സൂര്യശോഭയിൽ മുസ്‌ലിം ലീഗ്
By: ടി.പി.എം. ബഷീർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേടിയത്
അത്യുജ്വല വിജയമാണ്.
മുസ്‌ലിം ലീഗിന്റെ ജനസ്വാധീനവും
സംഘടനാപരമായ കരുത്തും
തെളിയിക്കുന്നതാണ് ഈ വിജയം.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ഉൾപ്പെടെയുള്ള നേതൃത്വത്തിന്
അനുമോദനങ്ങൾ.
സംസ്ഥാനത്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക്
3203 മുസ്‌ലിം ലീഗ് പ്രതിനിധികൾ വിജയിച്ചു.
മലബാറിൽ മാത്രമല്ല, ദക്ഷിണ കേരളത്തിലും
മുസ്‌ലിംലീഗ് പ്രാതിനിധ്യം വർധിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്ക്
പ്രകാരം മുസ്‌ലിം ലീഗിന്റെ വോട്ട് വിഹിതം 9.77
ശതമാനമാണ്. ഈ ചരിത്രനേട്ടത്തിന്റെ
സൂര്യശോഭയിലാണ് മുസ്‌ലിം ലീഗ്.
കേരളത്തിൽ ഒരു ദശകം പൂർത്തിയാക്കുന്ന
ഇടതുപക്ഷ സർക്കാരിനെതിരായ ജനങ്ങളുടെ
രോഷം ഒരു നിശ്ശബ്ദ തരംഗമായി ഈ തെരഞ്ഞെടുപ്പിന്റെ ജനവിധിയെ സ്വാധീനിച്ചുവെന്ന് വ്യക്തം.
ഐക്യ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റം
അത് സാക്ഷ്യപ്പടുത്തുന്നു.
ഇടതുപക്ഷം ഭരണനേട്ടം പറയുന്നതിനു പകരം
വർഗീയതയെ പുണരുകയും ഇസ്‌ലാമോഫോബിയ
വളർത്താൻ ശ്രമിക്കുകയുമാണ് ചെയ്തത്.
പക്ഷെ, കേരളത്തിന്റെ മതേതര മനസ്സ്
ഇടതുപക്ഷത്തെ നിരാകരിക്കുകയുണ്ടായി.
മുസ്‌ലിം ലീഗും ഐക്യ ജനാധിപത്യ
മുന്നണിയും നേടിയ വിജയം ഏറെ
അഭിമാനകരമാണ്. എല്ലാ ജേതാക്കൾക്കും
അഭിനന്ദനങ്ങൾ.
സ്നേഹപൂർവം,
ടി.പി.എം. ബഷീർ
(ചീഫ് എഡിറ്റർ)
തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേടിയത്
അത്യുജ്വല വിജയമാണ്.
മുസ്‌ലിം ലീഗിന്റെ ജനസ്വാധീനവും
സംഘടനാപരമായ കരുത്തും
തെളിയിക്കുന്നതാണ് ഈ വിജയം.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ഉൾപ്പെടെയുള്ള നേതൃത്വത്തിന്
അനുമോദനങ്ങൾ.
സംസ്ഥാനത്ത് വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക്
3203 മുസ്‌ലിം ലീഗ് പ്രതിനിധികൾ വിജയിച്ചു.
മലബാറിൽ മാത്രമല്ല, ദക്ഷിണ കേരളത്തിലും
മുസ്‌ലിംലീഗ് പ്രാതിനിധ്യം വർധിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്ക്
പ്രകാരം മുസ്‌ലിം ലീഗിന്റെ വോട്ട് വിഹിതം 9.77
ശതമാനമാണ്. ഈ ചരിത്രനേട്ടത്തിന്റെ
സൂര്യശോഭയിലാണ് മുസ്‌ലിം ലീഗ്.
കേരളത്തിൽ ഒരു ദശകം പൂർത്തിയാക്കുന്ന
ഇടതുപക്ഷ സർക്കാരിനെതിരായ ജനങ്ങളുടെ
രോഷം ഒരു നിശ്ശബ്ദ തരംഗമായി ഈ തെരഞ്ഞെടുപ്പിന്റെ ജനവിധിയെ സ്വാധീനിച്ചുവെന്ന് വ്യക്തം.
ഐക്യ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റം
അത് സാക്ഷ്യപ്പടുത്തുന്നു.
ഇടതുപക്ഷം ഭരണനേട്ടം പറയുന്നതിനു പകരം
വർഗീയതയെ പുണരുകയും ഇസ്‌ലാമോഫോബിയ
വളർത്താൻ ശ്രമിക്കുകയുമാണ് ചെയ്തത്.
പക്ഷെ, കേരളത്തിന്റെ മതേതര മനസ്സ്
ഇടതുപക്ഷത്തെ നിരാകരിക്കുകയുണ്ടായി.
മുസ്‌ലിം ലീഗും ഐക്യ ജനാധിപത്യ
മുന്നണിയും നേടിയ വിജയം ഏറെ
അഭിമാനകരമാണ്. എല്ലാ ജേതാക്കൾക്കും
അഭിനന്ദനങ്ങൾ.
സ്നേഹപൂർവം,
ടി.പി.എം. ബഷീർ
(ചീഫ് എഡിറ്റർ)