ആ വാകമരങ്ങളിപ്പോഴും മെഹർബാന്റെ കഥ പൊഴിക്കുന്നുണ്ട്...
By: എമി ഷറഫലി
വായന തീരുന്നതോടെ, എന്തുകൊണ്ട് ഈ നോവ ലിന് 'മെഹർബാൻ' എന്ന പേര് തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്നു. ഗഫൂറിന്റെ മെഹർബാൻ എന്ന് എഴുത്തുകാരി അതിനെ ആദരിക്കുകയും ചെയ്തിട്ടുണ്ടല്ലോ. കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ പ്രിയപ്പെട്ടവരുടെ സ്നേഹത്തെ വർണ്ണി ക്കാൻ 'മെഹർബാൻ' എന്നു തന്നെ പ്രയോഗിക്കണം. സാധാരണയായി പുസ്തകത്തിന്റെ പേരോ കവർ പേജോ എന്റെ പുസ്തകമകം വായനയെ സ്വാധീനിക്കാറില്ലെങ്കിലും, വായനയുടെ ഒടുവിൽ പുസ്തകത്തിന്റെ പേരിനോളം കഥയും ഒഴുകിയെത്തുന്നു എന്നത് എന്നെ സംതൃപ്തിപ്പെടുത്തുന്നു.
ഒറ്റയിരുപ്പിന് വായിച്ചുതീർത്തു എന്നതിലുപരി, കനമുള്ളൊരു വിങ്ങലിനെ ഹൃദയത്തോട് ചേർത്തു വെച്ചാണ് 'മെഹർബാൻ' വായന അവസാനിപ്പിക്കുന്നത്. പ്രണയം എന്നാൽ കൂടിച്ചേരലുകൾ മാത്രമാണെന്ന് വിശ്വസിക്കുന്ന ലോകത്ത്, വിട്ടുനൽകലിന്റെ അത്യുദാത്തമായ വികാരം കൂടിയാണതെന്ന് പറയാൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. പ്രകൃതിയെയും വായനാമനസ്സിനെയും ഒരേ സാഹിത്യവഞ്ചിയിലിരുത്തി ഒഴുക്കാൻ നോവലിസ്റ്റിന് കഴിഞ്ഞു. മഴയും വെയിലും ഓർമ്മകളുടെ ഗന്ധവും നിറഞ്ഞ വരികളിലൂടെ, സർ സയ്യിദ് കോളേജിന്റെ ഇടനാഴികളിലൂടെ വായനക്കാരന്റെ കൈപിടിച്ച് നടത്താൻ ആഖ്യാനത്തിലെ സാഹിത്യസമ്പന്നത സഹായിക്കുന്നു.
തന്റെ രോഗാവസ്ഥ പ്രിയപ്പെട്ടവൾക്ക് ബാധ്യതയാകരുത് എന്ന ഗഫൂറിന്റെ തീരുമാനം വെളിപ്പെടുന്നത് വരെയും കഥയുടെ ആകാംക്ഷ നിലനിർത്താൻ സാധിച്ചത് വലിയ വിജയമാണ്. കാലത്തിന്റെ കാവ്യനീതി ശരിവെച്ചുകൊണ്ട്, അല്പം ക്ലീഷേ ആണെങ്കിൽ കൂടി, ഷാഹിനയുടെ മകളെ രണ്ട് പതിറ്റാണ്ടിനുശേഷം ഗഫൂറിന് മുന്നിലെത്തിച്ച് കാലഘട്ടങ്ങളെ മനോഹരമായി ഇഴചേർക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
ബാല്യത്തിലെ ഇല്ലായ്മകളിൽ നിന്ന് തുടങ്ങിയ ആ യാത്ര, പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒടുവി ൽ മരണത്തിന്റെയും തീരത്തെത്തുമ്പോൾ വായനക്കാരന്റെ ഉള്ളുലയുന്നു. ദാരിദ്ര്യത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും പ്രണയത്തിന്റെ നൈർമല്യവും പലയിടത്തും ആവർത്തിക്കുന്നത് അല്പം വിരസതയുണ്ടാ ക്കാൻ ഇടയുണ്ടെങ്കിലും, ആഖ്യാനത്തിന്റെ പൂർണ്ണതയിലേക്ക് വായനയെ എത്തിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഗഫൂറിന്റെ സഹോദരി മറിയത്തിലൂടെ കൂടുതൽ വ്യക്തമായ ആത്മസംഘർഷങ്ങൾ വായനക്കാരിലെത്തിക്കാമായിരുന്നു എന്നൊരു നിരാശയും എനിക്കുണ്ട്.
മാരകമായ അസുഖത്തെത്തുടർന്ന് പ്രണയത്തെ മുറിപ്പെടുത്തി, ഷാഹിനയെ മറ്റൊരു ജീവിതത്തിലേക്ക് തള്ളിവിട്ടത് തികച്ചും ക്രൂരവും ഏകപക്ഷീയവുമായിപ്പോയില്ലേ എന്ന് തോന്നി. രണ്ട് പതിറ്റാണ്ടോളം ആയുസ്സ് നീട്ടിനൽകിയ റബ്ബിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നതുപോലെയായിപ്പോയി ആ തീരുമാ നം എന്നൊരു അഭിപ്രായവും എനിക്കുണ്ട്. എന്നിരുന്നാലും, സ്വയം വേദനിക്കുമ്പോഴും കൂടെയുള്ളവരുടെ പുഞ്ചിരി മങ്ങാതിരിക്കാൻ ആഗ്രഹിച്ച ഒരു മനുഷ്യന്റെ കരുണയുടെ കഥ - മെഹർബാൻ എന്റെ നല്ല വായനകളിൽ ഒന്നാണ്.