ആത്മാഭിമാനത്തിന്റെ വർഷങ്ങൾ; അഗ്നിപരീക്ഷണങ്ങളുടേയും
By: ടി.പി.എം ബഷീർ
സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും ഉണർന്നു കഴിഞ്ഞ ഒരു രാജ്യത്തിന്റെ ഭാവിയും, ഭാഗധേയവും നിർണയിക്കുന്നതിൽ പൗരസമൂഹം എന്ന നിലയിൽ മുസ്‌ലിം ജനപഥം സ്വീകരിക്കേണ്ട സമീപനമെന്ത് എന്നത് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഒരു സമസ്യയായിരുന്നു. ആ സമസ്യയ്ക്ക് ശരിയായ പൂരണം നൽകിയത് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബായിരുന്നു.
മുസ്‌ലിംകൾ മതേതരകക്ഷികളിൽ ചേരുകയാണ് വേണ്ടതെന്ന് മൗലാനാ അബ്ദുൽകലാം ആസാദും, ദൈവികഭരണവ്യവസ്ഥയ്ക്കു വേണ്ടി പരിശ്രമിക്കുകയാണ് മുസ്‌ലിംകളുടെ വിശ്വാസപരമായ ബാധ്യതയെന്ന് മൗലാനാ അബുൽ അഅലാ മൗദൂദിയും വാദിച്ചിരുന്ന കാലത്താണ്, ജനാധിപത്യസംവിധാനത്തിൽ രാഷ്ട്രീയസ്വയം ശാക്തീകരണമാണ് ഒരു സമുദായം എന്ന നിലയിൽ അഭിമാനകരമായ നിലനിൽപ്പിന് അനിവാര്യം എന്ന ദർശനം ഖാഇദെ മില്ലത്ത് അവതരിപ്പിക്കുന്നത്. ഈ ദർശനത്തിന്റെ സംഘടനാരൂപമാണ് മുസ്‌ലിം ലീഗ്.
സ്വതന്ത്രഇന്ത്യയിൽ മുസ്‌ലിംലീഗ് പുനരുജ്ജീവിപ്പിക്കുകയെന്നത് അതിശക്തമായ വെല്ലുവി ളിയായിരുന്നു. വിഭജനത്തിന്റെ അനന്തരഫലമെന്നോണം രൂപപ്പെട്ട കൂട്ടക്കുരുതികളും, കൂട്ടപലായനങ്ങളും സൃഷ്ടിച്ച സാമൂഹികമായ അരക്ഷിതാവസ്ഥയും വിഭജനത്തിന്റെ പൂർണഉത്തരവാദിത്വം മുസ്‌ലിംലീഗിൽ ആരോപിച്ചുകൊണ്ടുള്ള പ്രചണ്ഡമായ പ്രചാരണവും, വർഗീയവാദികൾ, ചാരന്മാർ, രാജ്യദ്രോഹികൾ തുടങ്ങിയ രൂക്ഷമായ വിമർശനങ്ങളും നിറഞ്ഞുനിന്ന സാഹചര്യത്തിൽ മുസ്‌ലിംലീഗ് പ്രവർത്തനം തുടരുക അസാധ്യം തന്നെയായിരുന്നു.
മുസ്‌ലിം ലീഗിന്റെ പുനരുജ്ജീവനം തടയുന്നതിന് പ്രലോഭനങ്ങളും, പ്രകോപനങ്ങളുമായി സംഘടിതശ്രമങ്ങൾ ഏറെ നടന്നു. സ്വതന്ത്രഇന്ത്യയിൽ മുസ്‌ലിംലീഗ് നിലനിൽക്കേണ്ടതില്ലെന്നും, അഥവാ നിലനിർത്തുകയാണെങ്കിൽ സാംസ്‌കാരികപ്രവർത്തനം മതിയെന്നും, വ്യത്യസ്ത വാദമുഖങ്ങൾ ഉയർന്നുവന്നു. 1947 ഒക്ടോബർ 27 ന് ഡൽഹിയിൽ മുസ്‌ലിംലീഗ് 'പിരിച്ചുവിടൽ ദിനം' ആചരിച്ചു. ബോംബെയിൽ മുസ്‌ലിംലീഗ് 'ഫോർത്ത്പാർട്ടി' എന്നു പേരു മാറ്റി. 1947 നവംബർ 9, 10 തീയതികളിൽ കൽക്കത്തയിൽ ബംഗാൾ പ്രധാനമന്ത്രിയായിരുന്ന എച്ച്.എസ്.സുഹ്രവർദി ദേശീയാടിസ്ഥാനത്തിൽ മുസ്‌ലിംലീഗ് കൺവൻഷൻ വിളിച്ചുചേർത്തു, മുസ്‌ലിംലീഗ് പിരിച്ചുവിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മദ്രാസ് സംസ്ഥാന പ്രതിനിധികൾ എന്ന നിലയിൽ ഈ കൺവൻഷനിൽ പങ്കെടുത്ത ഖാഇദെമില്ലത്തും കെ.എം.സീതിസാഹിബും സുഹ്രവർദിയുടെ നിലപാടിനെതിരെ രംഗത്തുവന്നു. മുസ്‌ലിംലീഗ് സ്വതന്ത്രഇന്ത്യയിൽ നിലനിൽക്കേണ്ടതുണ്ടെന്നും ആയതിന് സർവ്വേന്ത്യാമുസ്‌ലിംലീ ഗിന്റെ കൗൺസിൽ വിളിച്ചുചേർക്കാൻ ഖാഇദെ അഅ്സമിനോട് ആവശ്യപ്പെടണമെന്നും അവർ വാദിച്ചു. കൺവൻഷനിൽ പങ്കെടുത്തവർക്ക് അവരുടെ വാദമുഖങ്ങളെ അംഗീകരിക്കേണ്ടി വന്നു. തന്റെ അജണ്ട നടപ്പാക്കാൻ കഴിയാതെ സുഹ്രവർദി നിരാശനായി. 'രണ്ടു ദ്രാവിഡന്മാർ എന്റെ പദ്ധതി തകർത്തു കളഞ്ഞു' വെന്ന് സുഹ്രവർദി പറഞ്ഞതായി ചരിത്രകാരൻ എം.സി. വിവരിക്കുന്നു (സി.എച്ച്.മുഹമ്മദ് കോയ-രാഷ്ട്രീയ ജീവചരിത്രം- പേജ്-157).
ഈ കൺവൻഷൻ തീരുമാനമനുസരിച്ചാണ് 1947 ഡിസംബർ 14 ന് കറാച്ചിയിൽ സർവ്വേന്ത്യാമുസ്‌ലിംലീഗിന്റെ കൗൺസിൽ ചേരുന്നത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പുനഃസംഘടിപ്പിക്കാൻ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബിനെ കൺവീനറായി നിയോഗിച്ചത് പ്രസ്തുത യോഗത്തിൽ വെച്ചാണ്. സ്വതന്ത്രഇന്ത്യയിൽ അവശേഷിച്ച മുസ്‌ലിംകളെ ഒരു സംഘടനയ്ക്കു കീഴിൽ ഏകോപിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് ഖാജദെമില്ലത്ത് തന്റെ ജീവിതം സമർപ്പിച്ചു. പർവ്വതസമാനമായ പ്രതിസന്ധികൾ അദ്ദേഹത്തെ വലയം ചെയ്‌തു. പ്രലോഭനങ്ങളുടെ പേമാരി തിമർത്തു പെയ്തു. പക്ഷെ, വേട്ടയാടപ്പെടുകയും, പാർശ്വവൽക്കരിക്കപ്പെടുകയും, ജീവിതവുമായി ബന്ധപ്പെട്ട സകല പ്രതീക്ഷകളും അസ്‌തമിച്ചു പോവുകയും ചെയ്‌ത തന്റെ സമുദായത്തെ, പ്രത്യാശ നൽകി, ആർജവമേകി ഈ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്, നിർമ്മാണത്തിന്റെ ഗുണപ രതയിലേക്ക് വഴിനടത്തുകയെന്ന ജീവിതദൗത്യത്തിന് പ്രതിബന്ധമാകാൻ ഈ പ്രലോഭനങ്ങളെയും, പ്രകോപനങ്ങളെയും അദ്ദേഹം അനുവദിച്ചതേയില്ല. അങ്ങനെയാണ് 1948 മാർച്ച് 10ന് മദിരാശിയിലെ രാജാജി ഹാളിൽ മുസ്‌ലിംലീഗിന്റെ കൗൺസിൽ യോഗം ചേരുന്നത്. മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകയോഗമായിരുന്നു അത്.
പ്രസ്തുത യോഗത്തെപ്പറ്റി ജ: എം.സി. വിശദീകരിക്കുന്നു. 'സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുള്ള മാറിയ പരിതസ്ഥിതിയിൽ ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയപുരോഗതിക്കായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് തുടരേണ്ടതാണെന്ന് സമർത്ഥിച്ചു കൊണ്ടുളള ഔദ്യോഗിക പ്രമേയം പി.കെ. മൊയ്‌തീൻകുട്ടി (മലബാർ) യാണ് അവതരിപ്പിച്ചത്.'
പ്രമേയത്തെക്കുറിച്ച് 10 മണിക്കൂർ നീണ്ടു നിന്ന ചർച്ച നടന്നു അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ കൊണ്ട് രാജാജിഹാളിന്റെ അന്തരീക്ഷം വികാരസാന്ദ്രമായി. ഒടുവിൽ ഒൻപതിനെതിരായി 23 വോട്ടുകളുടെ പിൻബലത്തോടെ പ്രമേയം പാസ്സായി. മദിരാശിയിൽ നിന്നുള്ള പ്രതിനിധികളിൽ 13 പേരും, ബാംഗ്ലൂർ, കുടക് സംസ്ഥാനങ്ങളിൽ നിന്ന് 5 പേരും, ബോംബെയിൽ നിന്ന് 4 പേരും മധ്യപ്രദേശിൽ നിന്നുള്ള ഒരാളും മുസ്‌ലിംലീഗ് നിലനിർത്തണമെന്ന് വാദിച്ചുകൊണ്ട് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബിനെ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ടായും, മെഹബൂബലി ബേഗിനെ ജനറൽ സെക്രട്ടറിയായും, ഹാജി ഹസനലി.പി. ഇബ്രാഹിമിനെ ഖജാൻജിയായും തിരഞ്ഞെടുത്തു.' (സി.എച്ച്. മുഹമ്മദ് കോയ-രാഷ്ട്രീയജീവച രിത്രം-പേജ്, 163-164).
മലബാറിൽ മുസ്‌ലിംലീഗ് ആവേശമായി നെഞ്ചേറ്റപ്പെടുകയായിരുന്നു. ദേശീയ മുസ്‌ലിംകളും, കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികളും മുസ്‌ലിം ലീഗ് വേരോട്ടം തടയാൻ എല്ലാ അടവുകളും പയറ്റിയെങ്കിലും വിശ്വസ്‌തരും വിശുദ്ധരുമായ നേതാക്കളുടെ സാന്നിധ്യം മുസ്‌ലിംലീഗിന് വൻ സ്വീകാര്യതയേകി. ഈ സ്വീകാര്യതയ്ക്കു പിന്നിൽ നേതാക്കളും അനുയായികളും അനുഭവിച്ച ത്യാഗം വിവരണാതീതമാണ്.
1906-ൽ സർവേന്ത്യാ മുസ്‌ലിംലീഗ് നിലവിൽ വന്നുവെങ്കിലും മുപ്പതുകളിലാണ് മലബാറിൽ മുസ്‌ലിം ലീഗിന്റെ വേരോട്ടമുണ്ടാകുന്നത്. 1937-ൽ കേന്ദ്രനിയമസഭ (പാർലമെൻ്റ) യിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മലബാറിൽ നിന്ന് (മലബാർ, സൗത്ത് കനറാ, നീലഗിരി ജില്ലകൾ) ഹാജി അബ്ദുസ്സത്താർ സേട്ടുസാഹിബും, മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബും തമ്മിൽ നടന്ന മത്സരത്തിൽ സേട്ടുസാഹിബ് വിജയിച്ചു. രണ്ടുപേരും കോൺഗ്രസ്സുകാരായിരുന്നു. ഡൽഹിയിലെത്തിയ സേട്ടു സാഹിബ് മുസ്‌ലിംലീഗ് ദേശീയനേതാക്കളുമായി ബന്ധപ്പെടുകയും മലബാറിൽ മുസ്‌ലിംലീഗ് സംഘാടനത്തിന്റെ ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.
അറക്കൽ അബ്‌ദുറഹിമാൻ ആലി രാജാസാഹിബ് (പ്രസിഡൻ്റ്) അബ്‌ദുസ്സത്താർ സേട്ടുസാ ഹിബ്, (ജന:സെക്രട്ടറി), സി.പി.മമ്മുക്കേയി (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു മലബാർ ജില്ലാ മുസ്‌ലിം ലീഗിന്റെ പ്രഥമ കമ്മിറ്റി. കെ.എം. സീതിസാഹിബ് ഈ കമ്മിറ്റിയുടെ ജോ സെക്രട്ടറിയായിരുന്നു. 1937 മുതൽ 1946 വരെ സംസ്ഥാന കേന്ദ്രനിയമസഭകളിലേക്ക് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും പാർട്ടിയുടെ മുന്നേറ്റത്തിന്റെ പാഥേയമായി മാറി. 1937-ൽ സ്വാതന്ത്യസമരനായകൻ മൗലാനാ ഷൗക്കത്തലി, 1945-ൽ സർവേന്ത്യാ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി നവാബ് സാദാ ലിയാഖത്തലി ഖാൻ, 1946-ൽ സർവേന്ത്യാ മുസ്‌ലിംലീഗ് ജോ: സെക്രട്ടറി ഖാസി മുഹമ്മദ് ഈസാ സാഹിബ് തുടങ്ങിയ നേതാക്കളുടെ മലബാർ പര്യടനവും അവർക്ക് നൽകപ്പെട്ട സ്വീകരണങ്ങളും മുസ്‌ലിം ലീഗിന്റെ പ്രസ്ഥാനിക വളർച്ചക്ക് വമ്പിച്ച മുതൽക്കൂട്ടായി മാറി.
സ്വാതന്ത്ര്യത്തിനു ശേഷം മുസ്‌ലിംലീഗിന്റെ അസ്‌തിത്വവുമായി ബന്ധപ്പെട്ട എല്ലാ സംവാദങ്ങൾക്കും പരിസമാപ്‌തി കുറിച്ചുകൊണ്ട് 1948 മാർച്ച് 10ന് മുസ്‌ലിംലീഗ് യാഥാർത്ഥ്യമായി. പക്ഷെ
പ്രതിബന്ധങ്ങൾ തുടരുന്നുണ്ടായിരുന്നു. "എന്റെ ശരീരത്തിൽ ഒരു തുള്ളി ചോരയുള്ളിടത്തോളം കാലം ഈ രാജ്യത്ത് മുസ്‌ലിംലീഗിനെ വളരാൻ അനുവദിക്കുകയില്ല" എന്നു മദ്രാസ് ആഭ്യന്തര മന്ത്രി സുബ്ബരായന്റെ പ്രസ്താവന വൻ പ്രതികരണമുണ്ടാക്കി. മദ്രാസ് നിയമസഭയിലെ ഒമ്പത് മുസ്‌ലിം ലീഗ് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജി വെച്ചു.
ഇന്ത്യയുടെ ഭരണ ഘടനാ നിർമാണ സഭയിലെ മുസ്‌ലിം ലീഗ് പാർട്ടി ലീഡർ ചൗധരി ഖലീഖുസ്സമാൻ, ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ ട്രഷറർ ആയിരുന്ന ഹാജി ഹസനലി പി ഇബ്രാഹിം, ഹാജി അബ്‌ദുസ്സത്താർ സേട്ടുസാഹിബ് തുടങ്ങിയ ഒട്ടേറെ പ്രമുഖർ പാകിസ്ഥാനിലേക്ക് പോയി. സെൻട്രൽ അസംബ്ലിയിലെ മുസ്‌ലിം ലീഗ് അംഗങ്ങൾ നവാബ് മുഹമ്മദ് ഇസ്മായിൽ ഖാന്റെ നേത്യത്വത്തിൽ യോഗം ചേർന്ന് പാർട്ടി പിരിച്ചുവിട്ടു.
മലബാറിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. മുൻ എം.എൽ.എ പി.പി ഹസ്സൻകോയ, മദിരാശി കൺവൻഷനിൽ മുസ്‌ലിംലീഗ് നിലനിർത്തണമെന്ന് ഔദ്യോഗികപ്രമേയം അവതരിപ്പിച്ച പി. കെ.മൊയ്‌തീൻകുട്ടി മലബാറിൽ മുസ്‌ലിംലീഗ് ശാഖാകമ്മിറ്റികൾ പുനഃസംഘമിപ്പിക്കാൻ ഒ. കെ. മുഹമ്മദ്‌കുഞ്ഞി സാഹിബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സബ്‌കമ്മിറ്റി അംഗമായിരുന്ന കെ.കെ.അബു സാഹിബ് തുടങ്ങിയവരെല്ലാം മുസ്‌ലിംലീഗിൽ നിന്നും രാജിവെച്ചു. ഈ പ്രതിസന്ധികൾക്കിടയിലാണ് സയ്യിദ് അബ്ദുറഹ്മാൻ ബാഫലി തങ്ങളും, കെ.എം.സീതിസാഹിബും മലബാറിൽ മുസ്‌ലിം ലീഗ് നട്ടു വളർത്തുന്നത്.
1940-ൽ മലബാർ ജില്ലാ മുസ്‌ലിംലീഗ് പ്രസിഡൻ്റായിരുന്ന ആലിരാജാ അന്തരിച്ച ഒഴിവിൽ സത്താർ സേട്ടുസാഹിബ് പ്രസിഡന്റു്റും പ്രസ്‌തുത ഒഴിവിൽ കെ.എം സീതിസാഹിബ് ജനസെക്രട്ടറിയുമായിരുന്നു. സത്താർസേട്ടു സാഹിബ് പാകിസ്ഥാനിലേക്ക് പോയ ഒഴിവിലാണ് ബാഫഖി തങ്ങൾ മലബാർ ജില്ല മുസ്‌ലിംലീഗ് പ്രസിഡൻ്റാവുന്നത്. ബാഫഖി തങ്ങൾ-സീതിസാഹിബ് കൂട്ടു കെട്ട് സ്വാതന്ത്ര്യാനന്തര മലബാറിൽ മുസ്‌ലിം രാഷ്ട്രീയമുന്നേറ്റത്തിന് ശക്തമായ ഈടുവയ്‌പായി
1950 -ഒക്ടോബർ 28-ന് നടന്ന മലപ്പുറം ഉപതരഞ്ഞെടുപ്പാണ് പുതിയ ഉയിർത്തെഴുന്നേൽപ്പിന്റെ നാന്ദിയായത്. മുസ്‌ലിംലീഗ് എംഎൽഎ ആയിരുന്ന കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയുടെ നിര്യാണം മൂലം ഒഴിവു വന്ന സീറ്റിൽ മുസ്‌ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആരും സന്നദ്ധമായിരുന്നില്ല. ഒരുവിൽ എം.പി. എം. ഹസ്സൻകുട്ടി കുരിക്കളാണ് ആ നിയോഗം ഏറ്റെടുത്തത്. മുസ്‌ലിംലീഗിൻറെ പച്ചക്കൊടി കെട്ടിയ കാറിൽ നാമനിർദ്ദേശപത്രിക നൽകാൻ ഹസ്സൻകുട്ടി കുരിക്കളേയും കൂട്ടി ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് നടത്തിയ ധീരമായ യാത്ര മുസ്‌ലിംലീഗ് ചരിത്രത്തിൽ പടയോട്ടമായി മാറുകയായിരുന്നു. ചാക്കീരി പ്രകടിപ്പിച്ച ധൈര്യവും, സ്‌ഥൈര്യവും സാധാരണക്കാരായ മുസ്‌ലിംലീഗ് പ്രവർത്തകരിൽ വമ്പിച്ച പരിവർത്തനം സൃഷ്ടിച്ചു. അവർ സംഘമായി ഹരിതപതാകയുമായി മുന്നോട്ടുവന്നു. പ്രസ്‌തുത തിരഞ്ഞെടുപ്പിൽ കുരിക്കൾ നേടിയ വിജയം പുതിയ ചരിത്രം രചിക്കുകയായിരുന്നു.
1952 -ൽ നടന്ന സ്വതന്ത്രഇന്ത്യയിലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പിൽ മലബാറിൽ നിന്ന് അഞ്ച് മുസ്‌ലിംലീഗ് സ്ഥാനാർത്ഥികൾ മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.ഉപ്പി സാഹിബ് (തിരൂർ)ചാക്കീരി അഹമ്മദ്‌കുട്ടി (കോട്ടക്കൽ), കെ.കെ മുഹമ്മദ് ശാഫി (പെരിന്തൽമണ്ണ), കെ.എം സീതിസാഹിബ്, എം. ചടയൻ (മലപ്പുറം) എന്നിവരായിരുന്നു അവർ. ബി പോക്കർ സാഹിബ് ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടി വിജയിച്ചുപോയ ഈ അഞ്ച് എംഎൽഎ മാരുടെ പിന്തുണയിലാണ് മദിരാശിയിൽ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞത്. ഈ പിന്തുണക്ക് പകരമായി മന്ത്രിപദവിയല്ല മുസ്‌ലിംലീഗ് ആവശ്യപ്പെട്ടത്. ഫാറൂഖ് കോളേജിന് മദിരാശി സർവ്വകലാശാലയുടെ അംഗീകാരം വേണമെന്നായിരുന്നു. അധികാരം മുസ്‌ലിംലീഗിന്റെ പരമമായ ലക്ഷ്യമായിരുന്നില്ല എന്നർത്ഥം. മുസ്‌ലിംലീഗിനെ തകർക്കാൻ കോൺഗ്രസ് അടവുകൾ പതിനെട്ടും പയറ്റുമ്പോഴും കോൺഗ്രസ്റ്റിന് മന്ത്രിസഭയുണ്ടാക്കാൻ മുസ്‌ലിംലീഗ് പാർട്ടി പിന്തുണക്കുകയായിരുന്നു.
1956 നവംബർ ഒന്നിന് മലബാറും, തിരുകൊച്ചിയും, തിരുവിതാംകൂറും ചേർന്ന് കേരളം ഒരു സംസ്ഥാനമായി. 1917-ൽ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. ഈ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗും പി.എസ്.പിയും സഹകരിച്ചാണ് മത്സരിച്ചത്. കേരളരാഷ്ട്രീയത്തിൽ മുസ്‌ലിംലീഗിനെ ആദ്യമായി അംഗീകരിച്ച പാർട്ടിയാണ് പി.എസ്.പി. ഈ ധാരണയെ പലർക്കും ഉൾക്കൊള്ളാനായില്ല. 'രണ്ടു മുടന്തന്മാർ കൂടിയാൽ ഒരു നല്ല മനുഷ്യനാവില്ല' എന്നായിരുന്നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രതികരണം.
കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് മലബാറിൽ എത്തിയ നെഹ്‌റു മുസ്‌ലിംലീഗിനെ അടച്ചാക്ഷേപിച്ചു. "മുസ്‌ലിംലീഗ് ഒരു ചത്ത കുതിരയാണെന്നും അത് കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കേണ്ട ചരിത്രവസ്‌തുവാണെന്നുമായിരുന്നു നെഹ്റുവിന്റെ ആക്ഷേപം. ഈ ആക്ഷേപങ്ങൾക്കെതിരെ ചാട്ടുളിപോലെ സി.എച്ച്, മറുപടി പറഞ്ഞു. "മുസ്‌ലീംലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും, അതിന്റെ ഗർജ്ജനം ഈ ഉപഭൂഖണ്ഡത്തിൽ ഒരിക്കൽകൂടി മുഴങ്ങി കേൾക്കുമെന്നും" സി.എച്ച് പ്രഖ്യാപിച്ചു.
പ്രഥമനിയമസഭയിൽ മുസ്‌ലിംലീഗിന് എട്ട് .എൽ.എ.മാരുണ്ടായിരുന്നു. സി.എച്ച് ആയിരുന്നു പാർട്ടി ലീഡർ. കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിൽ കെ.എം സീതിസാഹിബ് പരാജയപ്പെട്ടത് ദുഖകരമായ ഓർമ്മയായി, മഞ്ചേരി ലോകസഭാ സീറ്റിൽ നിന്ന് പോക്കർ സാഹിബ് വിജയിച്ചു.
1959 -ൽ നടന്ന വിമോചനസമരത്തിനൊടുവിൽ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു. 1960ൽ കോൺഗ്രസ്-മുസ്‌ലിംലീഗ്-പി.എസ്.പി സഖ്യമാണ് മത്സരിച്ചത്. ഒന്നിച്ച് മത്സരിച്ച്, ഒന്നിച്ച് ജയിച്ച് ഒന്നിച്ച് ഭരിക്കുമെന്നായിരുന്നു മുദ്രാവാക്യം. പക്ഷെ ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയപ്പോൾ മുസ്‌ലിം ലീഗിന് ലഭിച്ചത് സ്‌പീക്കർ സ്ഥാനം മാത്രം. കെ.എം. സീതിസാഹിബായിരുന്നു സ്‌പീക്കർ, 1981 ഏപ്രിൽ 17ന് സീതിസാഹിബ് അന്തരിച്ചു. പകരം സി.എച്ച്, സ്‌പീക്കറായി. പിന്നീട് സ്‌പീക്കർ സ്ഥാനം രാജി വെച്ച് സി.എച്ച്. 1962-ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡല ത്തിൽ നിന്ന് വിജയിച്ചു. മഞ്ചേരിയിൽ നിന്ന് ഖാഇദെ മില്ലത്തും വിജയിച്ചു.
1965-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമുണ്ടായില്ല. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 1967-മാർച്ച് 3ന് സപ്‌തകക്ഷി മുന്നണി മന്ത്രിസഭ അധികാരത്തിൽ വന്നു. ഇ. എം.എസ് ആയിരുന്നു മുഖ്യമന്ത്രി സി.എച്ച്. വിദ്യാഭ്യാസമന്ത്രിയും, ബാപ്പുകുരിക്കൾ പഞ്ചായത്ത്- ഫിഷറീസ് വകുപ്പുമന്ത്രിയുമായി.
മലപ്പുറം ജില്ല. കാലിക്കറ്റ് സർവകലാശാല, മുസ്‌ലിം-നാടൻ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്, ഹൈസ്‌കൂൾ വിദ്യാഭ്യാസം സൗജന്യവും, സാർവത്രികവുമായത്, സർവകലാശാല സെനറ്റുകളിൽ വിദ്യാർത്ഥി പ്രാതിനിധ്യം, വിപുലമായ ഭാഷാ പഠനസൗകര്യങ്ങൾ തുടങ്ങിയ ശ്രദ്ധേയവും, നവോത്ഥാനത്തിന്റെ ചാലകശക്തിയുമായ ഒട്ടേറെ നേട്ടങ്ങളും, ഭരണപരിഷ്കാരങ്ങളും ഉണ്ടായത് ഈ മന്ത്രിസഭയുടെ കാലത്താണ്.
1969 -ൽ ഇ.എം.എസ് മന്ത്രിസഭ രാജിവെച്ചു. മുസ്‌ലിംലീഗ് ഉൾപ്പെട്ട നാലുകക്ഷികൾ അതിനു മുമ്പ് മുന്നണി വിട്ടിരുന്നു. നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. അതിനാൽ ബാഫഖി തങ്ങളുടെ രാഷ്ട്രീയതന്ത്രജ്ഞതയുടെ ഫലമായി സി. അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ മന്ത്രി സഭ അധികാരമേറ്റു. സി.എച്ചും, നഹാ സാഹിബുമായിരുന്നു മുസ്‌ലിംലീഗ് മന്ത്രിമാർ. വിദ്യാഭ്യാസത്തിനു പുറമെ ആഭ്യന്തരവകുപ്പു കൂടി സി.എച്ച്. കൈകാര്യം ചെയ്തു.
പിന്നീട് 1970, 77, 80, 82, 87, 91, 96, 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ നടന്ന ഓരോ തെരഞ്ഞെടു പ്പുകളും മുസ്‌ലിംലീഗിന് ഓരോ പരീക്ഷണം തന്നെയായിരുന്നു. മുസ്‌ലിംലീഗ് രൂപം നൽകിയ ഐക്യമുന്നണിയിലേക്ക് കോൺഗ്രസ്സ് കടന്നുവരികയും, സിപിഐ ഇടതുപക്ഷത്തേക്ക് പോയപ്പോൾ കോൺഗ്രസ്സ് മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്‌തു.
1967-ൽ ഒമ്പത് അംഗങ്ങൾ മാത്രമുണ്ടായിരുന്ന കോൺഗ്രസ് കെ.കരുണാകരൻറെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. അഞ്ച് പതിറ്റാണ്ടിലേറെയായി ഐക്യജനാധിപത്യമുന്നണി സംവിധാനം ഭദ്രമായി മുന്നോട്ടു പോകുന്നു. നിയമസഭയിൽ മുസ്‌ലിംലീഗ് പാർട്ടി പി. കെ .കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുന്നു. ലോക സഭയിൽ ഇ.ടി മുഹമ്മദ് ബഷീർ സാഹിബും, അബ്ദുസ്സമദ് സമദാനി സാഹിബും തമിഴ്‌നാട്ടിൽ നിന്നുള്ള നവാസ് ഗനി സാഹിബും രാജ്യസഭയിൽ പി.വി. അബ്‌ദുൽ വഹാബ് സാഹിബും അഡ്വ: ഹാരിസ് ബീരാൻ സാഹിബും മുസ്‌ലിം ലീഗിന്റെ ശബ്‌ദമായി തുടരുന്നു.
1979 ഒക്ടോബർ 12ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച്. അധികാരമേറ്റു. മുസ്‌ലിംലീഗ് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം. സമൂഹജീവിതത്തിൻറെ സമതലങ്ങളിൽ നിന്ന് അവഗണനയുടെ അഗണ്യകോടിയിലേക്ക് തള്ളിമാറ്റപ്പെട്ട ഒരു ജനപഥത്തിന്റെ പ്രതിനിധി ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനായി മാറിയ സുഭഗസുന്ദരമുഹൂർത്തം!
മുസ്‌ലിം ലീഗിനെതിരെ സമാന്തരസംഘടനാപരീക്ഷണങ്ങളും ഇടക്കാലത്ത് നടക്കുകയുണ്ടായി. 1937-ൽ 'പ്രോഗ്രസ്സീവ് ലീഗു'മായി വന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 1967-ൽ 'സമസ് മുസ്‌ലിംലീഗു'മായി വന്നത് കോൺഗ്രസും. മുസ്‌ലിം ലീഗിനെ തകർക്കാൻ വന്ന രണ്ടു സമാന്തര ലീഗുകളും തകർന്നുപോയി. മുസ്‌ലിംലീഗ് മുന്നോട്ടുപോയി. 1980-ൽ മുസ്‌ലിം ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എം.ഡി.പി) സുന്നിരാഷ്ട്രീയവുമായി വന്നു. പക്ഷെ നിലനിൽപ്പുണ്ടായില്ല.
1990 -നു ശേഷം മുസ്‌ലിം വൈകാരികതയെ ചൂഷണം ചെയ്‌ത് പുതിയ പരീക്ഷണങ്ങൾ! അരാഷ്ട്രീയവാദവുമായാണ് അബ്‌ദുന്നാസർ മഅ്‌ദനി ഐഎസ്എസ് രൂപീകരിച്ചത്. 'രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടിൽ വീണു പോകരുത് മക്കളേ' എന്നായിരുന്നു ആഹ്വാനം. എന്നാൽ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഐ.എസ്.എസ് പിരിച്ചുവിട്ട് പി.ഡി.പി. എന്ന 'രാഷ്ട്രീയ' സംഘടനക്ക് അദ്ദേഹം രൂപം നൽകി. അരാഷ്ട്രീയതയും, അതിവൈകാരികതയും, കൈമുതലാക്കിയവരുടെ പെട്ടെന്നുളള ഈ 'രാഷ്ട്രീയ' മാറ്റത്തിനു ന്യായീകരണമുണ്ടായിരുന്നില്ല.
'പ്രതിരോധ'ത്തിന്റെ മറവിലാണ് എൻ.ഡി.എഫ് വന്നത്. അരാഷ്ട്രീയതയും, തീവ്രവാദവു മായിരുന്നു എൻ.ഡി.എഫിന്റെ മുഖമുദ്ര. മുസ്‌ലിം സമുദായത്തെ ഫാസിസ്റ്റുകളിൽ നിന്ന് രക്ഷി ക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു പ്രതിരോധസംഘം എന്ന സ്വയം വിശേഷണവുമായി വന്ന എൻ.ഡി.എഫ്, പിന്നീട് എസ്.ഡി.പി.ഐ എന്ന 'രാഷ്ട്രീയപ്പാർട്ടി' രൂപീകരിച്ചു. ഈ നയംമാറ്റ ത്തിനും ന്യായീകരണമുണ്ടായിരുന്നില്ല.
അടിയന്തരാവസ്ഥ വരെ വോട്ടു ചെയ്യുന്നത് 'ശിർക്കാ'യി പരിഗണിക്കുകയും, ജനാധിപ ത്യത്തെ നിരാകരിക്കുകയും, ദൈവാധിപത്യത്തെക്കുറിച്ചു വാചാലരാവുകയും ചെയ്തവർ അടിയന്തരാവസ്ഥയ്ക്കു ശേഷം 'മൂല്യ'ത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് 'ഹലാലാ'ക്കുകയും പിന്നീട് പാർട്ടികൾക്കും മുന്നണികൾക്കും പിന്തുണ കൊടുക്കുകയും, ഭാഗികമായാണെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, ഒടുവിൽ സ്വന്തമായി 'വെൽഫെയർ പാർടി ഓഫ് ഇന്ത്യ' എന്ന പേരിൽ രാഷ്ട്രീ യപ്പാർട്ടി രൂപീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി പിന്തുടർന്നുപോന്ന സ്വന്തം നയങ്ങൾ തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി തള്ളിപ്പറഞ്ഞിരിക്കുന്നത്.
90-നു ശേഷം രൂപപ്പെട്ട ഈ പരീക്ഷണങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത് മുസ്‌ലിംലീഗിനെയായിരുന്നു. സമാന്തരരാഷ്ട്രീയപ്പാർട്ടികൾ വിജയിക്കില്ലെന്ന തിരിച്ചറിവിൽ നിന്ന് ആദ്യം അതിവൈകാരികതയോ, തീവ്രവാദമോ, അരാഷ്ട്രീയതയോ പ്രചരിപ്പിച്ച് അണികളെ സൃഷ്‌ടിക്കുകയും ശേഷം അവരെ സ്വന്തം രാഷ്ട്രീയതാൽപ്പര്യങ്ങളിലേക്ക് തെറ്റായി നയിക്കുകയുമാണീ വിഭാഗങ്ങൾ ചെയ്തത്. ഇത് കാപട്യമാണ്. സത്യസന്ധത തെല്ലുമില്ലാത്ത ഇത്തരം രാഷ്ട്രീയഅഭ്യാസങ്ങൾക്ക് സമുദായത്തിനകത്തോ, ഹിഡൻ അജണ്ടകൾ തിരിച്ചറിയപ്പെടുമെന്നതിനാൽ പൊതുസമൂഹത്തിലോ സ്വീകാര്യത ലഭിക്കുകയുണ്ടായില്ല. എന്നാൽ മുസ്‌ലിം ലീഗിനെ തകർക്കാൻ ഈ സംഘടനകളെ ചേർത്തു പിടിച്ച് തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും സി പി എം ചില നീക്കങ്ങൾ നടത്തുകയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം കക്ഷികൾക്ക് ചെറുതെങ്കിലും പ്രാതിനിധ്യമുണ്ടായത് അങ്ങനെയാണ്. എന്നാൽ ഈ സംഘടനകൾക്കോ അവരെ ഉപയോഗിച്ച് സി പി എം നടത്തിയ നീക്കങ്ങൾക്കോ മുസ്‌ലിം ലീഗിനെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല.
ഏഴര പതിറ്റാണ്ടുകാലത്തെ അഗ്നിപരീക്ഷണങ്ങൾ അതിജീവിച്ചു കൊണ്ടാണ് മുസ്‌ലിംലീഗ് അതു തെളിയിച്ചത്. നയപരിപാടികളും പ്രവർത്തനരീതികളും സുതാര്യം. വിശ്വാസ്യതയുള്ള നേതൃത്വം. രൂപീകരണകാലത്ത് അംഗീകരിച്ച നയങ്ങളിലോ, പതാകയിലോ യാതൊരു മാറ്റവും ഇല്ല. ജനാധിപത്യ സംവിധാനത്തിൽ പ്രായോഗികമെന്നു തെളിയിക്കപ്പെട്ട രാഷ്ട്രീയമാർഗം. ആർക്കും നിഷേധിക്കാനാവാത്ത കരുത്തുറ്റ സാന്നിധ്യം. ഇത് ആത്മാഭിമാനത്തിന്റെ ദശകങ്ങൾ കൂടിയാണ്.
ജനാധിപത്യകേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹികമുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കാൻ മുസ്‌ലിംലീഗിനു സാധ്യമായി. ഒരു സമുദായത്തിന്റെ സ്വത്വസംരക്ഷണം അടിസ്ഥാനമാ ക്കിയ ഒരു പാർട്ടിക്ക് പൊതുസമൂഹത്തിന്റെ വളർച്ചയിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്കൊപ്പമോ, പലപ്പോഴും അതിലധികമോ ഭരണപരമായും, സംഘടനാപരമായും ഇടപെടാൻ കഴിഞ്ഞുവെന്നത് നിസ്തർക്കമത്രെ. ഖാഇദെമില്ലത്ത് മുതൽ ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും വരെയുള്ള നായകൻമാരുടെ വ്യക്തിപ്രഭാവവും, ജീവിതവിശുദ്ധിയും, ദീർഘവീക്ഷണവും, ഹ്യദയവിശാലതയും മുസ്‌ലിംലീഗ് പാർട്ടിയെ എല്ലാ പ്രതിസന്ധികളിൽ നിന്നും പരിരക്ഷിക്കുകയും വളർച്ചയിൽ മുതൽക്കൂട്ടായിത്തീരു കയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേത്യത്വം ഈ മാതൃക തുടരുന്നുമുണ്ട്. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ്യതയും, പൊതുസമൂഹത്തിന്റെ സ്വീകാര്യതയും നേടാൻ കഴിഞ്ഞതാണ് മുസ്‌ലിംലീഗിന്റെ വിജയം. സമ്പന്നമായ ഈ ചരിത്രപൈതൃകമാണ് പുതിയ വിജയത്തിന്റെ, മുന്നേറ്റത്തിന്റെ കരുത്തായി മാറിയത്. ബദലുകളില്ലാത്ത മഹത്പ്രസ്ഥാന മായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് നിലനിൽക്കുക തന്നെ ചെയ്യും.