VOL 14 |
 Flip Pacha Online

അഡ്വ. എം. റഹ്‌മത്തുല്ല

By: ഫൈസൽ മാലിക്

അഡ്വ. എം. റഹ്‌മത്തുല്ല
മുക്കത്ത് അബ്ദുറഹിമാൻ പൂവ്വഞ്ചേരി കദീജ ദമ്പതികളുടെ മകൻ. എൻ.എസ്.എസ് കോളജ് മഞ്ചേരി, ലോ അക്കാദമി ലോ കോളജ് തിരുവനന്തപുരം, ഗവ. ലോ കോളജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം.

എ.ഐ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, സി.പി.ഐ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്സി.കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2011-ൽ സി.പി.ഐയിൽ നിന്നും രാജിവെച്ച് മുസ്‌ലിംലീഗിൽ ചേർന്നു.

മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി. എസ്‌.ടി.യു സംസ്ഥാന ജന.സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ്, ദേശീയ ജനറൽ സെക്രട്ടറി, ദേശീയ പ്രസിഡന്റ്.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. സംസ്ഥാന അച്ചടക്ക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ ഡോ. സുഹ്റാബാനു കെ.പി മക്കൾ: ഹേനി ഡോ. ഹേന, ഷബീബ് അഹമ്മദ്, സോന അസ്ലം.