവി മാലിക്കിയുടെ ഇജാസത്തോടുകൂടിയുള്ള ഒരു ആത്മീയ സദസ്സിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തതും ധാരാ ളം അറബികൾ ഉണ്ടായിരുന്ന ആ സദസ്സിൽ ഉസ്താദിനെ അറബികൾ മുത്തം നൽകി സ്വീകരിച്ചതും ഓർക്കുമ്പോൾ ഇന്നും അഭിമാനവും സന്തോഷവും നൽകുന്നതാണ്. ഒരിക്കൽ യു.എ.ഇ യാത്രയിൽ അലിയ്യുൽഹാശി മിയുടെ സദസ്സിൽ പങ്കെടുത്തതും ഇത്തരത്തിൽ ഓർക്കുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ള ഹജ്ജ് വേളയും മറ്റ് വിദേശയാത്രകളും ഇന്നും മനസ്സിന് കുളിരേകുന്ന ഒരുപാട് ഓർമ്മകളാൽ ധന്യമാണ്. അതൊക്കെ അള്ളാ ഹു കനിഞ്ഞേകിയ ഭാഗ്യമായി കാണുന്നു. ഈ യാത്രയിലൊക്കെ അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതൽക്കുള്ള ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും കഥകളും സംഭവങ്ങളും അദ്ദേഹം പറഞ്ഞു തരുമായിരുന്നു. അറിവിന്റെ വലിയ വിസ്ഫോടനങ്ങൾ തന്നെ ആ സംസാരങ്ങളിൽ നിർഗളിക്കുമായിരുന്നു. ചെറുപ്പകാലത്തെ സാമൂ ഹ്യ അന്തരീക്ഷം, ഇസ്ലിാമിക് ചരിത്രങ്ങളും ഒക്കെ കവിതകളുടെ മേമ്പൊടി ചാർത്തി അദ്ദേഹം അയവിറക്കുമ്പോൾ അവ കേട്ടിരിക്കാനും കണ്ടിരിക്കാനും എത്ര രസമായിരുന്നു. മടുപ്പ് വരാത്ത മുഷിപ്പില്ലാത്ത ആ അനുഭൂതി നമ്മിൽ നിന്നകന്നല്ലോ എന്നോർക്കുമ്പോൾ വിരഹത്തിന്റെ വേദനയാണ്.
ശംസുൽ ഉലമയുമായും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം അപാരമായിരുന്നു.ശരീഅത് വിവാദ കാലത്തൊക്കെ നിയമപരമായ വശങ്ങൾ പഠിക്കാനും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിൽലേക്ക് പറഞ്ഞയക്കാനും ശംസുൽ ഉലമ കണ്ടെത്തിയത് ഉസ്താദിനെ ആയിരുന്നു . ശംസുൽ ഉലമ യെ പോലോത്ത മഹാരഥന്മാരായ പണ്ഡിതന്മാരാൽ ധന്യമായ 1986 -ൽ തന്നെ മുശാവറ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതും ആ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും ആഴം മനസ്സിലാക്കി തരുന്നതാണ്. അതുപോലെ പാണക്കാട് കുടുംബമായും എന്നും ചേർന്ന് നിന്ന് കൊണ്ടുള്ള പ്രവർത്തനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് . മുസ്ലിം സംഘ ശക്തിയുമായും അതിന്റെ നേതാക്കളുമായും അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദവും തഥൈവ.കേദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനും കേരള ഹജ്ജ് കമ്മിറ്റി ചെയര്മാനും ഒക്കെ ആയപ്പോഴും അദ്ദേഹത്തിന്റെ സാമൂഹ്യ പൊതു രംഗത്തെ പാടവം മനസ്സിലാക്കാൻ സാധിക്കുന്ന അവസരം കൂടിയായിരുന്നു. സമസ്തയുടെ ആദർശത്തിലും ആശയത്തിലും അടിയുറച്ച് നിൽക്കുമ്പോൾ തന്നെ മുസ്ലിം രാഷ്ട്രീയത്തിന് ശക്തി പകരുന്ന സമീപനങ്ങൾ നടത്തുകയും അതിന്റെ നേതാക്കന്മാരുമായി നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതായിരുന്നു ഉസ്താദിന്റെ ശൈലി. പ്രത്യേകിച്ച് പ്രാദേശികമായി നടക്കുന്ന മുസ്ലിം ലീഗ് പരിപാടികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കാണാമായിരുന്നു. ചിലപ്പോൾ ഉദ്ഘാടകൻ ആയിരിക്കും മറ്റു ചിലപ്പോൾ മുഖ്യപ്രഭാഷകൻ ആയിരിക്കാം.
'പ്രൊഫസർ 'എന്ന പേരിൽ അറിയപ്പെട്ട ഏക ഇസ്ലിാമിക പണ്ഡിതൻ കേരളത്തിൽ ഉസ്താദ് മാത്രമായിരിക്കും. അതും ശൈഖുൽ ജാമിഅ എന്നതും അദ്ദേഹത്തിന്റെ ആഗോള പണ്ഡിതൻമാരുമാ യുള്ള സമ്പർക്കവും ആശയവിനിമയവും ഒരു നിമിത്തമായിരിക്കാം.
അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗീയ ആരാമത്തിൽ ഒരുമിച്ച് കൂട്ടട്ടെ - ആമീൻ....