VOL 06 |
 Flip Pacha Online

പച്ചമൊഞ്ചുള്ള വിപ്ലവം

By: മുബീന അക്ബർ

പച്ചമൊഞ്ചുള്ള വിപ്ലവം
അടുക്കളപ്പുറത്തെ അടക്കംപറച്ചിലല്ല-
അകലെയാകാശത്തെ അടയാളമാണിന്ന്,
പച്ചപ്പട്ടുടുത്ത പെൺകരുത്തിന്റെ-
പുത്തൻ രാഷ്ട്രീയ വസന്തമാണിന്ന്!
​പതറാതെ പൊരുതിയ ചരിത്രത്തിൻ താളുകൾ-
പാതിവഴിയിലുപേക്ഷിച്ചവരല്ല നമ്മൾ,
കയ്യിലേന്തിയ പതാക തൻ തണലിൽ-
കരുത്തോടെ മുന്നേറും ജൈത്രയാത്ര.
​അക്ഷരമുറ്റത്ത് അറിവ് നുകർന്നവർ,
അവകാശപ്പോരിൽ മുന്നണി പോരാളികൾ,
നീതി തൻ പാതയിൽ വിട്ടുവീഴ്ചയില്ലാതെ-
നീങ്ങുന്നു നമ്മളിതാ ലക്ഷ്യസ്ഥാനത്തേക്ക്.
​മാന്യത കാക്കും ശിരോവസ്ത്രമണിയവേ-
മനക്കരുത്തിന്റെ തിളക്കം നയനങ്ങളിൽ,
സമുദായമഹിമയും രാഷ്ട്രീയ വീര്യവും-
സംഗമിക്കുന്നു നവ പെൺപോരാട്ടങ്ങളിൽ!
​ഒന്നായി നിൽക്കാം... ഒരേ സ്വരമായിടാം-