ഇന്ത്യന്‍ യുനിയന്‍ മുസ്ലിംലീഗിന്റെ ഭരണഘടന
By: എം.മുഹമ്മദ് ഇസ്മായില്‍ പ്രസിഡണ്ട്,
ഇന്ത്യന്‍ യുനിയന്‍
മുസ്ലിംലീഗിന്റെ ഭരണഘടന
(1951 സെപ്തംബര്‍ ഒന്നിന് മദിരാശിയില്‍ ചേര്‍ന്ന
ഇന്ത്യൻ യുണിയന്‍ മുസ്ലിംലീഗ് കണ്‍സില്‍ അംഗീകരിച്ചത്)
1. സംഘടനയുടെ പേര്‍ “ഇന്തൃന്‍ യൂനിയന്‍ മുസ്ലിംലീഗ്” എന്നായിരിക്കും.
ലീഗിന്റെ ഉദ്ദേശൃങ്ങളും ലക്ഷ്യങ്ങളും
ഇന്ത്യന്‍ യുനിയന്‍ മുസ്‌ലിംലീഗിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും താഴെ പറയുന്നവയാണ്:
2. (a) ഇന്ത്യന്‍ യുനിയന്റെ സ്വാത്രത്രരവും അഭിമാനവും നിലനിര്‍ത്തുക യും സംരക്ഷിക്കുകയും സ്ഥാപിക്കുകയും നിലനിര്‍ത്തുന്നതിലും സംരക്ഷിക്കു ന്നതിലും സ്ഥാപിക്കുന്നതിലും സാഹായിക്കുകയും നാട്ടിലെ ജനങ്ങളുടെ അന്ത PRO സുഖവും വര്‍ദ്ധിപ്പിക്കുന്നതില്‍ പരിശ്രമിക്കുകയും ചെയ്യുക.
(b) ഇന്ത്യന്‍ യൂനിയനിലെ മുസ്ലിംങ്ങളുടേയും ഇതര സ്യൂനപക്ഷങ്ങളു ടേയും മതപരവും സാംസ്കാരികവും സാമുഹൃപരവും വിദ്യാഭ്യാസപരവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവും മറ്റുമായ എല്ലാ ന്യായമായ അവ കാശങ്ങളും താല്പര്യവും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തു കയും ചെയ്യുക.
(c) ഇന്തൃയിലെ മുസ്ലിംങ്ങളുടേയും മറ്റു സമുദായക്കാരുടേയും ഇട യില്‍ പരസ്പരവിശ്വാസവും സന്മനസ്സും സ്നേഹവും മതിപ്പും രഞ്ജിപ്പും ഐകുവും വളര്‍ത്തുക.
3. (a) ഇന്ത്യന്‍ യൂനിയനിലെ പൌരനും, 18 വയസ്സില്‍ കുറയാത്ത പ്രായ മുള്ള ആളും ആയ മുസ്ലിമിന് മാരതമെ ഇന്ത്യൻ യൂനിയന്‍ മുസ്‌ലിംലീഗിന്റെ ഏതെങ്കിലും ഒരു പ്രാഥമിക മുസ്ലീംലീഗ് കമ്മിറ്റിയില്‍ അംഗമാവാൻ പാടുള്ളു.
മേല്‍ നിബന്ധനയില്‍ നിന്ന് മുഴുവനുമായോ, ഭാഗികമായോ ഒരാളെ ഒഴിവാക്കാന്‍ ബന്ധപ്പെട്ട സ്റ്റേറ്റ് ലീഗിന് അധികാരമുണ്ടായിരിക്കുന്നതാണ്.
(b) ഒരു പ്രാഥമിക ലീഗില്‍ മെമ്പറായി ചേരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ വാര്‍ഷികവരിസംഖ്യയായ രണ്ടണ മുന്‍കൂറായി നല്‍കേണ്ടതും ലീഗിന്റെ ഉദ്ദേശങ്ങളും, ലക്ഷ്യങ്ങളും, നിയമങ്ങളും, നയവും, പരിപാടിയും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് എഴുതി പ്രതിജ്ഞ എടുക്കേണ്ടതുമാണ്.
4 (a) മെമ്പര്‍മാര്‍ നല്‍കിയ വര്‍ഷാന്ത വരിസംഖൃയുടെ കാലാവധി ഡിസമ്പര്‍ 31-ാംനു അവസാനിക്കുന്നതാണ്. (ഏത് തിയ്യതിക്ക് മെമ്പറായി ചേര്‍ന്നാലും ശരി) കാലാവധി അവസാനിച്ച് മൂന്നുമാസത്തിനകം അംഗത്വം പുതുക്കാത്ത ആളുടെ അംഗത്വം നഷ്ടപ്പെടുന്നതാണ്.
ഈ നിയമത്തില്‍ അയവ് വരുത്താനും, യുക്തമാണെന്ന് തോന്നുന്ന തിയ്യതിയോ, തിയ്യതികളോ നിജപ്പെടുത്താനും പ്രവര്‍ത്തകസമിതിക്ക് അധികാരമു ണ്ടായിരിക്കും.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ ഉദ്യോഗസ്ഥന്മാര്‍
5 (a) ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് താഴെ പറയുന്ന ഉദ്യോഗസ്ഥ ന്മാര്‍ ഉണ്ടായിരിക്കുന്നതാണ്.
1. ഒരു പ്രസിഡണ്ട്
2. ഒരു ഓണററി ജനറല്‍ സിക്രട്ടറി
3. ഒരു ഓണററി ഖജാന്‍ജി
4. രണ്ട് ഓണററി ജോയിന്റ് സിക്രട്ടറിമാര്‍ മുസ്‌ലിംലീഗ് കണ്‍സില്‍ അതിന്റെ അംഗങ്ങള്‍ക്കിടയില്‍ നിന്നു എല്ലാ കൊല്ലവും തിരഞ്ഞെടുക്കേണ്ട തും, പുതു ഉദ്യോഗസ്ഥന്മാരെ തിരഞ്ഞെടുക്കുന്ന തുവരെ അധികാരത്തില്‍ തുട രേണ്ടതും ആണ്. നിലവിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പിനു നില്ക്കാവുന്നതാണ്.
ഇന്ത്യന്‍ യുനിയന്‍ മുസ്‌ലിംലീഗ് കൗണ്‍സില്‍
6 (a) ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന് ഒരു കണ്‍സില്‍ ഉണ്ടായിരി ക്കുന്നതാണ്.
(b) നിയമത്തില്‍ പറഞ്ഞ എല്ലാ ഉദ്യോഗസ്ഥന്മാരേയും
(i) ഇന്ത്യന്‍ യൂനിയനിലെ ഓരോ സ്റ്റേറ്റില്‍ നിന്നും കാണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണം ഇന്തൃന്‍ യൂനിയന്‍ മുസ്ലിംലീഗ് (്രവര്‍ത്തക സമിതി നിജപ്പെടുത്തുന്നതാ ണ്. അതാതു സ്റ്റേറ്റുകളാണ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്.
(ii) ഓരോ സ്റ്റേറ്റ്ലീഗിന്റേയും പ്രസിഡണ്ടും സ്രെകട്ടറിയും കാണ്‍സി ലില്‍ എക്സ്-ഒഫിഷ്യോ അംഗങ്ങളായിരിക്കും.
(iii) കൗാണ്‍സിലിലേക്ക് ഇരുപതില്‍ അധികരിക്കാത്ത അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ഇന്ത്യൻ മുസ്ലിംലീഗു പ്രസിഡണ്ടിനു അധികാരമുണ്ടായിരിക്കുന്നതാണ്.
b) 6 (a) നിയമത്തില്‍ പറഞ്ഞ മെമ്പര്‍മാരെ അതാത് സ്റ്റേറ്റ് ലീഗു കൗണ്‍സിലുകള്‍ തിരഞ്ഞെടുക്കേണ്ടതും, പ്രവര്‍ത്തക സമിതി നിശ്ചയിക്കുന്ന തിയ്യതിക്ക് തന്നെ തിരഞ്ഞെടുപ്പു നടത്തേണ്ടതുമാണ്. യൂനിയന്‍ ലീഗു കൗണ്‍സിലിലേക്കു അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനു പ്രവര്‍ത്തകസമിതി നിശ്ചയിച്ച സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ഒരു സ്റ്ററേറ്റ്ലീഗു വീഴ്ച കാണിക്കുകയാണെങ്കില്‍ ആ സ്റ്റേറ്റില്‍ നിന്നു അംഗങ്ങളെ കോ ഓപ്പറേറ്റ് ചെയ്യാന്‍ കൗണ്‍സിലിനു അധികാരമുണ്ടായിരിക്കുന്നതാണ്.
7. കൗണ്‍സിലിലെ ഓരോ അംഗവും ആറുറുപ്പിക വര്‍ഷാന്തവരിസംഖ്യൃ മുന്‍കൂറായി നല്‍കേണ്ടതാണ്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ആപ്പീസില്‍ 32 mappilaheritagelibrary.com 33 മുസ്ലിംലീഗ് രേഖകള്‍ നിന്നു നോട്ടീസ് നല്‍കിയ തിയ്യതി മുതല്‍ രണ്ടുമാസത്തിനകം വരിസംഖ്യ അടക്കാത്ത കൗാണ്‍സിലറുടെ അംഗത്വം നഷ്ടപ്പെടുന്നതാണ്.
ബാക്കിവന്ന വരിസംഖുൃ അടച്ചു കഴിഞ്ഞാല്‍ ഒരു കാണ്‍സിലര്‍ വീണ്ടും അംഗത്വം നല്‍കാന്‍ കൗഈണ്‍സിലിനു അധികാരമുണ്ടായിരിക്കും.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി
8. ഇന്ത്യന്‍യൂനിയന്‍ മുസ്ലിംലീഗിനു ഇരുപത്തൊന്നു അംഗങ്ങളില്‍ അധി കരിക്കാത്ത (പ്രസിഡണ്ടിനും 5 (a) നിയമത്തില്‍ പറഞ്ഞ ഓണററി ഉദ്യോഗസ്ഥ ന്മാര്‍ക്കും പുറമെ) പ്രവര്‍ത്തകസമിതി ഉണ്ടായിരിക്കുന്നതാണ്. 5 (a) നിയമത്തില്‍ പറഞ്ഞ ഓണററി ഉദ്യോഗസ്ഥന്മാര്‍ എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. പ്രവര്‍ത്തകസമിതി ഉദ്യോഗസ്ഥന്മാരെ യൂനിയന്‍ ലീഗ് പ്രസിഡണ്ട്, പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ നോമിനേറ്റ് ചെയ്യുന്നതാണ്.
യോഗങ്ങള്‍
9 (a) ഇന്ത്യൻ യൂനിയന്‍ മുസ്ലിംലീഗിന്റെ കാണ്‍സിലിനു ആവശ്യൃമാ ണെന്നു തോന്നുകയാണെങ്കില്‍, കണ്‍സില്‍ നിശ്ചയിക്കുന്ന സ്ഥലത്തും സമ യത്തും ഇന്ത്യന്‍ യൂനിയന്‍ മുസ്സിംലീഗിന്റെ ഒരു പൊതുസമ്മേളനം ചേരാവു ന്നതാണ്.
(b) ലീഗിന്റെ പൊതുസമ്മേളനത്തിനുള്ള കോറം അമ്പത് ആയിരിക്കും.
(c) ബന്ധപ്പെട്ട സ്റ്റേറ്റ് ലീഗ് പ്രതിനിധികള്‍ക്കും, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് കണ്‍സില്‍ അംഗങ്ങള്‍ക്കും പൊതു സമ്മേളനത്തില്‍ സംബ ന്ധിക്കാനും, ചര്‍ച്ചയില്‍ പങ്കെടുക്കാനും, വോട്ടു ചെയ്യാനും അധികാരമുണ്ടായി രിക്കും. അവര്‍ അഞ്ച് ഉറുപ്പിക ഫീസ്സായി അടക്കേണ്ടതാണ്.
(d) ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് കൗണ്‍സില്‍ പൊതുസമ്മേളന ത്തിന്റെ വിഷയനിര്‍ണ്ണയകമ്മിറ്റിയായി മാറുന്നതും പൊതുസമ്മേളനത്തില്‍ അവ തരിപ്പിക്കേണ്ട പ്രമേയങ്ങള്‍ തയ്യാറാക്കുന്നതുമാണ്. വിഷയനിര്‍ണ്ണയകമ്മിറ്റിയി ലേക്ക് ... അധികരിക്കാത്ത അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ പ്രസിഡണ്ടിനു അധികാരമുണ്ടായിരിക്കുന്നതും, അങ്ങനെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് പ്രതിനിധികള്‍ക്കുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരിക്കു ന്നതുമാണ്.
പ്രവര്‍ത്തകസമിതിയുടേയും കൗണ്‍സിലിന്റേയും യോഗങ്ങള്‍
10 (a) ലീഗ് കൗണ്‍സിലിന്റെ യോഗം പ്രസിഡണ്ടോ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോടും, അംഗീകാരത്തോടും കൂടി ഓണററി ജനറല്‍ സിക്രട്ടറിയോ വിളിച്ചു കൂട്ടുന്നതാണ്. കാണ്‍സിലിലെ അമ്പത് അംഗങ്ങള്‍ രേഖാമൂലം അപേ ക്ഷിക്കുകയാണെങ്കില്‍ പ്രത്യേകയോഗങ്ങള്‍ വിളിച്ചു കൂട്ടുന്നതാണ്. യോഗം വിളിക്കാനുള്ള ഉദ്ദേശ്യം അപേക്ഷയില്‍ വൃക്തമായി രേഖപ്പെടുത്തേണ്ടതാണ്.
(b) കൗണ്‍സില്‍ യോഗത്തിന്റെ കോറം 15 ആയിരിക്കുന്നതും യോഗത്തില്‍ ചര്‍ച്ചക്ക് വരുന്ന വിഷയങ്ങള്‍ ഭൂരിപക്ഷ വോട്ടടിസ്ഥാനത്തില്‍ തീരുമാ നിക്കുന്നതുമാണ്. കോറം തികയാതെ നിര്‍ത്തിവെച്ചു യോഗങ്ങള്‍ക്ക് 15 അംഗ ങ്ങള്‍ എന്ന കോറം ബാധകമാവുന്നതല്ല.
(c) സാധാരണയോഗങ്ങള്‍ക്ക് പത്തില്‍ കുറയാതേയും പ്രത്യേകയോഗ ങ്ങള്‍ക്കും പ്രവര്‍ത്തക സമിതിയോഗങ്ങള്‍ക്കും ഏഴില്‍ കുറയാതേയും ദിവ സത്തെ നോട്ടീസ് അംഗങ്ങള്‍ക്ക് നല്‍കേണ്ടതാണ്. സമയവും സ്ഥലവും, അജ ണ്ടയും നോട്ടീസില്‍ കാണിച്ചിരിക്കേണ്ടതാണ്. അടിയന്തരയോഗങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാവുന്നതല്ല.
11. പ്രസിഡണ്ടിനു യുക്തമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളിലെല്ലാം പ്രവര്‍ത്തകസമിതി വിളിച്ചു കൂട്ടാവുന്നതാണ്.
12. പ്രവര്‍ത്തകസമിതിയുടെ കോറം അഞ്ചായിരിക്കും.
13. പ്രവര്‍ത്തകസമിതി അംഗീകരിക്കുന്ന എല്ലാ പ്രമേയങ്ങളും കാണ്‍സി ലിന്റെ മുമ്പാകെ വെക്കേണ്ടതാണ്.
കൗണ്‍സിലിന്റെ അധികാരങ്ങള്‍
14. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ഭൌാണ്‍സിലിനു താഴെ പറയുന്ന അധികാരങ്ങളുണ്ടായിരിക്കും.
(a) ലീഗിന്റെ നയപരിപാടികളേയും ഉദ്ദേശലക്ഷ്യങ്ങളേയും സംബന്ധിച്ചു ഇടക്കിടെയുണ്ടായിക്കൊണ്ടിരിക്കു ന്ന എല്ലാ കാരൃങ്ങളെക്കുറിച്ചും ആലോചി ക്കുകയും, ആവശൃമായ നടപടികളെടുക്കുകയും ചെയ്യുക.
(b) ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പൊതുസമ്മേളനം പാസ്സാക്കിയ പ്രമേയങ്ങള്‍ നടപ്പില്‍ വരുത്താന്‍ യുക്ത മായ നടപടികളെടുക്കുക.
(c) ലീഗിന്റെ ഫണ്ട് നിയ്രുനത്രിക്കുക
(d) ചുമതല നിര്‍വ്വഹിക്കാന്‍ സബ്ബ് കമ്മിറ്റികളെ തിരഞ്ഞെടുക്കുക
(e) ഈ നിയമങ്ങള്‍ പ്രകാരം മുസ്‌ലിംലീഗ് സംഘടനകളെ സംഘടിപ്പി ക്കുകയും, അഫിലിയേറ്റ് ചെയ്യുക യും, മേല്‍നോട്ടം വഹിക്കുകയും, നിയന്ത്രി ക്കുകയും, അഫിലിയേഷന്‍ റദ്ദാക്കുകയും ചെയ്യുക.
(f) ലീഗിനു നിയമങ്ങളും ചട്ടങ്ങളും ഉപനിയമങ്ങളുമുണ്ടാക്കുക.
(g) ലീഗിന്റെ തീരുമാനങ്ങള്‍ ലംഘിക്കുകയും ഉദ്ദേശൃങ്ങള്‍ക്കും ലക്ഷ്യ ങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുക യും ചെയ്യുന്ന മെമ്പറുടെ പേരില്‍ അച്ചട ക്കനടപടിയെടുക്കുക.
(h) ഈ നിയമങ്ങളില്‍ വൃവസ്ഥ ചെയ്ത പ്രകാരം അപ്പീലുകള്‍ കേള്‍ക്കു കയും തീരുമാനിക്കുകയും ചെയ്യുക.
(i) ലീഗിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ ആവശ്യമാണെന്നു കൗണ്‍സിലിനു തോന്നുന്ന മറ്റു എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുക.
(15) കൗണ്‍സിലിന്റെ ഏതെങ്കിലുമൊരധികാരം, യുനിയന്‍ പ്രവര്‍ത്തക സമിതിക്കോ, (്രസിഡണ്ടിനോ, ഓണററി അംഗത്തിനോ യുക്തമായ നിബന്ധ നകളും പരിമിതികളും ചുമത്തി ഡെലിഗേറ്റ് ചെയ്യാന്‍ കൗണ്‍സിലിനു അധി കാരമുണ്ടായിരിക്കും.
പ്രവര്‍ത്തകസമിതിയുടെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും
16. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ പ്രധാന എക്സിക്യൂട്ടീവി ഘടകം പ്രവര്‍ത്തകസമിതിയാണ്. പ്രവര്‍ത്തക സമിതിക്ക് താഴെ പറയുന്ന അധികാര ങ്ങളുണ്ടായിരിക്കും.
(a) മുസ്ലിംലീഗിന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച് അതാതവസരത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളെക്കുറിച്ചു ആലോചിക്കുകയും, ആവശ്യമായ തീരുമാന ങ്ങളും നടപടികളും എടുക്കുകയും ചെയ്യുക.
(b) ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പൊതുസമ്മേളനത്തിലും കൗണ്‍സില്‍ യോഗങ്ങളിലും പാസ്സാക്കിയ പ്രമേയങ്ങള്‍ നടപ്പിലാക്കാന്‍ ആവ ശ്യമായ നടപടികളെടുക്കുക.
(c) 18-00 നിയമത്തില്‍ വൃക്തമാക്കിയപോലെ ഒരു ക്രേന്ദ പാര്‍ലിമെണ്ട റിബോര്‍ഡിനെ നിയമിക്കുക.
(d) ഘടനാനിയമത്തിനും ക്രേന്ദ്ര-സ്റ്റേറ്റ് പാര്‍ലിമെണ്ടറി ബോര്‍ഡുകള്‍ക്കും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാ ക്കുകയും മാറ്റം വരുത്തുകയും ചെയ്യുക.
(e) പ്രതേകകടമകള്‍ നിര്‍വ്വഹിക്കാന്‍ സബ്കമ്മിറ്റികളെ നിയമിക്കുക.
(f) വര്‍ഷാന്ത ബജറ്റ് തയ്യാറാക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കു കയും, ഓഡിറ്ററേയോ, ഓഡിറ്റര്‍മാരെ യോ നിയമിക്കുകയും ചെയ്യുക.
(g) ബജറ്റില്‍ വകയിരുത്തിയിട്ടില്ലാത്ത കാരൃങ്ങള്‍ അനുവദിക്കുക.
(h) ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതിയുടെയോ, കൗണ്‍സിലിന്റെയോ തീരുമാനങ്ങള്‍ ലംഘിക്കുകയും ഏതെങ്കിലും വിധേന ലീഗിന്റെ പുരോഗതി തടയുകയും ചെയ്യുന്ന ഇന്ത്യന്‍യുനിയന്‍ മുസ്ലിംലീഗു മെമ്പറുടെ പേരില്‍ അച്ചടക്കനടപടിയെടുക്കുക. അച്ചടക്കനടപടിക്ക് വിധേയ രായഅംഗത്തി നു യൂനിയന്‍ ലീഗുകണ്‍സില്‍ മുമ്പാകെ അപ്പീല്‍ ബോധിപ്പി ക്കാവുന്നതാണ്.
(i) കടമ നിര്‍വൃഹിക്കുന്നതില്‍ പരാജയപ്പെടുകയോ, യുനിയന്‍ ലീഗു പ്രവര്‍ത്തകസമിതിയുടേയോ, കൗ ണ്‍സിലിന്റെയോ തീരുമാനങ്ങളെ അതിലംഘി ക്കുകയോ, അവഗണിക്കുകയോ ചെയ്യുകയോ ലീഗിന്റെ പുരോഗതി തടയുകയോ ചെയ്യുന്ന സ്റ്റേറ്റ് ലീഗിനെ പിരിച്ചുവിടുകയോ, അഫിലിയേഷന്‍ സസ്പെണ്ട് ചെയ്യുകയോ ചെയ്യുക. ഈ നടപടിക്ക് വിധേയരായ സ്റ്റ്േറ്റ്ലീഗിനു യൂനിയന്‍ ലീഗു കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്.
(j) ചുമതലാനിര്‍വ്വഹണത്തില്‍ അമാന്തം കാണിക്കുകയോ യൂനിയന്‍ പ്രവര്‍ത്തകസമിതിയുടേയോ കൗ ണ്‍സിലിന്റേയോ നിര്‍ദ്ദേശങ്ങളേയോ തീരു മാനങ്ങളേയോ അവഗണിക്കുകയും ചെയ്യുന്ന സ്റ്റേറ്റ് ലീഗിന്റെ ഏത് ഉദ്യോഗ സ്ഥന്നെതിരിലും അച്ചടക്കനടപടിയെടുക്കുക. അച്ചടക്ക നടപടിക്ക് വിധേയനാ വുന്ന ഉദ്യോഗസ്ഥന് യൂനിയന്‍ ലീഗ് ഭാണ്‍സില്‍ മുമ്പാകെ അപ്പീല്‍ ബോധി പ്പിക്കാവുന്നതാണ്.
(k) ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് കഭാണ്‍സിലിലേക്ക് ഓരോ സ്റ്റേറ്റ് ലീഗും തിരഞ്ഞെടുക്കേണ്ട അംഗങ്ങ ളുടെ എണ്ണം നിശ്ചയിക്കുക.
(l) മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടത്താന്‍ ആവശുമാണെന്നു തോന്നുന്ന എല്ലാ നടപടിക ളും സ്വീകരിക്കാന്‍ പ്രവര്‍ത്തക സമിതിക്കധികാരമുണ്ടായിരിക്കുന്നതാണ്.
17. പ്രവര്‍ത്തകസമിതിക്ക് അതിന്റെ ഏതെങ്കിലുമൊരധികാരം ഒരു സബ് കമ്മിറ്റിക്കോ, ഏതെങ്കിലും അംഗത്തിനോ, പ്രസിഡണ്ടിനോ, ജനറല്‍ സ്വെരട്ട റിക്കോ നിബന്ധനകള്‍ക്കും പരിമിതികള്‍ക്കും വിധേയമായി വിട്ടുകൊടുക്കാ വുന്നതാണ്.
കേന്ദ്ര പാർലമെന്ററി ബോര്‍ഡ്
18. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി വര്‍ഷം തോറും നിയമിക്കുന്ന ഒരു ക്രേന്ദ മുസ്‌ലിംലീഗ് പാര്‍ലമെണ്ടറി ബോര്‍ഡ് ഉണ്ടായിരി ക്കുന്നതുമാണ്.
ലീഗിന്റെ ഫണ്ടുകള്‍
19. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ഭാണ്‍സില്‍ അംഗങ്ങളില്‍ നിന്നും, പ്രതിനിധികളില്‍ നിന്നും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ഉദ്യോഗസ്ഥന്മാരില്‍ നിന്നും, ലീഗിന്റെ പൊതു സമ്മേളനത്തിലെ സന്ദര്‍ശകന്മാരില്‍ നിന്നും ലഭി ക്കുന്ന ഫീസ്സും വരിസംഖുയും, 28-90 നിയമത്തില്‍ പറഞ്ഞ പ്രകാരം സ്റ്റേറ്റ് വിഹിതമെന്ന് നിലക്ക് ലഭിക്കുന്ന സംഖ്യയും പിരിക്കുന്ന എല്ലാ സംഭാവനക ളും, വരിസംഖുൃയും ലീഗിന്റെ ഫണ്ടായിരിക്കുന്നതാണ്.
20. മുസ്‌ലിംലീഗിന്റെ ഫണ്ടുകള്‍ പ്രവര്‍ത്തകസമിതിയുടെ തീര്‍പ്പനുസ രിച്ചു ഏതെങ്കിലുമൊരു ബേങ്കില്‍ ഇന്ത്യൻ യുനിയന്‍ മുസ്‌ലിംലീഗിന്റെ പേരില്‍ നിക്ഷേപിക്കേണ്ടതാണ്.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ഉദ്യോഗസ്ഥന്മാരുടെ
ചുമതലകളും അധികാരങ്ങളും
21. സംഘടനയുടെ പ്രധാനതലവന്‍ യൂനിയന്‍ ലീഗ് പ്രസിഡണ്ടായിരി ക്കും. പ്രസിഡണ്ടെന്ന നിലക്കുള്ള എല്ലാ അധികാരങ്ങളും നടത്തേണ്ടതും, എല്ലാ ഉദ്യോഗസ്ഥന്മാരും ഭരണഘടനക്കും നിയമത്തിനും നിരക്കുമാറ് പ്രവര്‍ത്തിക്കു ന്നുണ്ടോയെന്നു നോക്കേണ്ടതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.
രോഗമോ മറ്റു വല്ല കാരണത്താലോ തന്റെ അഭാവത്തില്‍ കാര്യങ്ങള്‍ നടത്താന്‍ കൗണ്‍സിലിലെ ഒരംഗത്തെ നോമിനേറ്റ് ചെയ്യാന്‍ പ്രസിഡണ്ടിനു അധികാരമുണ്ടായിരിക്കുന്നതാണ്.
22. ഓണററി ജനറല്‍ സ്വരെകട്ടറി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് കൗണ്‍സില്‍ 17-00 നിയമ്രപകാരം നല്‍കുന്ന എല്ലാ അധികാരങ്ങളും ഉപയോ ഗിക്കുകയും, പ്രവര്‍ത്തകസമിതി ഭരണമേല്‍പിക്കുന്ന മറ്റു കാരൃങ്ങള്‍ നടത്തു കയും ചെയ്യേണ്ടതാണ്.
23. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് കൗണ്‍സില്‍ നല്‍കിയ അധികാര ങ്ങളുപയോഗിച്ചുകൊണ്ടു ഓണററി ജനറല്‍ സ്വെക്രട്ടറി തന്റെ ചുമതല നിര്‍വ്വ ഹിക്കേണ്ടതാണ്.
24. മുസ്‌ലിംലീഗിന്റെ സ്റ്റാഫിനെ നിയമിക്കാനും, ശിക്ഷിക്കാനും, ഡിസ്മിസ് ചെയ്യാനും, ശമ്പളത്തോടുകൂടിയതോ അല്ലാത്തതോ ആയ അവധി അനുവദിക്കാനും ഓണററി ജനറല്‍ സ്വെകട്ടറിക്ക് അധികാരമുണ്ടായിരിക്കും. ഈ കാരൃത്തില്‍ പ്രവര്‍ത്തകസമിതി വല്ല ഉപനിയമങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അതിനു നിരക്കുമാറായിരിക്കണം സ്രെകട്ടറി പ്രവര്‍ത്തിക്കേണ്ടത്.
25. അടിയന്തര ഘട്ടങ്ങളില്‍ പ്രസിഡണ്ടിനോ അദ്ദേഹത്തിന്റെ അംഗീ കാരത്തോടുകൂടി ജനറല്‍ സ്വരെകട്ടറിക്കോ കൗണ്‍സിലിനുവേണ്ടി അടിയന്തര മെന്നു തോന്നുന്ന നടപടികളെക്കാവുന്നതാണ്. അത്തരം നടപടികള്‍ ലീഗിന്റെ നയപരിപാടികള്‍ക്കും ആദര്‍ശലക്ഷ്യങ്ങള്‍ക്കും വിരുദ്ധമാവരുത്. എടുക്കപ്പെട്ട നടപടികളെ സംബന്ധിച്ചു അംഗീകാരത്തിന്നായി ഭാണ്‍സിലിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
26. ലീഗിന്റെ ബാങ്ക് കണക്കോ, കണക്കുകളൊ കയ്യാളാന്‍ ഓണററി ഖജാന്‍ജിയേയൊ, ഓണററി ജനറല്‍ സിക്രട്ടറിയേയൊ, അവര്‍ രണ്ടുപേരേയുമൊ അധികാരപ്പെടുത്താന്‍ കൗണ്‍സിലിനു അധികാരമുണ്ടായിരിക്കും.
27. ഓണററി ജോയിന്റ് സിക്രട്ടറിമാര്‍ ഓണററി ജനറല്‍ സിക്രട്ടറിയെ സഹായിക്കേണ്ടതും, ജനറല്‍ സിക്രട്ടറി ഭരമേല്പിക്കുന്ന കാരൃങ്ങള്‍ അദ്ദേഹ ത്തിന്റെ നിര്‍ദ്ദേശാനുസരണം നിര്‍വ്ൃഹിക്കേണ്ടതുമാണ്.
പൊതുവ്യവസ്ഥകള്‍
28. പ്രവര്‍ത്തകസമിതി തീരുമാനിക്കുന്ന വിധത്തില്‍ ഓരോ സ്റ്റേറ്റ് ലീഗും തൂപവല്ക്കരിക്കപ്പെടുന്നതാണ്. അങ്ങനെ രൂപവല്ക്കരിക്കപ്പെടുകയും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനോട് അഫിലിയേറ്റ് ചെയ്യപ്പെടുകയും ചെയ്തു ഒരു സ്റ്റേറ്റ് ലീഗ്, സംഭാവനകളൊഴികെയുള്ള അതിന്റെ വാര്‍ഷികവരുമാനത്തില്‍ പത്തു ശതമാനം എല്ലാ കൊല്ലവും ഇന്ത്യൻ യൂനിയന്‍ മുസ്‌ലിംലീഗിനു നല്‍കേണ്ടതാണ്.
29. ഓരോ ജില്ലാലീഗും, അതിന്റെ പ്രൈമറി ലീഗുകളോടൊപ്പം ബന്ധ പ്പെട്ട സ്റ്റേറ്റ് ലീഗിനോട് അഫിലിയേറ്റു ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ യൂനിയന്‍ ലീഗി നോടും അഫിലിയേറ്റ് ചെയ്യപ്പെട്ട നിലയില്‍ ഗണിക്കപ്പെടുന്നതാണ്.
30. ഇന്ത്യൻ യൂനിയന്‍ മുസ്ലിംലീഗിനോട് ബന്ധപ്പെട്ട ഒരു സ്റ്റേറ്റ്ലീഗ് സ്റ്റേറ്റിലെ ഭൂരിപക്ഷം ജില്ലകളിലും ജില്ലാ ലീഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്ന തില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നു യൂനിയന്‍ ലീഗു പ്രവര്‍ത്തകസമിതിക്കോ, കൗണ്‍സിലിനോ ബോദ്ധ്യം വന്നിട്ടുണ്ടെങ്കില്‍ ആ സ്റ്റേറ്റ് ലീഗിന്റെ അഫിലിയേ ഷന്‍ റദ്ദാക്കാന്‍ കൗണ്‍സിലിനോ, പ്രവര്‍ത്തകസമിതിക്കോ അധികാരമുണ്ടാ യിരിക്കും.
31. ലീഗിന്റെ പൊതുസമ്മേളനത്തിലേക്കു പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ എല്ലാ സ്റ്റേറ്റ്ലീഗിനും അവകാശമുണ്ടായിരിക്കും. അങ്ങനെ തിരഞ്ഞെടു ക്കപ്പെടുന്ന പ്രതിനിധികളുടെ എണ്ണം സ്റ്റേറ്റില്‍ നിന്നു യൂനിയന്‍ ലീഗ് കൗൺസിലിലേക്കുള്ള അംഗങ്ങളുടെ മൂന്നിരട്ടിയിലധികമാവാന്‍ പാടുള്ളതല്ല. സ്റ്റേറ്റ്ലീഗിനു അനുവദിച്ച എണ്ണം അതിനോടു ബന്ധപ്പെട്ട ജില്ലാ ലീഗുകള്‍ക്കിടയില്‍ വിഭജി ക്കേണ്ടതാണ്.
32. ഇന്ത്യൻ യൂനിയന്‍ മുസ്ലിംലീഗിന്റെയും കാണ്‍സിലിന്റെയും പ്രവര്‍ത്തകസമിതിയുടെയും ഏതെങ്കിലും സബ് കമ്മിറ്റിയുടെയും യോഗങ്ങ ളില്‍ ചര്‍ച്ചക്കു വരുന്ന എല്ലാ പ്രശ്നങ്ങളും ഭൂരിപക്ഷവോട്ടനുസരിച്ചായിരിക്കണം തീരുമാനിക്കേണ്ടത്.
33. കണ്‍സില്‍ അംഗങ്ങളിലും ഉദ്യോഗസ്ഥന്മാരിലും ഉണ്ടാവുന്ന ഒഴി വുകള്‍ കൗണ്‍സില്‍ നികത്തുന്നതാണ്.
34. മുസ്‌ലിംലീഗിന്റെ ആദര്‍ശലക്ഷ്യങ്ങളുമായും പ്രവര്‍ത്തനപരിപാടി യുമായും മുഴുവനുമായോ, ഏകദേശമോ പൊരുത്തമുള്ള സംഘടനയുമായി സഖൃത്തിലേര്‍പ്പെടാനോ, സഹകരിക്കാനോ ഇന്ത്യൻ യൂനിയന്‍ മുസ്ലിംലീഗ് കൗണ്‍സിലിനു അധികാരമുണ്ടായിരിക്കും.
35. മുസ്്‌ലിംലീഗുമായി ആദര്‍ശപ്പൊരുത്തമുള്ള മറ്റേതെങ്കിലും കക്ഷി യുമായി സഖുത്തിലേര്‍പ്പെടാനോ, സഹകരിക്കാനോ ഒരു സ്റ്റേറ്റ്ലീഗിനു അധി കാരമുണ്ടായിരിക്കും. പക്ഷെ അത്തരമൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുമ്പു ഇന്ത്യൻ യൂനിയന്‍ ലീഗു പ്രവര്‍ത്തകസമിതിയുടെ മുന്‍കൂട്ടിയുള്ള അംഗീകാരം വാങ്ങേണ്ടതാണ്.
36. ഇന്തൃന്‍യുനിയന്‍ മുസ്ലിംലീഗിന്റെ ഭരണഘടനയും നിയമങ്ങളും മാറ്റാനോ, കൂട്ടിച്ചേര്‍ക്കാനോ, കുറക്കാനോ, റദ്ദാക്കാനോ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് കാണ്‍സിലിനു അധികാരമുണ്ടായിരിക്കും. അത്തരമൊരു നടപടി സ്വീകരിക്കുന്നതിനു കൗണ്‍സില്‍. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗത്തിന്റെ ഭൂരിപക്ഷം ലഭിക്കേണ്ടതാണ്.
37. കഴിഞ്ഞ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തിയപ്പോഴോ, അതിനുശേ ഷമോ, പ്രാഥമിക മുസ്ലിംലീഗില്‍ അംഗങ്ങളായിട്ടുള്ളവര്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതിയും കൗണ്‍സിലും നിശ്ചയിക്കുന്ന തിയ്യതി കള്‍ വരെ അംഗങ്ങളായി തുടരുന്നതാണ്. സ്റ്റേറ്റ് -ജില്ലാ-പ്രാഥമിക ലീഗു കമ്മി Mad മേല്‍പറഞ്ഞ നിയമമനുസരിച്ചു ഇന്തുന്‍ യൂനിയന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകസമിതി നിശ്ചയിക്കുന്ന പരിപാടികളനുസരിച്ചു തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതുവരെ നിലവിലിരിക്കുന്നതായി ഗണിക്കപ്പെടുന്നതുമാണ്. ഇതിനു ശേഷം പ്രാഥമിക ലീഗില്‍ അംഗമായി ചേരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മേല്‍പറഞ്ഞ നിയമപ്രകാരം ചേരാവുന്നതാണ്.
മേല്‍പറഞ്ഞതും നിലവിലുള്ളതുമായ നിയമങ്ങളനുസരിച്ചു പുതിയ പ്രാഥ മിക ലീഗുകള്‍ രൂപവല്‍കരിക്കാവുന്നതുമാണ്.
എം.മുഹമ്മദ് ഇസ്മായില്‍ പ്രസിഡണ്ട്,
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്
മദിരാശി
1951