തുറക്കൽ ബാപ്പുട്ടി ഹാജി
By: എം എ ജലീൽ തുറക്കൽ
തുറക്കൽ മേച്ചേരി അലവി സാഹിബിന്റെയും മോങ്ങം ബംഗളാത്ത് വീട്ടിൽ ബിയ്യാത്തുമ്മയുടെ മകനായി 1954 ജൂൺ 20ലാണ് അബ്ദുൽ അസീസ് എന്ന തുറക്കൽ ബാപ്പുട്ടി സാഹിബിന്റെ ജനനം
മഞ്ചേരി പഞ്ചായത്ത് ഭരണത്തിൽ നിന്നും
മഞ്ചേരി നഗരസഭ ആയി മാറിയ 1982-ലെ പ്രഥമ തെരഞ്ഞെടുപ്പിൽ 28-ാമത്തെവയസ്സിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് ബാപ്പുട്ടി സാഹിബ് പൊതുരംഗത്തേക്ക് വരുന്നത് (മഞ്ചേരി നഗരസഭയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി ആണ് ബാപ്പുട്ടി സാഹിബ് )
1982-ൽ വളരെ കുറച്ച് വാർഡുകളെ ഉണ്ടായിരുന്ന നഗരസഭയിൽ തുറക്കലും വട്ടപ്പാറയും ചേർന്നുള്ള വാർഡായിരുന്നു 8ാം വാർഡ് 1982 മുതൽ 1988 വരെ ഇങ്ങനെ തുടരുകയും 1988-ൽ ഇലക്ഷൻ വരികയും പുതിയ വാർഡുകൾ മുൻസിപ്പാലിറ്റിയിൽ ഉണ്ടാകുകയും തുറക്കൽ വാർഡ് 9ാം വാർഡാകുകയും വട്ടപ്പാറ 10-ാം വാർഡാകുകയും ചെയ്തു.
1988 മുതൽ 2005 വരെ ബാപ്പുട്ടി സാഹിബ് വട്ടപ്പാറയുടെ കൗൺസിലറും ഓരോ വീടുകളിലേയും ഒരു അംഗത്തെപോലെ ആകുകയും ചെയ്തു.
വട്ടപ്പാറയും ബാപ്പുട്ടി സാഹിബും തമ്മിലുള്ള ബന്ധം വളരെ വലിയതായിരുന്നു. (2005 ൽ വട്ടപ്പാറ വാർഡ് വനിതാസംവരണം ആയി)2005 ലെ നഗരസഭ തെരഞ്ഞെടുപ്പിൽ തുറക്കൽ വാർഡിൽ നിന്നായിരുന്നു ബാപ്പുട്ടി സാഹിബിന്റെ മൽസരം തുറക്കൽ വാർഡിൽനിന്നും ബാപ്പുട്ടിസാഹിബ് വിജയം വരിച്ചത് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ റിക്കാർഡ് ഭൂരിപക്ഷത്തിനാണ്.
തുറക്കൽ വാർഡിൽ മൽസരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ വികസന നായകനെ ഞങ്ങളുടെ വാർഡിലേക്ക് വേണമെന്ന് പുല്ലൂർ നിവാസികളും രാമൻ കുളത്തുകാരും ആവശ്യപ്പെട്ടു.
അന്ന് മനസ്സ് തുറന്ന് കൊണ്ട് ബാപ്പുട്ടി സാഹിബ് പറഞ്ഞത് 'ഞാൻ പൊതുരംഗത്തേക്ക് ഇറങ്ങി തുടങ്ങിയത് ഇവിടെ തുറക്കലിൽ നിന്നാണ്
കാൽ നൂറ്റാണ്ടായി രംഗത്തേക്ക് ഇറങ്ങിയിട്ട് നിർത്താനുമായി ഇവിടെ കൊണ്ട് തന്നെ അവസാനിപ്പിക്കുകയും ആവാം' എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞപ്പോൾ ആരും നിനച്ചില്ല അവസാന അങ്കമായിരുന്നു ബാപ്പുട്ടിക്കായുടേത് എന്ന്..
അറം പറ്റിയവാക്ക് പോലെ 2009-ൽ നമ്മളിൽ നിന്നും അദ്ദേഹം വിട്ട് പിരിഞ്ഞപ്പോൾ എന്തെക്കെയോ സംഭവിച്ചു എന്ന് തോന്നി പോയി. മൂന്ന് തവണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാകുകയും ചെയ്തു ബാപ്പുട്ടി സാഹിബ്.
നഗരസഭയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ പ്രശ്നങ്ങളും രാഷ്ട്രീയ കക്ഷികളിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും അതിക്രമങ്ങളും എല്ലാവർക്കും സ്വീകാര്യമായ വിധത്തിൽ ഒത്ത് തീർപ്പാക്കാൻ കഴിവും സാമാർത്ഥ്യവും അപാരമായിരുന്നു
അദ്ദേഹത്തിന്
പാണക്കാട് കുടുംബവുമായി ആത്മബന്ധം പുലർത്തുന്ന നേതാക്കൻമാരിൽ ഏറ്റവും അടുത്ത സ്ഥാനം ബാപ്പുട്ടി സാഹിബിന് എന്നും ഉണ്ടായിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലിശിഹാബ്തങ്ങൾ, ഹൈദരലിശിഹാബ് തങ്ങൾ
സാദിഖലിശിഹാബ് തങ്ങൾ ഇവരോടും കുടുംബത്തിനോടും വലിയ ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്...
മർഹും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുത്തേക്ക് വല്ല കുടുംബ പ്രശ്നങ്ങളോ മറ്റു വല്ല ബുദ്ധിമുട്ടുകളൊ പറഞ്ഞ് ആരങ്കിലും ചെന്നാൽ മഞ്ചേരിയുടെ സമീപ പ്രദേശങ്ങളിൽ ഉള്ളവരോട് തങ്ങൾ പറയും നിങ്ങൾ തുറക്കൽ ബാപ്പുട്ടിയെ പോയി കാണൂ ഞാൻ മൂപ്പരേ വിളിച്ചോളാം ഇങ്ങള് അവിടെ ചെന്നാൽമതി എന്ന്..
പിന്നെ ആ കുടുംബം ബാപ്പുട്ടി സാഹിബിന്റെ വീട്ടിൽ എത്തിയാൽ മതി എല്ലാ കാര്യങ്ങളും ശുഭം.
എന്നും ആ വീടിനു മുറ്റത്ത് ആളൊഴിഞൊരു നേരം ഉണ്ടായിരുന്നില്ല.
രാവിലെ ബാപ്പുട്ടി സാഹിബിന്റെ വീടിന്റെ മുറ്റത്ത് പതിവിലേറെ വലിയ ജനം അന്വേഷിക്കാൻ ചെന്നപ്പോൾ രണ്ട് കുടുംബങ്ങളിലുള്ളവർ മുഴുവനും വന്നതാണ് എന്ന് മനസ്സിലായി വിവാഹമോചനമാണ് പ്രശ്നം. തിരിച്ചും മറിച്ചും പെൺകുട്ടിയുടെ ഭർത്താവിനോട് ചോദിക്കുന്നു. ഭർത്താവ് പറയുന്നു എനിക്ക് പ്രശ്നമില്ല ഞാൻ സ്വീകരിക്കാം ഞങ്ങൾ തമ്മിൽ അഭിപ്രായവിത്യാസവുമില്ല എന്ന്, ഇത് കേട്ടപ്പോൾ ബാപ്പുട്ടി സാഹിബ് പുഞ്ചിരിയോടെ ഭർത്താവിന്റെ കുടംബത്തിനോട് അവർക്ക് പ്രശ്നമില്ല പിന്നെ നിങ്ങളെന്തിന് എതിർക്കുന്നു. സ്വന്തം മകന് പ്രശ്നമില്ലെങ്കിൽ നമ്മളെന്തിന് ഒരു കുടുംബത്തെ ഇല്ലാതാക്കുന്നു എന്നും ബാപ്പുട്ടി സാഹിബ് പറഞ്ഞതോട് കൂടി വലിയൊരു മഞ്ഞുരുകി ബാപ്പുട്ടി സാഹിബിന്റെ വീട്ട് മുറ്റത്ത് ത്വലാഖിന്റെ വാതിലിൽ നിന്നും സ്നേഹത്തിന്റെ വാതിലിലേക്ക് പിടിച്ച് കയറ്റിയ അനേകം കരങ്ങൾക്ക് സാക്ഷ്യം വഹിച്ച ആ കൈകൾ മറക്കാൻ ആർക്കും കഴിയില്ല
ഏറനാട്ടുകാർക്കും പ്രത്യകിച്ച് മഞ്ചേരിക്കാർക്കും സ്നേഹത്തിന്റെ കടലായിരുന്നു ബാപ്പുട്ടി സാഹിബ്.
വില്ലേജ് ഓഫിസുകളിലൊക്കെ പാവപ്പെട്ട ജനങ്ങൾ വല്ല ആവശ്യവുമായി ചെന്നാൽ അവിടെയുള്ള ചില ഉദ്യോഗസ്ഥൻമാർ ഇല്ലാത്ത ഓരോ പേപ്പറുകളും രേഖകളും ആവശ്യപ്പെട്ട് വട്ടം കറക്കുന്നത് പതിവാണ്. ഈ പരാതികളൊക്കെ തീർക്കാൻ ബാപ്പുട്ടി സാഹിബിന്റെ വീട്ടിലെ ഫോൺ ഒന്ന് വട്ടം കറക്കിയാൽ പിന്നെ എല്ലാം തീർന്നു.
ഇതെക്കെ തന്നെയായിരുന്നു ഏത് രാഷ്ട്രീയ അനുഭാവിക്കും പ്രവർത്തകർക്കും അദ്ദേഹത്തോട് സ്നേഹം വർദ്ധിക്കാൻ കാരണം.
1982-ൽ ഉണ്ടായ രൂക്ഷമായ വരൾച്ച തുറക്കൽ ജുമാമസ്ജിദ് റോഡ് നിവാസികളെയും മറ്റു തൊട്ടടുത്ത സ്ഥലങ്ങളിലുള്ള വരെയും ഏറെ ബാധിച്ചു.
ആ കാലത്ത് ബാപ്പുട്ടി സാഹിബും പ്രവർത്തകരും ലോറിയിൽ വെള്ളം കൊണ്ട് വന്ന് ഒരോ വീടിന്റ മുൻപിലും പാത്രവുമായി നിൽക്കുന്നവർക്ക് എത്തിച്ച് നൽകിയത് ചരിത്രമാണ്.
കടലുണ്ടി പുഴയിൽ നിന്നായിരുന്നു (ആനക്കയം/ പുള്ളിലങ്ങാടി) വെള്ളം എടുത്തിയിരുന്നത്
പിൽക്കാലത്ത് അദ്ദേഹം സ്റ്റാന്റിങ്ങ് കമ്മിറ്റിചെയർമാൻ സ്ഥാനം വഹിക്കുന്ന സമയത്ത് കാഞ്ഞിരാട്ട് കുന്നിൽ ജനകീയ വെള്ളവും തുറക്കൽ ജുമാ മസ്ജിദ് റോഡിൽ പൈപ്പ് ലൈൻ വെള്ളവും
കൊണ്ട് വന്നു.
വട്ടപ്പാറ നിവാസികൾക്ക് മെയിൻ റോഡിലെത്താൻ വയലും പള്ളിയാളിയും ചാടി കടന്നായിരുന്നു എത്തേണ്ടിയിരുന്നത് അവിടെയൊക്കെ റിംഗ് റോഡുകളും കോൺക്രീറ്റ് ഫുട്പാത്തുകളും നിറഞ്ഞ് ഒരു വൻ വികസന മുന്നേറ്റമാണ് അന്ന് നടത്തിയത്. ആ മേഖലയിൽ ഒരു ഒറ്റ ഊടുവഴികളും ഇല്ല എല്ലാം ടാറിട്ട റോഡുകളും കോൺക്രീറ്റ് ഫുട്പാത്തുകളും ആയി
എണ്ണിപറയാൻ കഴിയാത്ത അത്ര വികസനമാണ് ആ കാലത്ത് അദ്ദേഹം നടപ്പാക്കിയിരുന്നത്.
വട്ടപ്പാറ സ്വദേശികളുടെ സ്വപ്നമായ ഒരു ജുമാ മസ്ജിദ് യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ ബാപ്പുട്ടി സാഹിബിന്റെ കരങ്ങൾ എടുത്തു പറഞ്ഞാൽ മതിയാവില്ല ജുമാമസ്ജിദ് വന്നതോട് കൂടി വട്ടപ്പാറയുടെ മുഖഛായ തന്നെ മാറ്റപ്പെട്ടു.
മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ബാപ്പുട്ടി സാഹിബ് മർഹും ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ് മർഹും ജി എം ബനാത്ത് വാല സാഹിബ്
മർഹും പി സീതി ഹാജി, മർഹും ഇ അഹമ്മദ് സാഹിബ്, പി കെ കുഞ്ഞാലികുട്ടി സാഹിബ് എം പി അബ്ദുസമദ് സമദാനി, അഡ്വ. യു എലത്തീഫ് സാഹിബ് എന്നിവരോടെക്കെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
സേട്ടു സാഹിബ് മഞ്ചേരിയിൽ വന്നാൽ ബാപ്പുട്ടി സാഹിബിന്റെ വീട്ടിൽ വരാതെ പോകാറില്ല.
സേട്ടു സാഹിബ് ഒരു കാലത്ത് എതിർ ചേരിയിൽ ആയിട്ടും ബാപ്പുട്ടിസാഹിബുമുള്ള ബന്ധം തുടർന്നു പോന്നു.
മർഹും ഹസ്സൻ മഹമൂദ് കുരിക്കളും കുടുംബവും ബാപ്പുട്ടി സാഹിബിന്റെ കുടുംബവും അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്...
മുസ്ലിംലീഗിന്റെ പരിപാടിക്കും മറ്റ് പൊതുപരിപാടിക്കും മഹമൂദ് കുരിക്കളും ബാപ്പുട്ടി സാഹിബും ഒരുമിച്ചാണ് പോകുക ബാപ്പുട്ടി സാഹിബിനോട് എന്തെങ്കിലും ചോദിക്കാൻ മഹ്മൂദ് കുരിക്കൾക്കും മഹ്മൂദ് കുരിക്കളോട് ചോദിക്കാൻ ബാപ്പുട്ടി സാഹിബിനും എന്തെങ്കിലുമൊക്കെ ഉണ്ടാകും മഞ്ചേരിക്കാർക്കും മുസ്ലിം ലീഗ് പ്രവർത്തകർക്കും ഇതൊക്കെ മറക്കാൻ കഴിയാത്ത കാര്യമാണ്. (മഹമൂദ് കുരിക്കൾ 2012 ഒക്ടോബർ 24 അന്തരിച്ചു)
കോൺഗ്രസ് നേതാക്കൻമാരായ ആര്യാടൻ മുഹമ്മദ് എ ഐ സി സി അംഗം മംഗലം ഗോപിനാഥ്
എ പി അനിൽകുമാർ എന്നിവരോടൊക്കെ വളരെ അടുത്ത സുഹൃദബന്ധങ്ങൾ സൂക്ഷിച്ചു.
അനിൽകുമാർ മന്ത്രിയായ സമയത്ത് ബാപ്പുട്ടി സാഹിബ് തിരുവനന്തപ്പുരത്ത് ചെന്ന് കണ്ടപ്പോൾ മന്ത്രി കസേരയിൽ നിന്നും ചാടി ഏണിറ്റ് വന്ന് അനിൽകുമാർ കെട്ടിപിടിച്ച് ആശ്ലേശിച്ചത്
അവിടെ കൂടിയ ഉദ്യോഗസ്ഥൻമാർക്ക് വരെ കൗതുകമായി. അനിൽകുമാറുമായിയുള്ള
ബന്ധം അത്രവലുതായിരുന്നു.
അത് പോലെ തന്നെപ്രതിപക്ഷ ബഹുമാനം വലിയ തോതിൽകാത്ത് സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. മുൻസിപ്പാലിറ്റി മുൻപ്രതിപക്ഷനേതാവ് അഡ്വ സി ശ്രീധരൻ നായർ അസൈൻകാരാട്
കേശവൻ നായർ പ്രൊഫസർ.ശ്രീധരൻ മാഷ് മുൻ എം പി ടി കെ ഹംസ സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന കെ സൈതാലികുട്ടി സിഐടിയു നേതാവ് ഷംസു പുന്നക്കൽ എന്നിവരോടെക്കെ വളരെ ബഹുമാനത്തോടു ആദരവോടും കൂടിയായിരുന്നു ഇടപ്പെട്ടിരുന്നത്...
മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ, മുൻസിപ്പൽ മുസ്ലിം ലീഗ് എസ്ടിയു പ്രസിഡന്റ, മഞ്ചേരി മണ്ഡലം ലോകസഭ / നിയമസഭ സ്ഥിരം ഇലക്ഷൻ ട്രഷറർ, എച്ച് എം എസ് മാനേജിംഗ് കമ്മിറ്റി അംഗം, യൂണിറ്റി വുമൺസ് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം, എന്നി മേഖലകളിലൊക്കെ പ്രവർത്തിച്ച വ്യക്തിത്വത്തിനുടമ ആയിരുന്നു അദ്ദേഹം
ബാപ്പുട്ടി സാഹിബ് ബസ് സർവ്വീസ് നടത്തുകയും തുറക്കൽകാർക്കും മറ്റ് നാട്ടുകാർക്കും ബസിൽ ജോലി നൽകുകയും ചെയ്തിട്ടുണ്ട്.
യാഷിഖ് / ഡാനിയ എന്നി ബസുകളായിരുന്നു സ്വന്തമായി സർവീസ് നടത്തിയിരുന്നത്. ആനക്കയം പെരിമ്പലം കോഴിക്കോട് ഫറോക്ക് സർവീസ് നടത്തിയിരുന്ന യാഷിഖ് ബസ് (KLL 6199) പെരിമ്പലത്തുകാർക്ക് സ്വന്തം ബസ് പോലെ ആയിരുന്നു.
നാടിനും നാട്ടുകാർക്കും തന്റെ ശ്രമഫലം കൊണ്ട് ഒട്ടേറെ വികസനങ്ങൾ കാഴ്ച്ചവെച്ച ബാപ്പുട്ടി സാഹിബിന്റെ വിയോഗം വളരെ പ്പെട്ടന്നായിരുന്നു.
നവംബർ 18 ന് രാത്രി 9.30 ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത് കൊണ്ട് പ്രശാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ഡോക്ടർ ജോയി സാറിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയും ചെയ്യുന്നതിനിടക്ക് 10 മണിക്ക് ഹൃദയഘാതം സംഭവിച്ചു നമ്മളിൽ നിന്നും റബ്ബിന്റെ വിളിക്കുത്തരംനൽകി യാത്രയായി
നമ്മുടെയും നാടിന്റെയും വിലാസം തുറക്കൽ എന്ന പേരിൽ ബാപ്പുട്ടിക്കായിലൂടെ വളർന്ന് പന്തലിച്ചതിൽ നമുക്ക് അഭിമാനിക്കാം അദ്ദേഹത്തിന്റ വേർപാട് ഒരു നഷ്ടം തന്നെയാണ് എന്നും നമുക്ക്....
പടച്ചറബ്ബിന്റ വിളിക്ക് ഉത്തരം നൽകി പോയ അദ്ദേഹത്തിന്റ പരലോക ജീവിതം സുഖകരമാകുകയും അവസാനം അദ്ദേഹത്തേയും നമ്മെളെയും അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ - ആമീൻ....