അധ്യാപനത്തിൽ മെന്ററിംഗിന്റെ ഇരുളും വെളിച്ചവും
By: എമി ഷറഫലി
കഴിഞ്ഞ വർഷം ഡിസംബറിൽ അധ്യാപക വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെന്ററിങ് ക്യാമ്പിലേക്ക് എനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. അധ്യാപന മേഖലയിൽ ഒരു വഴികാട്ടിയായും സഹായിയായും പ്രവർത്തിക്കുന്ന ആന്തരിക പ്രക്രിയയാണ് മെന്ററിംഗ്. ധാരാളം അനുഭവസമ്പത്തുള്ള മുതിർന്ന അധ്യാപകരാൽ തുടക്കായ അധ്യാപകർക്ക് തങ്ങളുടെ അധ്യാപന വഴിയിൽ വെളിച്ചം നൽകുന്ന മഹത്തായ ലക്ഷ്യം വെച്ചു കൊണ്ട് ധാരാളം സെഷനുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്യാംപ്. ക്യാംപിൽ വെച്ച് ലഭിച്ചിട്ടുള്ള ചില വീക്ഷണങ്ങളിലേക്ക് വായനക്കാരായ നിങ്ങളേയും കൂടെ കൂട്ടാൻ ഞാൻ ഈ എഴുത്ത് ഉപയോഗിക്കുകയാണ്.
ക്യാംപിലെ രണ്ടാം ദിവസത്തെ പ്രാതൽ ഭക്ഷണ നേരം. മെന്റിമാരിൽ ചിലർ ഭക്ഷണം വിളമ്പുന്നവരായിട്ടുണ്ട്. "ബിസ്മി ചൊല്ലിയില്ലേ ടീച്ചർ. ഭക്ഷണം തികയാതെ വരരുത്" വിളമ്പാൻ തുടങ്ങിയപ്പോൾ തന്നെ കാഴ്ചക്കാരനായ ട്രെയിനറുടെ ഇടപെടൽ. വിളമ്പാൻ ചുമതലയുള്ള അധ്യാപക വിദ്യാർത്ഥിനി ഒന്ന് ചിരിച്ചു. ബിസ്മി ചൊല്ലിയോ എന്തോ. ഞാനും കാഴ്ചക്കാരിയാണ്. ആദ്യ ബാച്ചോട് കൂടി തന്നെ ഭക്ഷണം തീരുകയാണ്.അടുത്ത സെഷൻ കൈകാര്യം ചെയ്യേണ്ട ട്രെയിനർ വീണ്ടും രംഗത്തെത്തുന്നു. എന്തേ ടീച്ചർ ഭക്ഷണം തീർന്നോ. ബിസ്മി ചൊല്ലിയിരിക്കില്ല അല്ലേന്നൊരു കമന്റ് കൂടി. പെട്ടെന്ന് തെളിഞ്ഞു നിന്നിരുന്ന വിദ്യാർത്ഥിനിയുടെ ആകാശം മൂടിക്കെട്ടി കനപ്പെടുന്നത് ഞാൻ കണ്ടു.
ഈ അവസരത്തിൽ എനിക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നി. ഭക്ഷണത്തിൽ വിശാലതയും ബറക്കത്തും ചൊരിയുക എന്നത് അല്ലാഹുവിന്റെ വലിയ അനുഗ്രഹം തന്നെയാണ് എന്നുണ്ടെങ്കിലും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിക്കാൻ കഴിയുക എന്ന പ്രവാചക മഹത്വം നമുക്ക് കിട്ടിയിട്ടില്ലല്ലോ എന്ന് എനിക്ക് ചോദിക്കണമെന്ന് തോന്നി. അത്രയും പേർക്ക് അത്ര അളവ് പോരായിരുന്നതോ വിളമ്പിയത് ഇത്തിരി അധികമായതായിരിക്കുകയോ ആവാമല്ലോ അത് തീരാനുണ്ടായ സാഹചര്യം. എന്നിട്ടും ആ ടീച്ചറുടെ മേഘാവൃതമായ മനസിലേക്ക് ചേർന്നു നിന്ന് ഒരു മഴ പെയ്യിക്കാനോ ദയനീയമായി നിശബ്ദമായി നിന്നിരുന്ന ടീച്ചറുകുട്ടിക്ക് വേണ്ടി ശബ്ദിക്കാനോ ചിന്തകളെ ശാന്തമാക്കാനോ ഞാനും ശ്രമിച്ചില്ല. ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്ന ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട ഔന്നത്യപരമായ നേതൃത്വഗുണം ഞാനവിടെ കാണിക്കേണ്ടതായിരുന്നു. ക്യാംപിനവസാനം ഈ ക്യാംപ് എന്റെ ആത്മവിശ്വാസം തകർക്കുകയാണുണ്ടായത് എന്ന് ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ എങ്ങനെ നല്ല മെന്ററാവാം എന്ന പരിശീലനക്കളരിയിൽ വെച്ചുതന്നെ ചെറിയ കാര്യമാണെങ്കിൽ കൂടി അങ്ങനൊരു ഇരുൾ വന്ന് മൂടിയത് ഞാനടക്കമുള്ള ക്യാമ്പംഗങ്ങളുടെ പരാജയമായിരുന്നു. തന്റെ കൂടെയുണ്ടായിരുന്നവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തിരിച്ചറിഞ്ഞ് കേവലം നിർദേശങ്ങൾക്കപ്പുറത്തേക്ക് മറ്റുള്ളവരുടെ വേദനയും പ്രയാസങ്ങളും നിസ്സഹായതകളും ഹൃദയം കൊണ്ട് തൊട്ടറിയാൻ കൂടി കഴിയുക എന്ന മെന്ററിംഗിന്റെ അമൂല്യമായ ഗുണത്തിലേക്കുയരാൻ എന്തുകൊണ്ടോ അദ്ദേഹത്തിനും എനിക്കും കഴിഞ്ഞില്ല.
അധ്യാപനം എന്നത് തീർച്ചയായും പുണ്യ പ്രവർത്തി തന്നെയാണ്. അതിൽ ശരിയായ മെന്ററിംഗ് എന്നത് അധ്യാപനത്തിന്റെ ഏറ്റവും മഹത്തരമായ മൂല്യം കൂടിയാണ്. എല്ലാവർക്കും അതിന് കഴിയണമെന്നില്ല. അധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ ആഴങ്ങളിൽ തെളിഞ്ഞേക്കാവുന്ന നിഴലും വെളിച്ചവും തന്നെയാണ് ഒരു തലമുറയുടെ നൻമ -തിൻമകളെ തീരുമാനിക്കുന്നത്.
മെന്റർ എന്നതൊരു തണൽ മരമായിരിക്കുമ്പോൾ തങ്ങളുടെ അനുഭവങ്ങളുടെ വേരിൽ നിന്നും അറിവിന്റെ, സാന്ത്വനത്തിന്റെ, ചേർത്തുപിടിക്കലിന്റെ തേൻ പകർന്നു കൊടുക്കുന്ന സ്നേഹരൂപമായി പന്തലിച്ചു നിൽക്കാൻ കഴിയണം. തളർന്നു പോകുന്ന നേരങ്ങളിൽ, പകച്ചു നിന്നേക്കാവുന്ന വഴികളിൽ തനിക്കും ഇതുപോലെ പറ്റിയിട്ടുണ്ട്. ഇതൊക്കെ ഇത്രയേ ഉള്ളൂ. അതൊരു തമാശയായിരുന്നില്ലേ.ഇതുപോലെ എന്തെല്ലാം മറി കടന്നാണ് തങ്ങളൊക്കെ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത് എന്ന നിസാരമായ വാക്കുകൾ കൊണ്ട് ആത്മവിശ്വാസത്തിന്റെ കടൽ തീർക്കാൻ കഴിയുമായിരുന്ന ആ നേരത്തെ ഞാൻ ഉപയോഗപ്പെടുത്തിയില്ല. ഒരു അധ്യാപകനും അയാളിലെ മെന്ററും തങ്ങളുടെ അനുഭവങ്ങളുടെ ഭാരം കൊണ്ടല്ല മറിച്ച് കരുണയുടെ തെളിച്ചം കൊണ്ടാണ് പുതിയ തലമുറയെ നയിക്കേണ്ടതെന്ന് ഞാനടക്കം പല അധ്യാപകരും മറന്നു പോവുന്നു.
തന്റെ വഴി മാത്രമാണ് ശരിയെന്നും പുതിയ ചിന്തകൾക്ക് വിലയില്ലെന്നും കരുതുന്ന ചില ഇരുൾ ഹൃദയങ്ങൾ പല അധ്യാപകരിലും ഞാൻ കണ്ടിട്ടുണ്ട്. സർഗ്ഗാത്കതകളുടെ ചിറകുകൾ അരിയുന്ന, സ്വതന്ത്ര ചിന്തകളുടെ പ്രതിഫലനങ്ങൾക്കു നേരെ പ്രകടനസ്വാതന്ത്ര്യത്തിന്റെ വാതിൽ കൊട്ടിയടയ്ക്കുന്ന, വിമർശനങ്ങളിൽ പരിഹാസച്ചുവ കലർത്തുന്ന ചിലർ പുതുമയിലേക്കുള്ള സ്വപ്നങ്ങൾ മുളയിലേ കരിച്ചു കളയുന്നു.
ഈ അവസരത്തിൽ നബി (സ) തങ്ങളുടെ ഒരു ചരിത്ര സംഭവം എന്റെ ഓർമ്മയിൽ വന്നു. ബദ്ർ യുദ്ധസമയത്ത് കേവലം 13 വയസ് മാത്രമുള്ള സായിദ് ബ്നു അൽസാബിത്ത് എന്ന ബാലൻ തന്നെക്കാൾ ഉയരമുള്ള ഒരു വാളുമായി നബി തങ്ങളുടെ അരികിൽ യുദ്ധത്തിന് അനുവാദം ചോദിച്ചു കൊണ്ട് എത്തി. എന്നാൽ അംഗബലവും ആയുധ ബലവും ഏറെ ആവശ്യമുള്ള ആ അവസരത്തിൽ പോലും നബിതങ്ങൾ അദ്ദേഹത്തിന്റെ പ്രായത്തെ പരിഗണിച്ച് തിരിച്ചയച്ചു. അതേ സമയം സയ്യിദ് (റ) യുടെ അപാരമായ ബുദ്ധിശക്തിയിലും അസാമാന്യമായ ഭാഷ പ്രയോഗത്തിലും നബിതങ്ങൾ പരിഗണന നൽകി. യുദ്ധക്കളത്തിലെ വാളിനേക്കാൾ സായിദിന്റെ ബുദ്ധിയും തൂലികയുമാണ് ഇസ്ലാമിന് ആവശ്യമെന്ന് ആ വലിയ മെന്റർ തീരുമാനിച്ചു. തനിക്കു ചുറ്റുമുള്ളവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നിരാശയ്ക്ക് ഇട നൽകാതെ അവർക്ക് കൃത്യമായ ദിശാബോധം നൽകി സമൂഹം അംഗീകരിക്കുന്ന വ്യക്തിത്വങ്ങളായി മാറ്റുന്നതിൽ നമ്മുടെ പ്രവാചകൻ കാണിച്ചു തന്നതിലും വലിയൊരു മെന്ററിംഗ് വിസ്മയം മറ്റേതുണ്ട്. യഹൂദികളുടെ ഭാഷയായ ഹിബ്രുവും സുറിയാനിയും കേവലം ദിവസങ്ങൾ കൊണ്ട് പഠിച്ചെടുത്ത് ഖുർആൻ ക്രോഡീകരണത്തിന്റെ പ്രധാന ചുമതല വഹിക്കുന്നതിലേക്ക് സായിദ് (റ) യെ നയിച്ചത് കഴിവ് തിരിച്ചറിഞ്ഞ് ഏൽപിച്ച ദൗത്യത്തിലൂടെയാണ്.
ഒരാൾ ഏത് മേഖലയിൽ തിളങ്ങുമെന്ന് കണ്ടെത്താൻ, സദസ്സുകളിൽ സ്വതന്ത്രമായ അഭിപ്രായങ്ങൾ പരസ്പര ബഹുമാനത്തോടെ പ്രക്ഷിപ്പിക്കുവാൻ ചർച്ചകളിൽ പങ്കെടുക്കാൻ ആത്മവിശ്വാസം പകരുക എന്നത് ചെറിയ കാര്യമല്ല. കേവലം ഉപദേങ്ങളുടെ പരിമിതികളിൽ നിന്നും അവസരങ്ങൾ കൂടി നൽകുക എന്ന വിശാലതയിലേക്ക് മെന്ററിംഗിനെ നയിക്കാൻ കഴിയണം. യുദ്ധത്തിന് പോകാൻ ആഗ്രഹിച്ച ആ പതിമൂന്ന്കാരനെ പ്രവാചകൻ ബുദ്ധിശക്തി കൊണ്ട് വെല്ലുവിളിച്ചപ്പോൾ ഒരു പക്ഷേ സയ്യിദ് (റ) പോലും ചിന്തിച്ചിരിക്കില്ല തനിക്ക് ഇത്ര വേഗത്തിൽ ആ ഭാഷകൾ പഠിച്ചെടുക്കാൻ കഴിയുമെന്ന്.
നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന ചില നല്ല മനുഷ്യർ നമ്മിലർപ്പിക്കുന്ന ചില വിശ്വാസങ്ങൾക്ക്, നമ്മുടെ കഴിവുകളിലുള്ള അംഗീകാരങ്ങൾക്ക് നമ്മെ കൃത്യമായ ലക്ഷ്യബോധം നൽകും. ശരിയായ ഒരു ചേർത്ത് പിടിക്കലിലൂടെ നമ്മുടെ കൈപിടിച്ചുയർത്താൻ ഒരു മെന്ററുടെ ഹൃദയത്തിന്റെ കരങ്ങളുണ്ടെങ്കിൽ ചില അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ പോലും ചെയ്തെടുക്കാൻ നമുക്ക് സാധിക്കും.
ശരിയായ മാർഗ്ഗനിർദേശങ്ങളിലൂടെ നമുക്ക് ചുറ്റുമിരിക്കുന്ന കുട്ടികളെ, കൂട്ടുകാരെ, കൂടെപ്പിറപ്പുകളെ അതിശയിപ്പിക്കുന്ന തിളങ്ങുന്ന വജ്രങ്ങളാക്കാൻ നമുക്ക്
സാധിക്കട്ടെ.