മനം തൊട്ട മേഘാലയ...
By: റംസീന നരിക്കുനി..
യാത്രകളെപ്പോഴും ആത്മാന്വേഷണത്തിനുള്ള വഴികളാണ്. നമുക്ക് നാം തീർത്ത തടവറകളെ പൊളിച്ചു കളയാൻ യാത്രകൾ നമ്മെ പാകപ്പെടുത്തുന്നു. ഇറങ്ങി പോകുന്ന മനുഷ്യനായല്ല യാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന മനുഷ്യൻ എന്നതാണ്. നമ്മുടെ ചുവരുകൾക്കുള്ളിലെ ലോകങ്ങളെ മറികടന്നു കൊണ്ട് നാമറിയാത്ത ദേശങ്ങളിലേക്കും, മനുഷ്യരിലേക്കും, വൈവിധ്യങ്ങളിലേക്കും, രുചികളിലേക്കും, സംസ്കാരങ്ങളിലേക്കും കടന്നു ചെല്ലുകയെന്നാൽ ഒരർത്ഥത്തിൽ നാം നമ്മെ കണ്ടെടുക്കുകയും, വീണ്ടെടുക്കുകയും തന്നെയാണ്. ലോകത്തിന്റെ നെറുകയിൽ ഭൂമിയെ തൊട്ട് നിൽക്കുന്ന മേഘകൂമ്പാരങ്ങളുടെ നാട്. മേഘങ്ങളുടെ ആലയമാണ് മേഘാലയയെങ്കിൽ ചിറപൂഞ്ചിയാണ് ആ പേരിനെ അന്വർതമാക്കുന്നത്. കുഞ്ഞു ക്ലാസുകളിൽ നിന്ന് അധ്യാപകർ ചൊല്ലി പഠിപ്പിച്ച തോരാമഴയുടെ നാടെന്ന പേരിലാണ് ആഗ്രഹങ്ങളുടെ പട്ടികയിൽ എന്നും ചിറപൂഞ്ചി പെയ്തു കൊണ്ടിരുന്നത്. പക്ഷെ നഗരവൽക്കരണമോ, കാലാവസ്ഥ വ്യതിയാനമോ ചിറപൂഞ്ചിയുടെ ആ പദവി നഷ്ടപ്പെടുത്തി. എപ്പോഴും പഞ്ഞിക്കെട്ടുകൾ കണക്കെയുള്ള മേഘങ്ങളാൽ ആവൃതമായിരിക്കുന്ന കുന്നുകൾ. കുന്നിൻമുകളിലെ നിശബ്ദമായ ഒരു ചെറിയ നഗരം. ചിറപൂഞ്ചി ഇന്നറിയപ്പെടുന്നത് സോഹ്‌റ എന്ന പേരിലാണ്
നീലാകാശം തുറന്നു തരുന്ന താഴ്‌വരകളുടെ വിദൂര ദൃശ്യങ്ങൾ മിന്നി മറയുന്നു. അതുകഴിഞ്ഞ് ഒരു മന്ത്രവാദം പോലെ, കനത്ത മൂടൽമഞ്ഞ് മലയിടുക്കുകളിലൂടെ വെളുത്ത പുഴയായി ഒഴുകിയിറങ്ങി നമ്മെ ഒറ്റപ്പെടുത്തുന്നു. ഈ ക്ഷണികമായ കാലാവസ്ഥാ മാറ്റങ്ങളാണ് ചിറാപുഞ്ചിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. മലയിടുക്കുകൾക്കിടയിലൂടെ നോക്കുമ്പോൾ താഴെ ബംഗ്ലാദേശിന്റെ സമതലങ്ങൾ മേഘങ്ങൾക്കിടയിൽ ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞു വരുന്നത് കാണാം. പാറക്കെട്ടുകളിലൂടെ വെള്ളിച്ചീളുകൾ പോലെ പതിനായിരം കൈവഴികളായി ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ. വ്യൂ പോയന്റുകളിൽ വണ്ടി നിർത്തി ഞങ്ങൾ കാഴ്ചകളിൽ മുഴുകി. ഭൂമിയിൽ മനുഷ്യനൊരുക്കി വെച്ച കാഴ്ചകൾ എന്തെല്ലാം.
ചിറാപുഞ്ചിയിൽ അപൂർവ്വമായ ഒരു ഗോത്രജനതയുണ്ട്, ഖാസികൾ. അതിശയിപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥ പിന്തുടരുന്ന ഒരു ജനതയാണ് ഖാസികൾ. ഞങ്ങളുടെ ടാക്സി ഡ്രൈവർ ഹെൻസൻ സിംലെയ് എന്ന യുവാവ് ഖാസിയായിരുന്നു. അയാളുമായുള്ള കുശലമാണ് ഖാസി ഗോത്രത്തിന്റെ അനന്യ സംസ്കാരങ്ങളിലേക്കുള്ള താക്കോലായത്. ഹെൻസൻ സിംലെയ് എന്ന പേരിനെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: "സിംലെയ് എന്നത് എന്റെ അമ്മയുടെ പേരാണ്. അമ്മയുടെ പേരാണ് കുട്ടികൾക്ക് ലഭിക്കുന്നത്; അച്ഛന്റെയല്ല. എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ ഭാര്യയുടെ പേരാണ് സർ നെയിം ആയി ഉണ്ടാകുക. ഇതാണ് ഖാസി പാരമ്പര്യം". ആ ചർച്ച നീണ്ടു പോയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. ഖാസി ഗോത്രം ഇന്ത്യയിൽ മാതൃദായക്രമം പിന്തുടരുന്ന അപൂർവ്വ ജനതയാണ്.
കുടുംബ വ്യവസ്ഥയിൽ സ്ത്രീകൾക്കാണ് പ്രാധാന്യം. പുരുഷനെയാണ് ഇവിടെ കല്യാണം കഴിച്ച് 'അയക്കുന്നത്'. വിവാഹ ശേഷം ഭർത്താവ് ഭാര്യയുടെ വീട്ടിലാണ് കഴിയേണ്ടത്. നമ്മുടെ നാട്ടിൽ ചില വിഭാഗങ്ങൾ അനുവർത്തിക്കുന്ന മരുമക്കത്തായത്തിന് സമാനമായ സമ്പ്രദായമാണിത്. ഈ വ്യവസ്ഥയിൽ സ്വത്തവകാശവും സ്ത്രീക്കാണ്. ഇളയ മകൾക്കാണ് തറവാട് പാരമ്പര്യമായി കിട്ടുന്നത്. അവളായിരിക്കും വീടിന്റെയും ഗോത്രത്തിന്റെയും മേൽനോട്ടക്കാരി. ഈ നിയമങ്ങൾ ഖാസി സ്ത്രീകളെ വീട്ടിലെ രാജ്ഞിമാരാക്കി മാറ്റുന്നു. സാമ്പത്തിക വിഷയങ്ങളിലും, കുടുംബപരമായ കാര്യങ്ങളിലും അവരുടെ വാക്കായിരിക്കും അന്തിമം. അതുകൊണ്ട് ഖാസി സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരും സാമ്പത്തിക സ്വാശ്രയത്വമുള്ളവരുമാണ്. മേഘാലയയുടെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് ഓർക്കണം. ഇതിൽ ഖാസി സമൂഹത്തിന്റെ പങ്ക് വലുതാണ്.
പൊതുഭരണത്തിലും പരമ്പരാഗത രാഷ്ട്രീയ സ്ഥാപനങ്ങളിലും പുരുഷാധിപത്യപരമായ (Patriarchal) ഘടനയാണ് ഖാസികളിലും ചരിത്രപരമായി നിലനിൽക്കുന്നത്. ഡോർബാർ ശില്ലോങ് (Durbar Shnong) ആണ് ഗ്രാമതലത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭരണസമിതി. ഗ്രാമത്തിലെ നിയമങ്ങളും ആചാരങ്ങളും നടപ്പാക്കുക, തർക്കങ്ങൾ പരിഹരിക്കുക എന്നിവയാണ് ഇതിന്റെ ചുമതല. ഇതിലെ എല്ലാ അംഗങ്ങളും (Syiem, Lyngdoh, Sirdar, Waheh Shnong തുടങ്ങിയ തലവൻമാരെല്ലാം) പൊതുവ പുരുഷന്മാരായിരിക്കും.
സ്ത്രീകൾക്ക് ഡോർബാറുകളിൽ വോട്ടവകാശം ഉണ്ടെങ്കിലും അതിന്റെ തീരുമാനമെടുക്കുന്ന പദവികളിൽ അംഗങ്ങളാകാൻ പരമ്പരാഗതമായി അനുവാദമില്ല. മേഘാലയയിൽ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം രൂപീകരിച്ച സ്ഥാപനമാണ് ഖാസി ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (KHADC). ഗോത്ര നിയമങ്ങൾ സംരക്ഷിക്കുകയും പ്രാദേശിക വികസന കാര്യങ്ങൾ കൈകാര്യം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ചുമതല. ഇത് ഒരു തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. KHADC-യിലും രാഷ്ട്രീയ അധികാര സ്ഥാനങ്ങളിലും പുരുഷാധിപത്യമാണ് നിലനിൽക്കുന്നത്. ഇതിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഗോത്രവ്യവസ്ഥയിൽ സ്ത്രീകളെ അധികാര സ്ഥാനങ്ങളിൽ നിരുത്സാഹപ്പെടുത്തുന്ന സമീപനം കൊണ്ടാണവർ മൽസര രംഗത്ത് പുറന്തള്ളപ്പെടുന്നത് എന്ന് സ്ത്രീകൾക്ക് പരാതിയുണ്ട്. അതിനാൽ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കുറവാണ്. എങ്കിലും സമീപകാല തിരഞ്ഞെടുപ്പുകളിൽ ചില വനിതാ സ്ഥാനാർത്ഥികൾ വിജയിച്ച് കൗൺസിലർമാരായിട്ടുണ്ട്. പക്ഷെ വളരെ നാമമാത്രമായ സ്ത്രീ പ്രാതിനിധ്യമേ അത്തരം ബോഡികളിൽ ഇന്നുമുള്ളൂ. ഉദാഹരണത്തിന്, 2019-ലെ തിരഞ്ഞെടുപ്പിൽ KHADC-യിൽ 29 കൗൺസിലർമാരിൽ 28 പേരും പുരുഷന്മാരാണ്. ഒരാൾ മാത്രമാണ് വനിത. കുടുംബത്തിൽ നിർണായകമായ അധികാരവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഖാസി സ്ത്രീകൾ സാമൂഹ്യ, രാഷ്ട്രീയ അധികാര രംഗങ്ങളുടെ കാര്യത്തിൽ മറ്റ് എവിടെയുമെന്ന പോലെ അവഗണിക്കപ്പെടുക തന്നെയാണ്.
ചിറാപുഞ്ചിയിൽ നിന്ന് മടങ്ങുമ്പോൾ രാജ്യത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച് ഓർക്കുകയായിരുന്നു. ഈ നാടിന്റെ പാരമ്പര്യങ്ങളും സംസ്കാരങ്ങളും നിയമങ്ങളും ഏതെങ്കിലും ലളിതമായ സൂത്രവാക്യങ്ങൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. വിശേഷിച്ച് ഗോത്ര സമൂഹങ്ങൾ ജീവിക്കുന്ന നോർത്ത് ഈസ്റ്റ്. സങ്കീർണമാണ് അതിന്റെ സാംസ്കാരിക ഭൂമിക.
അനുഭവങ്ങളുടെയും ഓർമകളുടെയും ഭാണ്ഡങ്ങൾ പേറി തിരികെ നാട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ എത്രയോ ചിരികൾ ഹൃദയത്തിൽ നിറഞ്ഞു പെയ്തു, ദേശങ്ങളുടെയും, ഭാഷകളുടെയുമെല്ലാം അതിരുകൾ തകർത്തു ചേർന്നു നിന്ന എത്രയെത്ര ആളുകൾ . ലോകത്തെവിടെയും, സ്നേഹത്തിനും, മാനവികതക്കും ഒരേ ഭാഷയാണെന്ന് ഈ നാടും ഈ യാത്രയും സാക്ഷ്യപ്പെടുത്തുകയാണ്.
യൂ പി ക്‌ളാസിലെ പുസ്തകളിൽ നിന്ന് ഹൃദയത്തിൽ കുടിയേറിയൊരു നാടിനെ തേടി അന്നൊരു 27 കാരി പെൺകുട്ടി ഇറങ്ങി പുറപ്പെട്ടു മടങ്ങി വരുമ്പോൾ ഹൃദയം പതുക്കെ പറഞ്ഞിരുന്നു “ ജീവിതം ഒന്നേയുള്ളു ആഗ്രഹങ്ങളിലേക്ക് നടക്കാൻ നാമിനി ആരെ കാത്തിരിക്കണമെന്ന് ”