VOL 06 |
 Flip Pacha Online

14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലീം ലീഗ്...

By: ലുഖ്മാന്‍ മമ്പാട്

14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലീം ലീഗ്...
ഓട്ട മത്സരത്തിലോ നടത്ത മത്സരത്തിലോ ജയിച്ചാല്‍ വിജയിച്ചു എന്നു പറയാം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, ജനം ജയിപ്പിക്കുകയാണ്. ജയിച്ചെന്ന അഹങ്കാരം തോന്നിയാല്‍ അപ്പോള്‍ ഈ പണി നിര്‍ത്തി പോകുന്നതാണ് നല്ലത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മുവായിരത്തിലേറെ തദ്ദേശ അംഗങ്ങളുടെ മിന്നും ജയത്തോടെ മതേതര കേരളത്തിന്റെ ഹരിത സിംഹാസനത്തില്‍ നക്ഷത്ര ശോഭയോടെ മുസ്്‌ലിംലീഗ് മുന്നേറുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. പത്തു ശതമാനത്തിലേറെ വോട്ട് വിഹിതം ലഭിച്ച പാര്‍ട്ടിക്ക് കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായത്. ഇതാദ്യമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പര്‍മാരുണ്ട് എന്നതാണ് ഇത്തവണ മുസ്്‌ലിംലീഗിന്റെ നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ല പോലും ഏഴ് അംഗങ്ങളെ സമ്മാനിച്ചു.

2248 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 36 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഇത്തവണ മുസ്്‌ലിംലീഗിനുള്ളത്. 865 പുതിയ അംഗങ്ങളെ നേടാനായി എന്നതിനോടൊപ്പം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനത്താണ് മുസ്്‌ലിംലീഗ് എന്നതും ശ്രദ്ധേമയമാണ്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളുള്ള മുസ്്‌ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും അംഗങ്ങളുണ്ട്.

ജില്ല തിരിച്ച് മുസ്്‌ലിംലീഗ് നേടിയ അംഗങ്ങള്‍ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ കഴിഞ്ഞ തവണ ലഭിച്ച അംഗങ്ങള്‍.
1) ആകെ 955 അംഗങ്ങളുള്ള കാസര്‍കോട്ട് (കഴിഞ്ഞ തവണ 196) 195 ഗ്രാമം, 26 ബ്ലോക്ക്, 4 ജില്ല, 38 മുനിസിപ്പാലിറ്റി ഉള്‍പ്പെടെ ആകെ 263. ജില്ലാ പഞ്ചായത്തിലേക്ക് നാലു പേരെ (സിവില്‍ സ്‌റ്റേഷന്‍, കുമ്പള, മഞ്ചേശ്വരം, ചെങ്കള) വിജയിപ്പിച്ച മുസ്്‌ലിംലീഗ് കാസര്‍ക്കോട് നഗരസഭയില്‍ മത്സരിച്ച 23 ല്‍ 22 ലും വിജയിച്ചു. കാഞ്ഞങ്ങാട് (13) നിലേശ്വരം നഗരസഭകളിലും കരുത്ത് തെളിയിച്ചു. കാസര്‍ക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 11 അംഗങ്ങള്‍ നേടി ഭരണ നേതൃത്വം പിടിച്ച മുസ്്‌ലിംലീഗ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സാരഥ്യവും ഉറപ്പാക്കി. തൃക്കരിപ്പൂരില്‍ മത്സരിച്ച 12 സീറ്റില്‍ 12 ഉം വിജയിച്ച മുസ്്‌ലിംലീഗ്, സി.പി.എം കോട്ടയെന്ന് ഗണിച്ചിരുന്ന പൈവളികെ പഞ്ചായത്തില്‍ നാല് പതിറ്റാണ്ടിന് ശേഷം ആറ് സീറ്റുകളാണ് പിടിച്ചെടുത്തത്.

2) 1624 അംഗങ്ങളുള്ള കണ്ണൂരില്‍ (223) 175 ഗ്രാമം, 14 ബ്ലോക്ക്, 3 ജില്ല, 15 കോര്‍പ്പറേഷന്‍, 55 മുനിസിപ്പിലിറ്റി ഉള്‍പ്പെടെ ആകെ 262 അംഗങ്ങള്‍. കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് 15 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട് ഡെപ്യൂട്ടി മേയര്‍ ആദ്യടേം ഉറപ്പാക്കിയ പാര്‍ട്ടി, തലശ്ശേരി നഗരസഭയില്‍ അംഗ സംഖ്യ നാലില്‍ നിന്ന് പത്താക്കിയാണ് ഉയര്‍ത്തിയത്. തൃപ്പങ്ങോട്ടൂര്‍, ഇരിക്കൂര്‍, കൊളച്ചേരി, വളപട്ടണം, മാട്ടൂല്‍, മാടായി, നാറാത്ത്, കുന്നോത്ത്പറമ്പ് എന്നീ എട്ട് പഞ്ചായത്തുകളില്‍ പ്രധാനപദവിയില്‍ മുസ്‌ലിം ലീഗ് അംഗങ്ങളെത്തി.

3) 106 അംഗങ്ങളുള്ള വയനാട്ടില്‍ (106) 136 ഗ്രാമം, 16 ബ്ലോക്ക്, 6 ജില്ല, 20 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 178. ജില്ലാ പഞ്ചായത്തിലേക്ക് ആറു പേരെ മത്സരിപ്പിച്ച് എല്ലാവരും (മേപ്പാടി, പടിഞ്ഞാറത്തറ, മുട്ടില്‍, കണിയാമ്പറ്റ, തരുവണ, വെള്ളമുണ്ട) വിജയിച്ചതിന് പുറമെ സുല്‍ത്താന്‍ ബത്തേരി, പനമരം എന്നീ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കണിയാമ്പറ്റ, വെള്ളമുണ്ട, എടവക, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മീനങ്ങാടി, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ 10 ഗ്രാമ പഞ്ചായത്തുകളിലും മത്സരിച്ച മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി വിജയിച്ചു. ഏഴു പേര്‍ മത്സരിച്ച കല്‍പ്പറ്റയില്‍ നാലിലും വിജയം. മാനന്തവാടിയില്‍ ഒരാള്‍ മാത്രമാണ് തോറ്റത്. 17 ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ച മുസ്‌ലിം ലീഗ് 16 സീറ്റുകളിലും വിജയിച്ച മുസ്്‌ലിംലീഗ് ബ്ലോക്ക് പഞ്ചായത്ത് ചൂരല്‍മല ഡിവിഷനില്‍ നിന്നും വിജയിച്ചതിന് വലിയ അര്‍ത്ഥമുണ്ട്.

4) 1903 അംഗങ്ങളുളള കോഴിക്കോട്ട് (384) 347 ഗ്രാമം, 39 ബ്ലോക്ക്, 6 ജില്ല, 14 കോര്‍പ്പറേഷന്‍, 91 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 497. ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച് ആദ്യ ടേമില്‍ ഉപാധ്യക്ഷ പദവി നേടിയ മുസ്്‌ലിംലീഗിന് ആറ് അംഗങ്ങളാണുളളത്.ഇരുപതോളം പഞ്ചായത്ത് പ്രസിഡന്റുമാരും രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരും നാല് നഗരസഭാധ്യക്ഷരും മുസ്്‌ലിംലീഗിനാണ്. കോര്‍പ്പറേഷനില്‍ 14 ഡിവിഷന്‍ വിജയിച്ച് കോണ്‍ഗ്രസ്സിനൊപ്പം വലിയ രണ്ടാമത്തെ കക്ഷിയുമായി.

5) 2001 അംഗങ്ങളുള്ള മലപ്പുറത്ത് (1103) 1005 ഗ്രാമം, 159 ബ്ലോക്ക്, 23 ജില്ല, 269 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 1456. ജില്ലാ പഞ്ചായത്തിലേക്ക് 33ല്‍ 33ഉം യു.ഡി.എഫ് വിജയിച്ചപ്പോള്‍ മത്സരിച്ച 23ലും മിന്നും ജയമാണ് മുസ്്‌ലിംലീഗ് നേടിയത്. ജില്ലാ പഞ്ചായത്തില്‍ മാത്രമല്ല, പാതി ബ്ലോക്ക് പഞ്ചായത്തുകളിലും പ്രതിപക്ഷമില്ല. 94 ഗ്രാമ പഞ്ചായത്തുകളില്‍ 90 ഉം, 12 നഗരസഭകളില്‍ 11 ഉം, 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഉം അധികാരം നേടിയപ്പോള്‍ പലയിടത്തും പ്രതിപക്ഷമില്ല. മുസ്്‌ലിംലീഗ് സമ്പൂര്‍ണ്ണ വിജയം എന്ന് മലപ്പുറത്തെ കുറിച്ച് പറയുന്നത് ഒട്ടും കുറയില്ല. പച്ചപിടിച്ച് ജ്വലിച്ചു നില്‍ക്കുന്ന മലപ്പുറം ബി.ജെ.പിയെ പാടെ കയ്യൊഴിയുമ്പോള്‍ മുസ്്‌ലിംലീഗ് നിലപാടുകളുടെ സത്യസന്ധതക്കാണ് മാര്‍്ക്ക്.


6) 1636 അംഗങ്ങളുള്ള പാലക്കാട്ട് (171) 201 ഗ്രാമം, 20 ബ്ലോക്ക്, 4 ജില്ല, 37 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 262. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ആറു ഡിവിഷനുകളില്‍ നാലിലുംവിജയിച്ച മുസ്്‌ലിംലീഗ് ബ്ലോക്ക് പഞ്ചായത്തിലേക്ക് 20 അംഗങ്ങളെയും വിവിധ നഗരസഭകളിലേക്ക് 37 അംഗങ്ങളെയും വിജയിപ്പിച്ചു. മണ്ണാര്‍ക്കാട്, പട്ടാമ്പി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവികള്‍ക്ക് പുറമെ മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളിലും അധ്യക്ഷ പദവി ഉറപ്പാക്കി.

മലബാറില്‍ മാത്രമല്ല തിരുകൊച്ചിയിലും വലിയ നേട്ടമാണ് മുസ്്‌ലിംലീഗിനുണ്ടായത്. 7) തൃശ്ശൂര്‍ (കഴിഞ്ഞ തവണ 42) 68 ഗ്രാമം, 8 ബ്ലോക്ക്, 2 ജില്ല, 7 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 85. ജില്ലാ പഞ്ചായത്തിലേക്ക് മൂന്ന് ഡിവിഷനുകളില്‍ മത്സരിച്ച് രണ്ടും (വടക്കേക്കാട്, കടപ്പുറം) നേടിയ മുസ്്‌ലിംലീഗ് വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ 15 ഡിവിഷനുകളില്‍ മത്സരിച്ച എട്ടിലും വിജയിച്ചു. ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിച്ച 44 വാര്‍ഡുകളില്‍ 33 ലും വിജയിച്ചതിന് പുറമ ചേലക്കര നിയോജക മണ്ഡലത്തില്‍ മത്സരിച്ച 15 സീറ്റുകളില്‍ ലീഗ് വിജയിച്ചു. കുന്നംകുളം, മണലൂര്‍, നാട്ടിക, കൈപ്പമംഗലം, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലും മിന്നും ജയമാണ് നേടിയത്.

8) എറണാകുളം (41) 52 ഗ്രാമം, 10 ബ്ലോക്ക്, 2 ജില്ല, 3 കോര്‍പ്പറേഷന്‍, 21 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 88. രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ക്ക് പുറമെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിച്ച അഞ്ച് ഡിവിഷനുകളിലും മുസ്്‌ലിംലീഗ് വിജയിച്ചു. മൂവാറ്റുപുഴ നഗരസഭയില്‍ മത്സരിച്ച അഞ്ചില്‍ നാലു ഡിവിഷനുകളിലും വിജയിച്ചെന്നു മാത്രമല്ല, കളമശ്ശേരി, തൃക്കാക്കര, കോതമംഗലം, പെരുമ്പാവൂര്‍ നഗരസഭകളിലും അംഗങ്ങളെയെത്തിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പല്ലാരിമംഗലം പഞ്ചായത്തില്‍, മുസ്‌ലിം ലീഗ് മത്സരിച്ച മുഴുവന്‍ വാര്‍ഡുകളിലും വിജയം നേടി ഭരണം തിരികെ പിടിച്ചു. പായിപ്ര പഞ്ചായത്തില്‍ മത്സരിച്ച ഒമ്പതില്‍ ഏഴു വാര്‍ഡുകളിലും വിജയിച്ചു. വാരപ്പെട്ടി, നെല്ലിക്കുഴി, ആയവന പഞ്ചായത്തുകളിലും മുസ്‌ലിം ലീഗ് മികച്ച വിജയം നേടി. ആവോലി പഞ്ചായത്തില്‍ മത്സരിച്ച ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സീറ്റുകളിലെല്ലാം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

9) ഇടുക്കി (20) 25 ഗ്രാമം, 2 ബ്ലോക്ക്, 8 മുനിസിപ്പല്‍ ഉള്‍പ്പെടെ 35 അംഗങ്ങള്‍. തൊടുപുഴ നഗരസഭയിലേക്ക് എട്ടു കൗണ്‍സിലര്‍മാരെ ജയിപ്പിച്ച മുസ്്‌ലിംലീഗ് കുമാരമംഗലത്തും ഇടവെട്ടിയിലും ബ്ലോക്കിലും അംഗത്വം നേടി. ഉടുമ്പന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളില്‍ നാലും കുമളിയിലും ഇടവെട്ടിയിലും മൂന്നും വാര്‍ഡുകളില്‍ വിജയിച്ച പാര്‍ട്ടിക്ക് കുമാരമംഗലം, അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, പീരുമേട്, കുടയത്തൂര്‍, ആലക്കോട് ,മുട്ടം എന്നീ പഞ്ചായത്തുകളിലും മുസ്‌ലിം ലീഗ് മെമ്പര്‍മാരുണ്ട്.

10) ആലപ്പുഴ (13) 11 ഗ്രാമം, 1 ബ്ലോക്ക്, 6 മുനിസിപ്പല്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍. തൈക്കാട്ടുശ്ശേരി ബ്ലോക്ക് തൃച്ചാറ്റുകുളം ഡിവിഷനില്‍ നിന്നുമാത്രമല്ല, ആലപ്പുഴ നഗരസഭ സഭയിലേക്ക് നാലും കായംകുളം നഗരസഭയിലേക്ക് രണ്ടും അംഗങ്ങളാണ് വിജയിച്ചത്. തുക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലേക്ക് മൂന്നും പുന്നപ്ര തെക്കില്‍ രണ്ടും അമ്പലപ്പുഴ വടക്ക്, മണ്ണഞ്ചേരി, ചെറിയനാട്, മാന്നാര്‍, അരൂക്കുറ്റി പഞ്ചായത്തുകളിലേക്കും മുസ്്‌ലിംലീഗ് വിജയിച്ചു കയറി.

11) കോട്ടയം (17) 9 ഗ്രാമം, 1 ബ്ലോക്ക്, 10 മുനിസിപ്പല്‍ ഉള്‍പ്പെടെ 20 അംഗങ്ങള്‍. ഈരാറ്റുപേട്ട നഗരസഭയിലെ കുത്തക നിലനിര്‍ത്തിയ മുസ്്‌ലിംലീഗ് കോട്ടയം, ചങ്ങനാശ്ശേരി നഗരസഭകളിലും എരുമേലി ബ്ലോക്ക് പഞ്ചായത്തിലും വിജയിച്ചുകയറി. ഒമ്പത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമുണ്ട

12) പത്തനംതിട്ട (0) 2 ഗ്രാമം, 1 ബ്ലോക്ക്, 4 മുനിസിപ്പല്‍ ഉള്‍പ്പെടെ 7 അംഗങ്ങള്‍. പത്തനംതിട്ട, പന്തളം, തിരുവല്ല, അടൂര്‍ നഗരസഭകളിലും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ലീഗ് അംഗങ്ങളായതിന് പുറമെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലും, കൊറ്റനാട് ഗ്രാമപഞ്ചായത്തിലും മെമ്പര്‍മാരുണ്ടായത് ചരിത്രമാണ്.

13) കൊല്ലം (16) 13 ഗ്രാമം, 3 ബ്ലോക്ക്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍. കൊല്ലം കോര്‍പ്പറേഷനിലേക്ക് കയ്യാലയ്ക്കല്‍, മണക്കാട് ഡിവിഷനുകളില്‍ നിന്നാണ് മുസ്്‌ലിംലീഗ് വിജയം. കരുനാഗപ്പള്ളി നഗരസഭയിലേക്കും മുഖത്തറ ബ്ലോക്ക് പഞ്ചായത്തില്‍ കണ്ണനല്ലൂര്‍, ഉമയനല്ലൂര്‍ ഡിവിഷനുകളില്‍ നിന്നും ചവറ ബ്ലോക്ക് പഞ്ചായത്തില്‍ പന്മന ഡിവിഷനിലും മുസ്‌ലിം ലീഗ് അംഗങ്ങള്‍ വിജയിച്ചു. ഇളമാട്, വെളിനല്ലൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഇടമുളയ്ക്കല്‍, ഓച്ചിറ, പോരുവഴി, ശൂരനാട് വടക്ക്, മയ്യനാട്, പന്മന, തേവലക്കര തുടങ്ങി 12 ഗ്രാമപഞ്ചായത്തുകളിലും മുസ്്‌ലിംലീഗ് മെമ്പര്‍മാരായി.

14) തിരുവനന്തപുരം (6) 9 ഗ്രാമം, 1 ജില്ലാ പഞ്ചായത്ത്, 2 കോര്‍പ്പറേഷന്‍, 1 മുനിസിപ്പല്‍ ഉള്‍പ്പെടെ ആകെ 13 അംഗങ്ങള്‍. ഇടവേളക്ക് ശേഷം തലസ്ഥാന നഗരി കോര്‍പ്പറേഷനിലേക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിച്ചെന്നു മാത്രമല്ല, ഇതില്‍ പുത്തന്‍പള്ളിയില്‍ നിന്ന് ഷംല ടീച്ചര്‍ ജയിച്ചത് എസ്.ഡി.പി.ഐയെ പരാജയപ്പെടുത്തിയാണ്. ഇവിടെ മൂന്നാം സ്ഥാനത്താണ് സി.പി.എം. ബി.ജെ.പി നാലാമതും. ബീമാപള്ളിയില്‍ നിന്ന് മുസ്്‌ലിംലീഗിന്റെ സജീന ടീച്ചര്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയെ 3155 വോട്ടിന്റെ ഭൂരിപക്ഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്താനാണ് വീഴ്ത്തിയത്. എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടും ബി.ജെ.പി ഉള്‍പ്പെടെ എല്ലാ എതിരാളികള്‍ക്കും കൂടി മുസ്്‌ലിംലീഗ് നേടിയ വോട്ടില്‍ താഴെ മാത്രമാണ് ലഭിച്ചത്. ആറ്റിങ്ങല്‍ നഗരസഭയിലേക്ക് കൊച്ചുവിള ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്്‌ലിംലീഗിന് ആനാട്, അരുവിക്കര, പൂവച്ചല്‍, കല്ലറ, പെരിങ്ങമ്മല, കുറ്റിച്ചല്‍, മംഗലാപുരം ഗ്രാമപഞ്ചായത്തുകളിലും അംഗങ്ങളുണ്ട്. ഇതില്‍ ആനാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ യു.ഡി.എഫ് സംവിധാനത്തില്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ഒറ്റക്ക് മത്സരിച്ചാണ് വിജയിച്ചത്.

ഇടവേളക്ക് ശേഷം കൊല്ലം കോര്‍പ്പറേഷനിലേക്കും രണ്ടംഗങ്ങളെയും കൊച്ചി കോര്‍പ്പറേഷനിലേക്ക് മൂന്നും അംഗങ്ങളെ വിജയിപ്പിച്ച മുസ്്‌ലിംലീഗ് കോഴിക്കോട്ട് ഏഴില്‍ നിന്നാണ് 14 അംഗങ്ങളായി ഉയര്‍ത്തിയത്. ആകെ 100 ല്‍ താഴെ വോട്ടിനാണ് മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടത്. കോര്‍പ്പറേഷനില്‍ യുഡിഎഫിന് ആകെ 294 വോട്ടുകള്‍ക്കാണ് ഏഴ് ഡിവിഷനുകള്‍ നഷ്ടപ്പെട്ട് ഭരണം നഷ്ടപ്പെട്ടത്. ചെലവൂര്‍ 17 വോട്ടുകള്‍ക്കും അരക്കിണര്‍ 19 വോട്ടുകള്‍ക്കും ചെറുവണ്ണൂര്‍ വെസ്റ്റില്‍ 22 വോട്ടുകള്‍ക്കും പുതിയങ്ങാടിയില്‍ 62 വോട്ടുകള്‍ക്കും പാളയത്ത് 73 വോട്ടുകള്‍ക്കും പൂളക്കടവില്‍ 92 വോട്ടുകള്‍ക്കുമാണ് യു.ഡി.എഫ് തോറ്റത്. പുതിയറയില്‍ ബിജെപിയോട് തോറ്റതാകട്ടെ വെറും 9 വോട്ടുകള്‍ക്കും.
സി.പി.എമ്മിന് പിറകില്‍ ഇവിടെ വലിയ രണ്ടാമത്തെ കക്ഷിയും മുസ്്‌ലിംലീഗാണ് 14 അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസ്സിനും മുസ്്‌ലിംലീഗിനുമുള്ളത്. ബി.ജെ.പിക്ക് 13ഉം. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മലബാറില്‍ ഉജ്വല വിജയം നേടിയ മുസ്്‌ലിംലീഗിന്റെ തിരു കൊച്ചിയിലേയും മിന്നും പ്രകടനങ്ങള്‍ നടത്തിയ മുസ്്‌ലിംലീഗ് അധ്യക്ഷഉപാധ്യക്ഷ പദവികളിലും റെക്കോര്‍ഡ് മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇടവേളക്ക് ശേഷം ആലപ്പുഴ ജില്ലയിലെ കായംകുളം നഗരസഭയിലെ അധ്യക്ഷ പദവി (ശരത് ലാല്‍ ബെല്ലാരി) ഉള്‍പ്പെടെ ഒട്ടേറെ ഹരിതാരവങ്ങള്‍ക്ക് കാതോര്‍ക്കാം...

ഒറ്റ നോട്ടത്തില്‍
മുസ്‌ലിംലീഗ് ആകെ: 3203
കഴിഞ്ഞ തവണ: 2338
വര്‍ധന: 865
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍: 2248
ബ്ലോക്ക് പഞ്ചായത്ത്