മുഹമ്മദ് നബി ഒരു സോഷ്യലിസ്റ്റ് ആയിരുന്നോ? ഒരു പുനർവായന
By: ആഷിക് ചെലവൂർ
ആധുനിക സമൂഹത്തിൽ ജ്ഞാന വിനിമയം പ്രധാനമായും രണ്ടു തരത്തിലാണ് സംഭവിക്കുന്നത്. ഒന്ന് പെട്ടെന്നുള്ള പ്രചാരണം ഉദ്ധേശിച്ചുള്ളതും രണ്ടാമത്തേത് ദീർഘ കാല നിലനിൽപ്പ് ആവശ്യപ്പെടുന്നതും. സോഷ്യൽ മീഡിയ സജീവമായതോടു കൂടിയാണ് പ്രചാരണം അറിവിന്റെ യോഗ്യതകളിലൊന്നായി മാറിയത്. കൂടുതൽ പ്രചപ്പിക്കപ്പെടുന്ന ജ്ഞാനങ്ങൾ കൂടുതൽ ആധികാരികമായി മാറുകയും ജ്ഞാന സ്രോതസ്സുകളുടെ ആധികാരികത നോക്കാതെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജ്ഞാനം ആഴത്തേക്കാളുപരി ആകർഷകമാകുന്നു എന്നതാണ് ഇതിന്റെ പരിണിതി. ജ്ഞാന സാഗരം എന്ന വാക്ക് ആഴത്തെയാണ് സൂചിപ്പിക്കുന്നത്. എളുപ്പത്തിൽ കീഴടക്കാൻ കഴിയാത്തത് എന്ന തലത്തിലും അതിനെ പറയാവുന്നതാണ്. എഴുത്ത് വിലയിരുത്തപ്പെടുന്നത് അതിന്റെ ലക്ഷ്യത്തിലാണ്. ലക്ഷ്യം നിർണയിക്കപ്പെടുന്നത് അർത്ഥവും ആന്തരാർത്ഥവും അന്തർലീനമായ ആശയ മുനയും കൂടിച്ചേരുമ്പോഴാണ്.
പറഞ്ഞു വരുന്നത് സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട “സോഷ്യലിസ്റ്റായ മുഹമ്മദ് നബി” എന്ന പുസ്തകത്തെ കുറിച്ചാണ്. ഡോ. കെടി ജലീൽ തയ്യാറാക്കിയ പുസ്തകം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചകൾക്കു പാത്രമായിട്ടുള്ളതുമാണ്. മുഹമ്മദ് നബിയെ ഒരു സോഷ്യലിസ്റ്റ് ചിന്തകനായി അവതരിപ്പിക്കുകയെന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. താത്വകമായും ചരിത്രപരമായുമുള്ള അളവുകോലുകൾ വെച്ച് ഈ പുസ്തകത്തെ പുനർവായന നടത്തുകയാണ് ഈ ലേഖലത്തിലൂടെ ലക്ഷ്യമിടുന്നത്. പുസ്തകം മുന്നോട്ടുവെക്കുന്ന സമീപനം എത്രത്തോളം യാഥാർത്ഥ്യ ബോധത്തോടെയാണെന്നും, അത് ഇസ്ലാമിന്റെ സമഗ്രതയെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നതും ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്.
ആദ്യം മനസ്സിലാക്കേണ്ടത്, സോഷ്യലിസം എന്നത് പ്രധാനമായും സാമ്പത്തിക വിഭവങ്ങളുടെ സമാഹരണവും, വിതരണവും, ഉടമസ്ഥതയും സംബന്ധിച്ച ഒരു രാഷ്ട്രീയ-സാമ്പത്തിക ആശയമാണ് എന്നതാണ്.
സോഷ്യലിസം ഉൽപ്പാദന ഉപകരണങ്ങൾ പൊതു ഉടമസ്ഥതയിലോ സാമൂഹിക നിയന്ത്രണത്തിലോ വയ്ക്കുന്ന ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥയാണ്. രാഷ്ട്ര സമ്പത്ത് കൂടുതൽ തുല്യമായി വിതരണം ചെയ്യാൻ സർക്കാർ ഇടപെടലുകൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ നടത്തുന്നു. സോഷ്യലിസം സാമ്പത്തിക സമത്വം, സാമൂഹിക നീതി, പൊതു നന്മ എന്നിവ ലക്ഷ്യമാക്കുന്നു. സ്വകാര്യ ഉടമസ്ഥതയ്ക്ക് പകരം പൊതു അല്ലെങ്കിൽ സഹകരണ ഉടമസ്ഥതയാണ് സോഷ്യലിസം എന്ന ആശയം കൂടുതലായി പരിപോഷിപ്പിക്കുന്നത്.
എന്നാൽ, മുഹമ്മദ് നബി മുന്നോട്ടുവച്ച ഇസ്ലാം ഒരു സാമ്പത്തിക സിദ്ധാന്തത്തിൽ ഒതുങ്ങുന്ന ഒന്നല്ല. അത് ആത്മീയതയും, നൈതികതയും, സാമൂഹികബന്ധങ്ങളും, വ്യക്തിജീവിതവും, ഭരണരീതികളും ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ ജീവിതദർശനമാണ്. അതിൽ സ്വകാര്യ മൂലധനമുണ്ട്. സക്കാത്ത് എന്ന പേരിൽ പാവപ്പെട്ടവർക്കുള്ള അവകാശമുണ്ട്. പാവപ്പെട്ടവരിൽ കാനേഷുമാരി കണക്കുകൾക്കപ്പുറത്ത് അതിദരിദ്രനും ദരിദ്രനും സമ്പത്തുണ്ടായിട്ടും അതുപയോഗിക്കാൻ കഴിയാതെ കുടുങ്ങിയവനും യാത്രക്കാരനുമുണ്ട്. അതിൽ പലിശയില്ല, ദാനമുണ്ട്. വിവാഹമുണ്ട്, കുടുംബമുണ്ട്. ഇവയൊക്കെ അതിപ്രധാനവുമാണ്. അതിനാൽ, മുഹമ്മദ് നബിയെ ഒരു സോഷ്യലിസ്റ്റ് എന്ന ഒറ്റ പദത്തിൽ നിർവചിക്കുന്നത് ഇസ്ലാമിന്റെ വിശാലതയെ ചുരുക്കിക്കാണിക്കുന്നതായിപ്പോകുന്നു.
ഇതിനർത്ഥം സോഷ്യലിസം തെറ്റായ ആശയമാണെന്നല്ല. ലോകചരിത്രത്തിൽ സോഷ്യലിസം സാമൂഹ്യനീതി, സമത്വം തുടങ്ങിയ മൂല്യങ്ങൾ മുന്നോട്ടുവച്ച ഒരു പ്രധാന ചിന്താധാരയാണ്. എന്നാൽ, ഇസ്ലാമും സോഷ്യലിസവും ഒരുപോലെയാണെന്ന് പറയുന്നത് ചരിത്രപരമായും ആശയപരമായും കൃത്യമല്ല. ഇസ്ലാമിന് സ്വന്തമായ തത്വങ്ങളും മാർഗങ്ങളും ഉണ്ട്, അവ സോഷ്യലിസത്തിന്റെ പരിധിയിൽ
ഒതുങ്ങുന്നതല്ല.
ഇതിനൊപ്പം, മുസ്‌ലിംകൾ മുഹമ്മദ് നബിയെ കാണുന്നത് ഒരു പ്രവാചകനെന്ന നിലയിലാണ്. അദ്ദേഹം ഒരു സാമൂഹിക പരിഷ്‌ക്കർത്താവ് മാത്രമല്ല, മറിച്ച് ദൈവത്തിന്റെ ദൂതനാണെന്നാണ് മുസ്‌ലിം വിശ്വാസം. എന്നാൽ, ഈ പുസ്തകത്തിൽ അദ്ദേഹത്തെ ഒരു സാധാരണ വിപ്ലവകാരിയിലേക്കോ സാമൂഹിക ചിന്തകനിലേക്കോ ചുരുക്കുന്ന രീതിയിലുള്ള അവതരണമാണ് കാണുന്നത്. ഇത് വിശ്വാസപരമായ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ചരിത്രത്തിൽ പലപ്പോഴും രാഷ്ട്രീയ ആശയധാരകൾ മഹന്മാരായ വ്യക്തികളെ അവരുടെ ചിന്താഗതികളിലേക്ക് ചേർത്തു പരുവപ്പെടുത്തി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് കാണാം. എന്നാൽ, അത്തരം ശ്രമങ്ങൾ പലപ്പോഴും ആ വ്യക്തികളുടെ യഥാർത്ഥ സന്ദേശത്തെ ഭാഗികമായി മാത്രം പ്രസരിപ്പിക്കുന്നതായിരിക്കും. മുഹമ്മദ് നബിയുടെ കാര്യത്തിലും ഇത്തരത്തിലുള്ള ഒരു ലഘൂകരണമാണ് ഈ പുസ്തകത്തിൽ സംഭവിച്ചതെന്ന് വിലയിരുത്താം.
അതുകൊണ്ട്, ഈ പുസ്തകത്തെ പൂർണ്ണമായി അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിനുപകരം, വിമർശനാത്മകമായി വായിക്കുകയും, ചരിത്രപരവും വിശ്വാസപരവുമായ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒരു മഹത്തായ വ്യക്തിത്വത്തെ ഒരു പ്രത്യേക രാഷ്ട്രീയ ആശയത്തിലേക്ക് മാത്രം ചുരുക്കാതെ, അതിന്റെ സമഗ്രതയെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് സമൂഹത്തിന് കൂടുതൽ ഗുണകരമാകുക.
വിജയിയായ മുഹമ്മദും പരാജിതരായ പിൻമുറക്കാരും എന്ന തലക്കെട്ടിലുള്ള അധ്യായം ഉൾതിളയ്ക്കുന്ന കടുത്ത അസ്വാരസ്യ പ്രകടനമാണ്. പൂർവകാല ചിന്തകൾ ഇക്കാര്യത്തിൽ രചയിതാവിനെ സ്വധീനിച്ചിടാൻ ഇടയുണ്ട്. എന്നാൽ ഇസ്ലാം എന്നത് വിപ്ലവകരമായ ഒന്നായി മുസ്‌ലിംകൾ കാണുന്നില്ല. അങ്ങിനെ കരുതുന്നവരും കരുതിയിരുന്നവരും പൊതുമുസ്‌ലിം സമൂഹത്തിന് മാതൃക സൃഷ്ടിക്കാൻ ഇടം തേടി അലയേണ്ടതില്ല.
രാഷ്ട്രീയമായ പരാജയങ്ങളെ വ്യക്തി ശുദ്ധിയിലും നൈതികതയിലും അടിസ്ഥാനപ്പെടുത്തിയ പ്രത്യയ ശാസ്ത്രത്തിന്റെ തലയിൽ കെട്ടിവെക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. രാഷ്ട്രീയ ഇസ്ലാമും മുസ്‌ലിംകളുടെ രാഷ്ട്രീയവും ഒരേ ധാരയിലാണെന്നു ധ്വനിപ്പിക്കുന്നത് ഏതു തരത്തിലാണ് ബഹുകക്ഷി ജനാധിപത്യത്തിന് ഭൂഷണമാകുകയെന്നത് ഗ്രന്ഥകാരൻ വിശദീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയ അധികാര ശൃംഖലകളോട് ജനാധിപത്യത്തിലെ പ്രശ്നാധിഷ്ഠിധ വിവേചനം മറികടന്നുള്ള വിധേയത്വം കാണിക്കണമെന്നതാണോ എഴുത്തിന്റെ കാതൽ.
പ്രവാചകനായ മുഹമ്മദ് മുന്നോട്ടു വെച്ച സമത്വവും നൈതികതയും സത്യസന്ധതയും പാലിച്ചു ജീവിക്കുന്ന മുസ്ലിമിന് സ്വന്തമായും കുടുംബമായും സമൂഹമായും ജീവിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അതൊരു വിജയമായാണ് നമുക്ക് കണക്കാക്കാൻ കഴിയുക. ഏതൊരു വിശ്വാസിക്കും ലഭിക്കുന്ന ആശ്വാസം ആ ഗണത്തിൽ തന്നെയാണ് നമുക്ക് ഉൾപ്പെടുത്താനാകുക. അത്തരത്തിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന സമത്വവും നീതിയും ആശ്വാസം നൽകുന്നവർക്ക് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പാർശ്വ ബിംബവത്കരണം മതിയാവുകയില്ല. മാത്രമല്ല, തീർത്തും ആധുനിക ജനാധിപത്യത്തിന്റെ ഭാഗമായ, 19 നൂറ്റാണ്ടിൽ യൂറോപ്പിൽ രൂപം കൊണ്ട സോഷ്യലിസം എന്ന പദാവലിയിലേക്ക് 1400 വർഷത്തിലധികം പഴക്കമുള്ള സമഗ്ര ദർശനത്തെ ചുരുട്ടിക്കെട്ടുന്നോ എന്നൊരു സംശയം പുനർവായനയിൽ ഉടലെടുക്കുന്നുണ്ട്.
ഒരു ചരിത്ര വ്യക്തിത്വത്തെയും മതപരമായ സന്ദേശത്തെയും വിലയിരുത്തുമ്പോൾ അതിന്റെ സ്വന്തം സാഹചര്യങ്ങളിലും ഉറവിടങ്ങളിലും അടിസ്ഥാനപ്പെടുത്തി പഠിക്കേണ്ടത് അനിവാര്യമാണ്. പിന്നീട് രൂപം കൊണ്ട സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ മുൻകാല ചരിത്രത്തെ പുനർവ്യാഖ്യാനം ചെയ്യുന്നത് ശാസ്ത്രീയമായ സമീപനമല്ല. അതിനാൽ, മുഹമ്മദ് നബിയെ ഒരു സോഷ്യലിസ്റ്റായി അവതരിപ്പിക്കുന്ന ശ്രമങ്ങൾ ചരിത്രപരമായും മതപരമായും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്ന് വിലയിരുത്തേണ്ടി വരും.