VOL 08 |
 Flip Pacha Online

സ്വാത്രത്രൃപ്രാപ്തിയും വിഭജനവും

By: എം.മുഹമ്മദ്‌ ഇസ്മയില്‍ മഹബൂബ്‌ അലിബേഗ്‌

സ്വാത്രത്രൃപ്രാപ്തിയും വിഭജനവും
സ്വാത്രത്രൃപ്രാപ്തിയും വിഭജനവും തീരുമാനി ക്കപ്പെട്ടപ്പോള്‍ 1947 ജൂണില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയായിരുന്നു. 1947 ആഗസ്ത്‌ 15 ന്‌ ഇന്ത്യ സ്വത്രന്തമായി. കൂടെ പാക്കിസ്താന്റെ പിറവിയും. വിഭ ജനം ഉത്തരേന്ത്യയില്‍ CHM AAU MAI കലാപങ്ങള്‍ സൃഷ്ടിച്ചു. പ്രമുഖ നേതാക്കള്‍ പലരും പാക്കിസ്താനിലേക്കു പോയി. ഈ ഘട്ട ത്തില്‍ 1947 നവംബര്‍ 9, 10 തീയതികളില്‍ മുന്‍ ബംഗാള്‍ പ്രധാന ALA) എച്ച്‌.എസ്‌.സുഹ്റവര്‍ദി കല്‍ക്കത്തയിലെ വസതിയില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. മുസ്ലിംലീഗ്‌ പിരിച്ചുവിടാനും ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ ആലോചിക്കാനും ഉദ്ദേശിച്ചുകൊണ്ട്‌ വിളിച്ച ഈ യോഗത്തില്‍ മദിരാശി പ്രവിശൃയില്‍ നിന്നു ഖാഇമെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്മായില്‍ സാഹിബും കെ.എം.സീതി സാഹിബും പങ്കെ ടുത്തു. ഈ ഘട്ടത്തില്‍ മുസ്‌ലിംലീഗ്‌ പിരിച്ചു വിടരുതെന്നും സര്‍വേന്ത്യാ മുസ്‌ലിംലീഗ്‌ കൌണ്‍സില്‍ വിളിച്ചു കൂട്ടാന്‍ ആവശ്യ പ്പെടണമെന്നും ഇസ്മായില്‍ സാഹിബും സീതിസാഹിബും വാദി ച്ചു. സുഹ്റവര്‍ദിയുടെ കണ്‍വെന്‍ഷന്‍ വ്യക്തമായ തീരുമാനാവാതെ പിരിയുകയും സര്‍വേന്ത്യാ ലീഗ്‌ കൌണ്‍സില്‍ വിളിക്കാന്‍ ആവശ്യ പ്പെടുകയും ചെയ്തു. 1947 ഡിസംബര്‍ 13, 4 തീയതികളില്‍ കറാച്ചി യില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്‌ലിംലീഗ്‌ ഭൌാണ്‍സില്‍ സംഘടനയെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചു. പാക്കിസ്താന്‍ മുസ്ലിംലീഗിന്റെ കണ്‍വീനറായി നവാബ്‌ സാദാലിയാഖത്തലി ഖാനേയും ഇന്ത്യന്‍ മുസ്ലിംലീഗിന്റെ കണ്‍വീനറായി മുഹമ്മദ്‌ ഇസ്മയില്‍ സാഹിബി നേയും തെരഞ്ഞെടുത്തു. ഇസ്മായില്‍ സാഹിബ്‌ ഇന്തയന്‍ യൂണിയനിലെ മുസ്ലിംലീഗ്‌ കൌണ്‍സിലര്‍മാരുടെ യോഗം 1948 മാര്‍ച്ച്‌ 10 ന്‌ ചെന്നൈയിലെ ബാങ്ച Glos ഹാളില്‍ (ഇപ്പോള്‍ രാജാജി ഹാള്‍? വിളിച്ചു ചേര്‍ത്തു. നിലവി ലുണ്ടായിരുന്ന 147 കൌാണ്‍സിലര്‍മാരില്‍ 30 പേരാണ്‌ ഈ യോഗ ത്തില്‍ പങ്കെടുത്തത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ ഈ യോഗ ത്തില്‍ വെച്ചു രൂപീകൃതമായി.

1948 മാര്‍ച്ച്‌ 10 നു ബുധനാഴ്ച മ്ര്രാസ്‌ ബാന്‍ക്വറ്റിങ്ങ്‌ ഹാളില്‍ ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്‌ കണ്‍സില്‍ യോഗത്തില്‍ പാസ്സാക്കിയ പ്രമേയങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌.

പ്രമേയം I

ഒരു കൊലപാതകിയുടെ കയ്യാല്‍ മഹാത്മാഗാന്ധിക്ക്‌ നേരിട്ട ദാരുണമായ മരണത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഈ കൌണ്‍സില്‍ യോഗം അഗാധമായ വസനം പ്രകടിപ്പിക്കുന്നു. സാമുദായിക സമാധാനവും രഞ്ജിപ്പും നാട്ടില്‍ നിലനിര്‍ത്താന്‍ വേണ്ടി അതുല്ല്യമായ ആവേശത്തോടും നിഷ്ഠയോടും കൂടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു മഹാനായ വൃക്തിയെ മൃഗീയമായ വിധം നാട്ടില്‍ നിന്നു ഇല്ലായ്മ ചെയ്തിരിക്കുന്നു. ഈ മഹാനായ സമാധാനദുതന്‍ ഏറ്റവും പറ്റിയ ഒരു സ്മാരകമെന്ന നിലയില്‍ രാഷ്ട്രത്തിലെ എല്ലാ ജനവിഭാഗ ങ്ങളുടെയിടയിലും സമാധാനവും സൌഹാര്‍ദ്ദവും സ്ഥാപിക്കുന്നതിനു കഴിയുന്ന എല്ലാ പരിശ്രമങ്ങളും ചെയ്യുവാന്‍ മുസ്ലിംകളോടും മറ്റു സമുദായങ്ങളോടും ഈ യോഗം അഭൃര്‍ത്ഥിച്ചുകൊള്ളുന്നു.

പ്രമേയം Il
A. ഈ യോഗം നിശ്ചയിച്ച സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ടു പരിശോധിച്ചു പുതിയ ഘടനാ നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌ വരെ താഴെപറയുന്ന ഭേദഗതിക ളോടുകൂടിയ അഖിലേന്ത്യാ മുസ്ലിംലീഗിന്റെ നിലവിലുള്ള ഘടനാ നിയമം തന്നെയായിരിക്കും ഇന്തയന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെയും ഘടനാനിയമം.
1. അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ ഘടനാനിയമങ്ങളില്‍ (1944 ജനുവരി യില്‍ സ്വീകരിച്ചത്‌) “അഖിലേന്ത്യാ” എന്നോ “ബ്രിട്ടീഷ്‌ ഇന്ത്യ" എന്നോ ഉള്ള പദങ്ങള്‍ക്ക്‌ പകരം “ഇന്ത്യന്‍ യൂണിയന്‍ ' എന്ന വാക്ക്‌ ഉപയോഗിക്കേണ്ടതാണ്‌.
2 ഒന്നാമത്തെ വകുപ്പിനു താഴെ പറയുന്നവ പകരമായി ഉപയോഗിക്കേ ണ്ടതാണ്‌.
1. സംഘടനയുടെ പേര്‍ “ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്‌” എന്നായി രിക്കും.
3. രണ്ടാമത്തെ വകുപ്പിനു താഴെ പറയുന്നവ പകരമായി ഉപയോഗിക്കേ ണ്ടതാണ്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ആദര്‍ശങ്ങളും ഉദ്ദേശങ്ങളും താഴെ പറയുന്നവയായിരിക്കും.
(a) ഇന്തുന്‍ യുനിയന്‍ രാഷ്ട്രത്തിന്റെ സ്വാതന്ത്രവും അഭിമാനവും നില നിര്‍ത്തുകയും സംരക്ഷിക്കുകയും സ്ഥാപിക്കുകയും, നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും സ്ഥാപിക്കുന്നതിലും സഹായിക്കുകയും രാഷ്ട്രത്തിലെ ജനങ്ങളുടെ അന്തസ്സും ക്ഷേമവും സുഖവും വര്‍ദ്ധിപ്പിക്കുന്നതില്‍ പരി്രമി ക്കുകയും ചെയ്യുക.
(b) രാഷ്ട്രത്തിലെ മുസ്ലിംകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും എല്ലാ ന്യായമായ അവകാശങ്ങ ളും താല്പര്യങ്ങളും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.
(c) ഇന്ത്യയിലെ മുസ്‌ലിംകളുടേയും മറ്റു സമുദായക്കാരുടേയും ഇടയില്‍ പരസ്പരവിശ്വാസവും സന്മനസ്സും സ്നേഹവും മതിപ്പും രഞ്ജിപ്പും ഐകുവും വളര്‍ത്തുക.
4. 8-ാം വകുപ്പില്‍ “അവരുടെയിടയില്‍ നിന്ന്‌” എന്നു തുടങ്ങി “വരുന്ന വാര്‍ഷിക യോഗം” എന്നുവരേയുള്ള പദങ്ങള്‍ എടുത്തുകളയുക.
5. 9-ാം വകുപ്പില്‍ “വാര്‍ഷികയോഗത്തില്‍” എന്നുള്ള പദങ്ങള്‍ “കൌണ്‍സില്‍” എന്നാക്കി മാറ്റുക
6. 20-ാം വകുപ്പില്‍ “അമ്പത്‌” എന്നുള്ളത്‌ “ഇരുപത്തി അഞ്ച്‌” എന്നാക്കി മാറ്റുക.
6. 47-ാം വകുപ്പ്‌ താഴെ പറയും പ്രകാരം മാറ്റുക.
“47, ഇന്ത്യൻ യൂണിയന്‍ മുസ്ലിംലീഗിന്റെ ഘടനാനിയമങ്ങള്‍ ഏറ്റാനും മാറ്റാനും റദ്ദാക്കാനും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്‌ കൌാണ്‍സിലിന്‌ അധി കാരമുണ്ടായിരിക്കും.”
B (1) ഘടനാനിയമം ഉണ്ടാക്കുവാന്‍ വേണ്ടി താഴെപേരെഴുതുന്ന മാനു ന്മാര്‍ അടങ്ങിയ ഒരു സബ്കമ്മിറ്റിയെ രൂപീകരിക്കുവാനും പ്രസ്തുത സബ്ക മ്മിറ്റി അതിന്റെ റിപ്പോര്‍ട്ട്‌ മൂന്നു മാസത്തിനുള്ളില്‍ കൌണ്‍സിലിന്റെ ആലോച നക്കും അംഗീകരണത്തിനും വേണ്ടി പ്രസിഡണ്ടിനു സമര്‍പ്പിക്കേണ്ടതാണെന്നും ഈ യോഗം തീരുമാനിക്കുന്നു.
1. മി : എം.മുഹമ്മദ്‌ ഇസ്മായില്‍ സാഹിബ്‌, M.L.A
2. മി : എ.എ.ഖാന്‍ സാഹിബ്‌, M.L.A, M.C.A
3. മി : ഹാജി ഹസ്സനലി പി.ഇബസ്രാഹിം സാഹിബ്‌, M.L.A
4. മി : എസ്‌.എ.റഈഫ്‌ സാഹിബ്‌, M.L.A
5. മി : അബ്ദുല്‍ ഖാദര്‍ ഹാഫിസ്ഖാന്‍ സാഹിബ്‌
6. മി : ബി.പോക്കര്‍ സാഹിബ്‌ M.L.A, M.C.A
7. മി : മഹ്ബൂബ്‌ അലിബേഗ്‌ സാഹിബ്‌ M.L.A, M.C.A
8. മി : കെ.ടി.അഹമ്മദ്‌ ഇബ്രാഹിം സാഹിബ്‌ M.L.A, M.C.A
9. മി : മുഹമ്മദ്‌ റസാഖാന്‍ സാഹിബ്‌ M.L.A
10. മി : ഇസ്മായില്‍ താബിശ്‌ സാഹിബ്‌
11. മി : പി.കെ.മൊയ്തീന്‍കുട്ടി സാഹിബ്‌, M.L.A
12. മി : കെ.എം. സീതിസാഹിബ്‌, M.L.A
13. മി : എച്ച്‌.യൂസഫ്‌ ശരീഫ്‌ സാഹിബ്‌ ബാര്‍-അറ്റ്‌ലോ
14. മി : അബ്ദുള്‍ ഖാദര്‍ ഷെയിക്ക്‌ സാഹിബ്‌, M.L.A, M.C.A
15. മി : ഹാജി അബ്ദുസത്താര്‍ ഹാജി ഇസ്ഹാഖ്‌ സേട്ടു സാഹിബ്‌ M.C.A കോറം അഞ്ചായിരിക്കുന്നതാണ്‌.
2. രാഷ്ട്രത്തിലെ മാറിയ പരിതസ്ഥിതികളേയും ഹിന്ദുമുസ്ലിം ഐകുത്തെയും സമുദായിക സന്മതസ്ഥിതിയേയും വിശ്വാസത്തേയും ഉന്നംവെച്ചുകൊണ്ടു ഈ സബ്കമ്മിറ്റി ഇന്തയന്‍ യൂനിയന്‍ മുസ്‌ലിംലീഗിനു സ്വതന്ത്രമായ ഒരു ഘടനാ നിയമം ഉണ്ടാക്കുന്നതായിരിക്കും.
3. ജനങ്ങള്‍ക്ക്‌ വേണ്ടി ഉത്തരവാദിത്വത്തോടുകൂടി സംസാരിക്കാവുന്ന മറ്റു രാഷ്രീയ കക്ഷികളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു മുസ്്‌ലിംലീ ഗിനു സാധിക്കാവുന്ന ഒരു വൃവസ്ഥ ഘടനാനിയമത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന തായിരിക്കും.

പ്രമേയം Ill
(a) രാഷ്രടത്തിനു സ്വാതന്ത്ര്യം കിട്ടുകയാല്‍ അതിനുശേഷമുള്ള മുസ്ലിംലീഗിന്റെ നയം വൃക്തമാക്കേണ്ടിയിരിക്കുന്നതിനാല്‍, രാജൃത്തിലെ വിവിധ ജനവിഭാഗങ്ങളുടെയിടയില്‍ പരസ്പരം വിശ്വാസവും സന്മനസ്സും ഐകുവും വളര്‍ത്തിക്കൊണ്ടു വരുന്നതിലും, ക്ഷേമത്തിലേക്കും സഖ്യ ത്തിലേക്കും ഉള്ള ജനങ്ങളുടെ ഗമനത്തെ ത്വരിതപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ്‌ ഹൃദയംഗമമായി കൂറോടെ പരിശ്രമിക്കുന്നതാണെന്ന്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ ഈ കൌണ്‍സില്‍ യോഗം പ്രഖ്യാപിക്കുന്നു. വിവിധ സമുദായങ്ങളുടെയിടയില്‍ ഐകൃവും സമാധാനവും പാലിക്കാന്‍ മറ്റു സംഘ ടനകളും കക്ഷികളുമായി കഴിയുന്ന എല്ലാവിധത്തിലും സഹകരിക്കുവാന്‍ ഈ യോഗം മുസ്‌ലിംകളോടു അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
(b) ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംകളുടെ മതപരവും സംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യത്തെ പരിരക്ഷിക്കുന്നതിലാ യിരിക്കും മുസ്ലിംലീഗ്‌ കാരൃമായും പ്രവര്‍ത്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയെന്നു ഈ യോഗം തീരുമാനിക്കുന്നു.
(c) ഈ രാജ്യത്തിന്റെ യുദ്ധാനന്തര രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാനുള്ള ഉദ്ദേശൃത്തോടുകൂടി താഴെ പറയുന്നവയെ രചനാ ത്മക പരിപാടികളായി ഈ യോഗം രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആവശ്യമാണെന്ന്‌ തോന്നുന്ന മാറ്റങ്ങളോടു കൂടി ഈ പരിപാടിയെ വിവിധ മുസ്‌ലിംലീഗ്‌ അസംബ്ലിപാര്‍ട്ടികള്‍ അംഗീകരിക്കണമെന്നു ഈ യോഗം നിര്‍ദ്ദേശിക്കുന്നു. ഈ പരിപാടികളുമായി ഐകരുപ്യമുള്ളതോ ഏതാണ്ടതു പോലെയുള്ളതോ ആയ സാമ്പത്തികപരിപാടികളുള്ള കക്ഷികളുമായേ ഗ്രൂപ്പു കളുമായോ വൃക്തികളുമായോ ഇഷ്ടമുള്ള ഏതെങ്കിലും ഒരു പേരില്‍ ഇതിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി മുസ്ലിംലീഗ്‌ കക്ഷികള്‍ക്ക്‌ സഹകരിക്കാവുന്നതാണ്‌.

പരിപാടി
ഭൂമിയും അതിലുള്ള എല്ലാ സാധനങ്ങളും മനുഷൃവര്‍ഗ്ഗത്തിനു ദൈവം നല്കിയ സൌജനൃമാകകൊണ്ടു അവയെ തന്റെയും കുടുംബങ്ങളുടേയും ആശ്രി തന്മാരുടേയും സുഖകരമായ ജീവിതത്തിന്‌ ആവശ്യമായ ഭക്ഷണം, വസ്ത്രം, വാസസ്ഥലം എന്നിവയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തുവാനും ഏതൊരു മനു AMMO പൂര്‍ണ്ണമായ അവകാശവും അവസരവും ഉണ്ടായിരിക്കേണ്ടതും ഉണ്ടാ യിരിക്കുന്നതുമാണ്‌. ആകയാല്‍ ധനത്തിന്റെ ഉല്പാദനത്തിലും വിതരണത്തിലും താഴെ പറയുന്ന തത്വങ്ങള്‍ അനുഷ്ഠിക്കേണ്ടതാകുന്നു.

1. എല്ലാ ഓരോ മനുഷ്യനും തൊഴിലിനു പൂര്‍ണ്ണസൌകര്യം ഉണ്ടായിരി പ്ലാന്‍ ഗവര്‍മ്മേണ്ടു ഏല്‍ക്കേണ്ടതും രോഗം, അംഗഭംഗം, വാര്‍ദ്ധക്യം, തൊഴി ലില്ലായ്മ, മരണം എന്നീ ഘട്ടങ്ങളില്‍ തൊഴിലാളികള്‍, തൊഴില്‍ നല്കുന്ന വര്‍, ഗവര്‍മ്മെണ്ട്‌ എന്നിവര്‍ നിശ്ചിതമായ ഒരു വീതപ്രകാരം പണം എടുത്ത്‌ സ്വരൂപിക്കപ്പെടുന്ന ഒരു ഫണ്ട്‌ വഴിക്കോ ഇന്‍ഷൂറന്‍സ്‌ വഴിക്കോ സാമൂഹ രക്ഷ നല്കേണ്ടതുമാണ്‌.
2. മനുഷ്യനെ ചൂഷണം ചെയ്യുവാന്‍ ഇടവരുത്തുന്ന വിധത്തില്‍ ധനശേ ഖരണം സംഭവിക്കാവുന്നതല്ല.
3. ഏതുവിധമായ പലിശയേയും ഗവര്‍മ്മെണ്ടു തടയേണ്ടതാണ്‌.
4. ഇരുകക്ഷികളുടേയും പൂര്‍ണ്ണമനസ്സോടും സമ്മതത്തോടും കൂടി അല്ലാ ത്ത യാതൊരുവിധ കരാറും നീതിപൂര്‍വ്വമാണെന്നു അംഗീകരിക്കുകയോ നട പ്പില്‍ വരുത്തുകയോ ചെയ്യാവുന്നതല്ല. സന്ദര്‍ഭങ്ങളുടെ നിര്‍ബ്ബന്ധം കൊണ്ടു ഉണ്ടായതാണെന്നു തോന്നപ്പെടുന്ന സമ്മതത്തിന്മേല്‍ ചെയ്യപ്പെടുന്ന ഏതൊരു കരാറിനേയും ഗവര്‍മ്മേണ്ടു തടയേണ്ടതും ദുര്‍ബ്ബലപ്പെടുത്തേണ്ടതുമാണ്‌.
5. സ്വകാരൃസ്വത്ത്‌ എന്ന സ്ഥാപനത്തെ ഗവര്‍മ്മേണ്ടു അംഗീകരിക്കണം. പക്ഷെ അത്‌ ഒരു ട്രസ്റ്റ്‌ എന്ന നിലയില്‍ മാതമായിരിക്കണം. ഉടമസ്ഥനും അദ്ദേ ഹത്തിന്റെ കുടുംബവും ആശ്രിതന്മാരും തങ്ങളുടെ സുഖകരമായ ജീവിതത്തിനു DIM പ്രഥമ പരിഗണനയുള്ള അനുഭവസ്ഥന്മാരും ബാക്കിയുള്ളതില്‍ അതാത്‌ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ചു രാഷ്ട്രത്തിലെ ജന ങ്ങളെല്ലാം അനുഭവസ്ഥന്മാരായിരിക്കേണ്ടതാണ്‌. എന്നാല്‍ അവശിഷ്ടധനം രാഷ്ട്രം മറ്റു വിധത്തില്‍ ആവശ്ുപ്പെടുന്നില്ലലെങ്കില്‍ കൂടുതല്‍ ധനമുണ്ടാകുവാന്‍ ഉപയോഗിക്കുന്നതിനു ഉടമസ്ഥനെ തടയുവാന്‍ പാടുള്ളതല്ല.
6. അന്യായമോ നിയമവിരുദ്ധമോ ആയ വഴികളില്‍ കൂടി അല്ലാതെ സമ്പാദിച്ച കായികമോ മാനസികമോ ആയ പ്രവർത്തനഫലം ഒരാളില്‍ നിന്നും എടു ത്തുകളയരുത്‌. ഇതൊന്നിച്ചു പറയുന്ന തത്വങ്ങളുടെ വെളിച്ചത്തില്‍ അന്യായമോ നിയമവിരുദ്ധമോ ആയ വഴികള്‍ ഏതാണെന്നു തീരുമാനിക്കേണ്ടത്‌ രാഷ്ര്ടമാണ്‌.
7. ഏതുവിധത്തിലുള്ള ലഹരിസാധനങ്ങളുടെ ഉപയോഗവും ചൂതുകളി യും ചന്തയും രാഷ്ട്രം വിരോധിക്കേണ്ടതാണ്‌.
8. ഉല്പാദന മാര്‍ഗ്ഗങ്ങളും ധനവും പൂട്ടിയിട്ടു മറ്റുള്ളവരേക്കാള്‍ വേണ്ടു ന്നതില്‍ കൂടുതലായ ലാഭം കരസ്ഥമാക്കുന്ന കുത്തക സ്രമ്പദായത്തേയും മറ്റും രാഷ്ടം നിരോധിക്കേണ്ടതാണ്‌.
9. ആളുകളെ ചൂഷണം ചെയ്തും, കുത്തക സ്ര്പദായം കൊണ്ടും, പന്തയം വെച്ചും, ലഹരിസാധനം ഉണ്ടാക്കിയും വിറ്റും പണം സമ്പാദിക്കുന്ന തിനെ രാഷ്ട്രം തടയണം. DAMA, ഇത്തരം കുറ്റക്കാരനെ ശിക്ഷിക്കുന്നതു കൂടാതെ ഈ വഴികളില്‍ കൂടി അവര്‍ സമ്പാദിച്ച സ്വത്തിനെയും പിടിച്ചെടു ക്കേണ്ടതാണ്‌.
10. ഈ പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിനു മുമ്പ്‌ ഏതു വഴിക്കാണ്‌ ജനങ്ങള്‍ സ്വത്തുക്കള്‍ സമ്പാദിച്ചെതെന്നു അറിയുവാന്‍ ഗവര്‍മ്മേണ്ടു അന്വേഷണം നടത്തേണ്ടതില്ല. പക്ഷെ അത്തരം സ്വത്തുക്കളുടെ വിനിയോഗം മുകളില്‍ 5-90 ഖണ്ഡികയില്‍ പറഞ്ഞ പ്രകാരം മാത്രം ക്ലിപ്തപ്പെടുത്തേണ്ടതാണ്‌.
11. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുക്കളും ഖനി കളും മറ്റു സാധനങ്ങളും രാഷ്്ത്തിന്റെതായിരിക്കുന്നതാണ്‌. പക്ഷെ ഒരാളുടെ കൈവശം മുമ്പുണ്ടായിരുന്ന സ്ഥലം അയാളില്‍ നിന്നു എടുക്കരുത്‌; അത്‌ അയാള്‍ക്ക്‌ സ്വന്തം ദൃഷ്ടിക്കും മറ്റുപയോഗത്തിനും കിട്ടേണ്ടതാണ്‌. ഭൂമിയുടെ മുകള്‍പരപ്പില്‍ കണ്ടെത്തുന്ന ഖനികളും ഖനന വസ്തുക്കളും ഉള്ള നിലത്തിന്റെ ഉടമസ്ഥനു പ്രസ്തുത സാധനങ്ങളില്‍ ഓരോഹരിക്കും അര്‍ഹതയില്ല. ഭൂമി യുടെ മുകളില്‍ കണ്ടെത്തുന്ന എല്ലാ ഖനന വസ്തുക്കളും രാഷ്ൃത്തിന്റെതാ ണ്‌. ഭൂമിയുടെ ഉള്ളില്‍ ഖനന വസ്തുക്കള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള നിലത്തിന്റെ ഉടമസ്ഥനെ അതു കുഴിച്ചെടുക്കുവാന്‍ രാഷ്ൂം അനുവദിക്കുകയാണെങ്കില്‍ മുഴുആദായത്തിന്റെ അഞ്ചില്‍ ഒരു ഓഹരിക്കു പ്രസ്തുത ഉടമസ്ഥന്‍ അര്‍ഹ നാണ്‌.
12. കൃഷി ചെയ്യാന്‍ സാധിക്കാത്ത ഒരു OSA തന്റെ നിലം കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുവന്‍ തുച്ചമായ പാട്ടത്തിന്മേല്‍ ചാര്‍ത്തു കൊടുക്കേണ്ടതാ ണ്‌. ആ പാട്ടം ഭൂനികുതിയും വസ്തു കൈവശക്കാര്‍ ഉണ്ടാക്കിയിട്ടുണ്ടാകാ വുന്ന കുഴിക്കൂറുകള്‍ക്ക്‌ ഗവര്‍മ്മേണ്ടു നിശ്ചയിക്കുന്ന വിലയും അടങ്ങിയിരി ക്കേണ്ടതാണ്‌.
13. കെട്ടിടത്തെ സംബന്ധിച്ചാണെങ്കില്‍ ഉടമസ്ഥനു മേല്‍ പറഞ്ഞ തോതിനെ അടിസ്ഥാനപ്പെടുത്തി ഗവര്‍മ്മേണ്ടു നിശ്ചയിക്കുന്ന തുച്ചമായ വാടക കിട്ടുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്‌.
14. നിലനികുതിയും ഉല്‍പന്നങ്ങളും തമ്മില്‍ എത്രയും ന്യായമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതാണ്‌. മഴയില്ലാത്തത്‌ കൊണ്ടോ മറ്റു ദൈവഗത്യാ ഉള്ള കാരൃങ്ങള്‍ കൊണ്ടോ വിളനാശം വരുകയാണെങ്കില്‍ നിലനികുതി മടക്കിക്കൊ ടുക്കുവാനുള്ള ഒരു ഉപാധിയും ഉണ്ടായിരിക്കേണ്ടതാണ്‌.
15. കൃഷിയുടെ അഭിവൃദ്ധിക്കും ജലസേചന സൌകതൃത്തിനും വേണ്ടിയുള്ള വഴികള്‍ ഗവര്‍മ്മെണ്ടു നല്കേണ്ടതാണ്‌. മൊത്തച്ചിലവിന്മേല്‍ അധി ഷ്ഠാപിതമായ ഇതിനുവേണ്ടി യാതൊരു ഫീസ്സും വസൂലാക്കരുത്‌.
16. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍ സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്‌.
17. തീവണ്ടി, വിമാനം, തപ്പാല്‍, കമ്പി, ജലസേചനം, വിദ്യുഛക്തി, ഖനി കള്‍ എന്നിവ ഗവര്‍മ്മേണ്ടിന്റെ വകയായിരിക്കേണ്ടതാണ്‌. ദേശീയ വല്ക്കരണം എത്രയും ചെറിയ പരിധിയില്‍ അടങ്ങിയിരിക്കേണ്ടതാണ്‌. മറ്റു തുറകളിലുള്ള പൊതുജനാവശൃത്തിന്റെ വലിയ ഒരു മാനദണ്ഡമായിരിക്കണം ഇതിനെ (ദേ ശീയവല്ക്കരണത്തെ) തീരുമാനിക്കേണ്ടത്‌.
18. സൌജന്യവും നിര്‍ബ്ബന്ധവുമായ പ്രാഥമിക വിദ്യാഭ്യാസം ഗവര്‍മ്മേണ്ട്‌ നല്കേണ്ടതാണ്‌. സെക്കണ്ടറി വിദ്യാഭ്യാസവും മറ്റു ഉയര്‍ന്ന വിദ്യാഭ്യാസവും നല്കുന്നതും ശാസ്ര്രീയ ഗവേഷണങ്ങള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ക്കു വേണ്ട്രത സഹായം ഗവര്‍മ്മെണ്ടു നല്കേണ്ടതാണ്‌.
19. വയോജന വിദ്യാഭ്യാസത്തിനു സാകര്യമുണ്ടാക്കുക വഴി നിരക്ഷത ത്വത്തെ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിഷ്‌ക്കാസനം ചെയ്യേണ്ടതാണ്‌.
20. പൊതുജനാരോഗ്യാഭിവൃദ്ധിക്കായി ആശുപ്രതികള്‍ അടക്കമുള്ള സൌജന്യ ആരോഗ്ു സ്ഥാപനങ്ങള്‍ സ്ഥാപിക്കേണ്ടതാണ്‌. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക്‌ സൌജന്യമായി എക്സറേ പരിശോ ധനയും രോഗ പരിശോധനയും കാലന്തോറും നല്കേണ്ടതാണ്‌.

പ്രമേയം IV
ഇന്തയന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി തീരുമാനി ക്കുന്ന തീയതി വരെ ഇപ്പോഴത്തെ ശാഖാ മുസ്ലിംലീഗിലെ അംഗങ്ങള്‍ അതിലെ മെമ്പര്‍മാരായിത്തന്നെയായിരിക്കും. പുതിയ ഭരണചകട്ടത്തിന്റെ കീഴില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി തയ്യാറാക്കുന്ന പരി പാടി അനുസരിച്ചു പുതിയ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതുവരെ നിലവിലുള്ള ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്‌ കാണ്‍സിലും സംസ്ഥാനം ജില്ല, സിറ്റി, ശാഖാ മുസ്്‌ലിംലീഗുകളും തുടര്‍ന്നുകൊണ്ടു പ്രവര്‍ത്തിക്കേണ്ടതാണ്‌.
പ്രമേയം V
പള്ളികളുടേയും ശവകുടീരങ്ങളുടേയും അശുദ്ധമാക്കലുകളും ജീവന ഷ്ടത്തിലും സ്വത്ത്‌ വിനാശത്തിലും പരൃവസാനിച്ചതുമായ ഇന്ത്യന്‍ യൂനിയ നിലെ ചില സ്ഥലങ്ങളിലുണ്ടായ സാമുദായിക ലഹളകളെ ഇന്ത്യന്‍ യുനൃന്‍ മുസ്ലിംലീഗ്‌ കാണ്‍സിലിന്റെ ഈ യോഗം ഭയാശങ്കകളോടെ വീക്ഷിക്കുകയും ആ ലഹളകളില്‍ കഷ്ടപ്പെട്ടവരോടു അതിയായി സഹതപിക്കുകയും ഏതു വിദ്വേഷാവസരങ്ങളിലും സമാധാനചിത്തരും ശാന്തരുമായിരിപ്പാന്‍ മുസ്ലിംക ളോടും മറ്റുള്ളവരോടും അപേക്ഷിക്കുകയും നാട്ടില്‍ നിയമവും സമാധാനവും സൌഹൃദവും നിലനിര്‍ത്താന്‍ ഗവര്‍മ്മേണ്ടു ചെയ്യുന്ന പരിശ്രമങ്ങളില്‍ സഹക രിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു.
പ്രമേയം VI
1947 ആഗസ്ത്‌ 15 നു ശേഷം ഇന്തയന്‍ യുനിയനിലെ വിവിധ സംസ്ഥാന ങ്ങളില്‍ മുസ്ലിംലീഗിലേയും മുമ്പത്തെ മുസ്ലിം നേഷനല്‍ ഗാര്‍ഡിലേയും, മുസ്ലിം തൊഴിലാളി യൂനിയനിലേയും അംഗങ്ങളെ പ്രത്യേക ചാര്‍ജ്ജു കൂടാ തെയും കോടതി മുമ്പാകെ വിസ്തരിക്കാതെയും അറസ്റ്റ്‌ ചെയ്തു തടങ്ങലില്‍ വെക്കുന്നതിനേയും, പള്ളി, പുര, മറ്റു പരിശുദ്ധ സ്ഥലങ്ങള്‍ എന്നിവകളെ പക്ഷപാത ബുദ്ധിയാ നിര്‍ബ്ബന്ധപൂര്‍വ്വം പരിശോധിക്കുന്നതിനേയും ഈ യോഗം വ്ൃയസനത്തോടും ഉല്‍കണ്ഠയോടും വീക്ഷിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്തയന്‍ യൂണിയനിലെ മുസ്‌ലിംകളുടെ മനസ്സില്‍ ഒരു അരക്ഷിത ബോധം സൃഷ്ടിക്കുമെന്നും അതിനാല്‍ തടങ്ങലില്‍ വെച്ചവരെയല്ലാം ഉടനടി വിട്ടയക്ക ണമെന്നു GAL, സംസ്ഥാന ഗവര്‍മ്മേണ്ടുകളോടു അപേക്ഷിക്കുകയും ചെയ്യുന്നു.

മുസ്ലിം നേഷനല്‍ ഗാര്‍ഡുകളെകൊണ്ടു ഉദ്ദേശിച്ചതും അവര്‍ എപ്പോഴും ചെയ്തു വന്നിരുന്നതും നിയമ വിധേയമായ സാമുദായിക പ്രവര്‍ത്തനങ്ങള്‍ ആയിരുന്നതിനാല്‍ അവയെ നിയമ വിരുദ്ധമാക്കിക്കൊണ്ടുള്ള ക്രേന്ദ, സംസ്ഥാന ഗവര്‍മ്മേണ്ടുകളുടെ പ്രവര്‍ത്തനം ഏറ്റവും ആക്ഷേപാര്‍ഹവും അന്യായവു മാണെന്നു ഈ യോഗം അഭിപ്രായപ്പെടുന്നു. എന്നാലും ഇന്ത്യന്‍ യുനിയന്‍ മുസ്ലിംലീഗ്‌ കണ്‍വീനര്‍ മുമ്പ്‌ പ്രഖ്യാപിച്ചതു പോലെ മുസ്ലിം നേഷനല്‍ ഗാര്‍ഡു സംഘം പിരിച്ചുവിടപ്പെട്ടതായിട്ടു തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

ഉദ്യോഗസ്ഥന്മാര്‍
ജനാബ്‌ എം.മുഹമ്മദ്‌ ഇസ്മായില്‍ സാഹിബ്‌ എം.എല്‍.എ. മ്രദാസ്‌, ഇന്തയന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ജനാബ്‌ മഹബൂബ്‌ അലിബേഗ്‌ എം.എല്‍.എ. എം.സി.എ. സ്വെക്രട്ടറിയായും ഹാജി ഹസനലി പി.ഇബ്രാഹിം സാഹിബ്‌ എം.എല്‍.എ. ഖജാഞ്ചിയായും തിര ഞ്ഞെടുക്കപ്പെട്ടു. ജോ.സ്രെകട്ടറിമാരെ തിരഞ്ഞെടുക്കല്‍ നിര്‍ത്തിവെച്ചു.

അഡ്‌-ഹോക്ക്‌ കമ്മിറ്റി
അഖിലേന്ത്യാ മുസ്ലിംലീഗിന്റെ കട ധനങ്ങളെ ഭാഗിക്കുന്നതിനുള്ള അഡ്‌ ഹോക്ക്‌ കമ്മറ്റിയിലേക്കു ഇന്ത്യന്‍ യൂനിയനില്‍ നിന്നു താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

1. മിസ്റ്റര്‍ കെ.എം.സീതി സാഹിബ്‌ എം.എല്‍.എ.
2. ഹാജി ഹസനലി പി. ഇബ്രാഹിം സാഹിബ്‌ എം.എല്‍.എ.
3. മുഹമ്മദ്‌ ഹിദായത്ത്‌ അലി സാഹിബ്‌ എം.എല്‍.എ. (അംറോതി?

എം.മുഹമ്മദ്‌ ഇസ്മയില്‍ മഹബൂബ്‌ അലിബേഗ്‌
എം.എല്‍.എ (B.A.B.L.M.L.A, M.C.A)
പ്രസിഡണ്ട്‌ ജന.സ്രകട്ടറി

മദ്രാസ്‌ 15th March 1948