മുസ്‌ലിം ജനസംഖ്യാ വർധനവ്: പ്രചരണവും യാഥാർത്ഥ്യവും
By: ഖാദർ പാലാഴി
വ്യാജങ്ങൾ തിരുത്തപ്പെടുന്നില്ല. വസ്തുതകൾ പറയപ്പെടുന്നുമില്ല. അതിലൊന്നാണ് പെറ്റുപെരുകൽ സിദ്ധാന്തം. ലോകത്താകെ മുസ്ലിംകൾ ആസൂത്രിതമായി ജനസംഖ്യ വർദ്ധിപ്പിക്കുന്നുണ്ടോ? ഉണ്ടെന്നാണ് പ്രചണ്ഡമായ പ്രചാരണം. ഒരേ ബാനറിന് കീഴിൽ അണിനിരക്കുന്ന മൂന്ന് കൂട്ടരാണ് ഈ കാമ്പയിന് പിന്നിൽ. ഒന്ന് സംഘ്പരിവാര സംഘടനകൾ, വിദ്വേഷ പ്രചാരകരായ ക്രിസ്ത്യൻ ഗ്രൂപ്പുകൾ. പിന്നെ ‘മതത്തിന്നതീതമായി മനുഷ്യനെ കാണുന്ന’ സവർക്കറൈറ്റ് നാസ്തികർ.
വിവിധ മതങ്ങളുടെ വളർച്ച നിരീക്ഷിക്കുമ്പോൾ തീർച്ചയായും മുസ്ലിം ജനസംഖ്യ തന്നെയാണ് താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നത്. പ്യൂ റിസർച്ച് സെൻ്ററിന്റെ കണക്ക് പ്രകാരം 2025 ൽ മതാടിസ്ഥാനത്തിലുള്ള ലോക ജനസംഖ്യ ഇപ്രകാരമാണ്. ക്രിസ്തുമതം 28.8%, ഇസ്ലാം 25.6% , മതമേതെന്ന് വ്യക്തമാക്കാത്തവരും മതരഹിതരായവരും 24.2% , ഹിന്ദുക്കൾ 14.9 % , ബുദ്ധമതം 4.1 %, ജൂതർ - സിഖുകാർ തുടങ്ങിയവർ 2.3%. ഈ രീതിയിൽ പോയാൽ 2070 ഓടെ മുസ്ലിം ജനസംഖ്യ ക്രിസ്ത്യൻ ജനസംഖ്യയെ മറികടാക്കാൻ തുടങ്ങുമെന്നാണ് പ്യൂ റിസർച്ച് സെൻ്റർ കണക്കാക്കുന്നത്.
എന്തുകൊണ്ടാണ് മുസ്ലിം ജനസംഖ്യ താരതമ്യേന കൂടുന്നത്? ലോകത്തെല്ലായിടത്തും മുസ്ലിം ജനസംഖ്യ ഒരേ പോലെ കൂടുന്നുണ്ടോ?
ജനസംഖ്യ ആശങ്കാജനകമാം വിധം കുറഞ്ഞുവരുന്ന മുസ്ലിം രാജ്യങ്ങളുണ്ടോ? ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാ വളർച്ചാ നിരക്ക് കൂടുകയാണോ അതോ കുറയുകയാണോ? ഇത്തരം ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ വിമർശകർക്ക് കാര്യത്തിന്റെ അടിസ്ഥാന വസ്തുത വ്യക്തമാകും.
ജനസംഖ്യാ വർദ്ധനവിന്റെ അടിസ്ഥാന പരിശോധന ടോട്ടൽ ഫെർട്ടിലിറ്റി റേറ്റും (TFR) ക്രൂഡ് ബർത്ത് റേറ്റു (CBR) മാണ്. 15 നും 49 നുമിടയിൽ പ്രായമുള്ള ഒരു സ്ത്രീക്ക് തന്റെ ജീവിത കാലത്തുണ്ടാവുന്ന ആകെ കുട്ടികളുടെ എണ്ണമാണ് ടി.എഫ്.ആർ അഥവാ ജനസംഖ്യാ നിരക്ക്. ഒരു രാജ്യത്തെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന 1000 പേർക്ക് ഒരു വർഷമുണ്ടാവുന്ന കുട്ടികളാണ് ക്രൂഡ് ബർത്ത് റേറ്റ്’
ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ അഥവാ 100 സ്ത്രീകൾക്ക് ശരാശരി 210 കുട്ടികൾ ജനിച്ചാൽ ആ രാജ്യത്തെ ജനസംഖ്യ കുറയാതെ നിലനിർത്താം. ഈ നിരക്കാണ് ജനസംഖ്യയുടെ സുസ്ഥിരതാ നിരക്ക് (replacement rate ) എന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാൽ ഒരു രാജ്യത്ത് ടി.എഫ്.ആർ നിരക്ക് 2.1 ലും താഴോട്ട് പോയാൽ അത്തരം രാജ്യങ്ങളിൽ പ്രൊഡക്റ്റീവ് പോപ്പുലേഷൻ കുറയുകയും വൃദ്ധ ജനസംഖ്യ കൂടുകയും ചെയ്യും. ഉദാഹരണത്തിന് ദക്ഷിണ കൊറിയ. അവിടെ TFR നിരക്ക് 0.7 മാത്രമാണ്. അതായത് പല സ്ത്രീകളും ഒരു കുട്ടിയെ പോലും പ്രസവിക്കാതെ നടക്കുന്നു. അവിടെ 100 സ്ത്രീകൾക്ക് 70 കുട്ടികൾ മാത്രമാണ് ജനിക്കുന്നത്. എന്നാൽ ആഫ്രിക്കൻ രാജ്യമായ നൈജറിൽ TFR നിരക്ക് 6.6 ആണ്. അതായത് 100 സ്ത്രീകൾക്ക് 660 കുട്ടികൾ ജനിക്കുന്നു. ലോകത്ത് TFR നിരക്ക് നന്നേ കുറഞ്ഞ മറ്റ് രാജ്യങ്ങൾ ഇവയാണ്. തായ് വാൻ 1.1, സിംഗപ്പൂർ 1.2, ചൈന 1.1, ഇറ്റലി 1.3, ജപ്പാൻ 1.3 , സ്പെയിൻ 1:3, ഉക്രൈൻ 1.3, ഹോംകോംഗ് 1.3, ഗ്രീസ് 1.3, പോർച്ചുഗൽ 1.3, പോളണ്ട് 1.4, യുഎസ് 1.7, കാനഡ 1.4, മെക്സിക്കോ 1.9, ബ്രസീൽ 1.7, അർജൻ്റീന 1.6, യു.കെ 1.6, ഫ്രാൻസ് 1.8, ജർമനി 1.5, ഇറ്റലി 1.3, സ്വീഡൻ 1. 55, ഡെൻമാർക്ക് 1.6
പൊതുവെ ക്രിസ്ത്യാനികളും ബുദ്ധ മതക്കാരും കൂടുതലുള്ള രാജ്യങ്ങളിലാണ് TFR നിരക്ക് വളരെ കുറവുള്ളതെന്ന് മനസ്സിലാവും. എന്നാൽ ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും TFR കുറഞ്ഞു വരുന്നുണ്ട്. ഏറ്റവും നല്ല ഉദാഹരണം ഇറാനാണ്. 1980 ൽ ഇറാനിലെ ജനന നിരക്ക് 6.5 ആയിരുന്നെങ്കിൽ 2025 ൽ അത് 1.7 ആയി കുത്തനെ കുറഞ്ഞു. ബംഗ്ലാദേശിൽ 6.3 ഉണ്ടായിരുന്നത് 2 ആയും തുർക്കിയിൽ 4.5 ആയിരുന്നത് 1.6 ആയും കുറഞ്ഞു. മറ്റ് രാജ്യങ്ങളിലെ നിലവിലെ ടി.എഫ്.ആർ ഇങ്ങനെയാണ്. യു. എ. ഇ 1.4, ഖത്തർ 1.4, കുവൈത്ത് 1.5, മലേഷ്യ 1.7, ബഹ്റൈൻ 2 എന്നിങ്ങനെ.
ജനന നിരക്ക് ഏറ്റവും കൂടിയ രാജ്യങ്ങളിൽ മിക്കതിലും മുസ്ലിംകൾ ഗണനീയമാണെന്ന് കാണാം. ഉദാഹരണത്തിന് നൈജർ 6.7, സൊമാലിയ 6.1, മാലി 5.6, നൈജീരിയ 5.2, ഉഗാണ്ട 5.1 തുടങ്ങിയവ.
പെറ്റുപെരുകൽ ആശങ്കകൾ ഇന്ത്യയിലും വ്യാപകമാണ്. പേടിയകറ്റാനായി ഹിന്ദുക്കളും പരമാവധി പ്രസവിക്കണമെന്ന് ഹിന്ദുത്വ രാഷ്ട്രീയക്കാരും സന്യാസികളും ഒരുപോലെ ആവശ്യപ്പെടുന്നു. രണ്ടിൽ കൂടുതലുണ്ടാവുന്ന കുട്ടികളുടെ വളർത്തൽ -- വിദ്യാഭ്യാസച്ചെലവുകൾ തങ്ങളേറ്റുവെന്ന് ചില ക്രിസ്ത്യൻ സഭാ പിതാക്കളും പ്രഖ്യാപിക്കുന്നു. യഥാർത്ഥത്തിൽ ഇതിലെ സത്യവും മിഥ്യയുമെന്താണ്.
നിലവിൽ ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ TFR 2.36 ആണ്. ഹിന്ദുക്കളുടേത് 1.94 ഉം ക്രിസ്ത്യാനികളുടേത് 1.88 ഉം സിഖുകാരുടേത് 1.61 ഉം ബൗദ്ധരുടേത് 1.34 മാണ്. ഇവിടെ മുസ്ലിംകളുടെ ജനന നിരക്കും കുറഞ്ഞു വരുന്നുണ്ടെങ്കിലും എതിർ പ്രചാരകർ അത് മൂടിവെക്കുകയാണ്. 1992-93 കാലത്ത് മുസ്ലിം TFR 4.4 ആയിരുന്നെങ്കിൽ 2005-- 06 ൽ അത് 3.4 ആയും 2015-- 16 ൽ 2.6 ആയും 2019-- 21 ൽ 2.36 ആയും കുറയുന്നുണ്ട്.
ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത് ലോകാടിസ്ഥാനത്തിലും ഇന്ത്യയിലും കുട്ടികളെ പ്രസവിക്കുന്നതിന്റെ എണ്ണക്കൂടുതലും കുറവും ചില സാമൂഹിക ഘടകങ്ങളെ ആശ്രയിച്ചാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഉദാഹരണത്തിന് ആഫ്രിക്കൻ രാജ്യമായ നൈജറും സൊമാലിയയും എടുക്കാം. അവിടെ ജനന നിരക്ക് 5 മുതൽ 7 വരേയാണ്. പക്ഷേ അവിടെ ദാരിദ്ര്യം കൊടികുത്തി വാഴുന്ന രാജ്യമാണ്. ആരോഗ്യ രക്ഷാ സൗകര്യങ്ങൾ പരിമിതമാണ്. ഒന്നാം ജന്മദിനത്തിന് മുമ്പ് മരിച്ചു പോവുന്ന കുട്ടികൾ 1000 ൽ 67 ആണ്. ലോക പട്ടിണി ഇൻഡക്സിൽ സോമാലിയ 136 ൽ 133 ഉം നൈജർ 129 മാണ്. ജനങ്ങളിലേറെയും നിരക്ഷരരാണ്. സാക്ഷരരായവർക്ക് തന്നെ മതിയായ വിദ്യാഭ്യാസം കിട്ടുന്നില്ല. സ്ത്രീകളുടെ സാമൂഹിക ജീവിത പങ്കാളിത്തം നന്നേ കുറവാണ്. ജനം പൊതുവെ കാർഷിക രംഗത്താണ് പണിയെടുക്കുന്നത്. ദാരിദ്ര്യം കൂടുമ്പോഴും വിദ്യാഭ്യാസം കുറയുമ്പോഴും വരുമാനത്തിനുള്ള വക കണ്ടെത്താനായി കൂടുതൽ കുട്ടികളെ ഉൽപ്പാദിപ്പിക്കുമെന്നത് ലോകാംഗീകൃതമായ വസ്തുതയാണ് . പ്രാഥമിക വിദ്യാഭ്യാസത്തിൽ പഠനം നിർത്തുന്നത് കൊണ്ട് വളരെ വേഗത്തിൽ വിവാഹം നടക്കും. അത്തരം സമൂഹത്തിൽ ആൺകുട്ടികൾക്ക് മുന്തിയ പരിഗണനയുണ്ടാവും. ആരോഗ്യ രക്ഷാ സൗകര്യങ്ങൾ നന്നേ കുറവായതിനാൽ ആയുർദൈർഘ്യവും താഴെയായിരിക്കും.
അതുകൊണ്ടാണ് പൊതുവെ സമ്പന്നമായ ഗൾഫ് രാജ്യങ്ങളിലെല്ലാം ജനന നിരക്ക് കുത്തനെ ഇടിയുന്നത്. പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ജനന നിരക്ക് കൂടുന്നതും അതുകൊണ്ടാണ്. ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ മാത്രമല്ല ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലും ഈ പ്രവണത കാണാം.
ഇന്ത്യയിലേക്ക് തന്നെ വരുമ്പോൾ സംഘ്പരിവാരം ഉന്നയിക്കുന്ന മറ്റൊരു ആരോപണം മുസ്ലിംകൾക്കിടയിലെ ബഹുഭാര്യാത്വമാണ് ജനന നിരക്ക് കൂടാൻ മറ്റൊരു കാരണമെന്നാണ്. പരിശോധിച്ചാൽ പൊളിയുന്നതാണ് ഈ വാദവും. ഇതു സംബന്ധിച്ച് ഏറ്റവും അവസാനത്തെ കണക്കെടുപ്പ് നടന്നത് 2019 -- 21 കാലത്താണ്. അന്നത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവെയുടെ കണ്ടെത്തലാവട്ടെ ഞെട്ടിക്കുന്നതുമാണ്. 15 നും 49 നുമിടയിലെ വിവാഹിതരായ സ്ത്രീകൾക്കിടയിലായിരുന്നു പഠനം. ഇവരിൽ എത്രപേരുടെ ഭർത്താക്കൻമാർക്ക് ഒന്നിലേറെ ഭാര്യമാരുണ്ടെന്നായിരുന്നു അന്വേഷണം.
ബഹുഭാര്യത്വം ഏറ്റവും കൂടുതലുള്ളത് ക്രിസ്ത്യാനികൾക്കിടയിലാണെന്നും അതിൽ തന്നെ ഏറ്റവു കൂടുതലുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരായ ക്രിസ്ത്യാനികൾക്കിടയിലാണെന്നും ഇതോടെ വ്യക്തമായി. ദേശീയ ശരാശരി നോക്കിയാലും ക്രിസ്ത്യാനികൾക്കിടയിലാണ് ബഹുഭാര്യത്വം കൂടുതലെന്ന് കാണാം. അവർക്കിടയിലെ പോളിഗമി നിരക്ക് 2.1 % മായിരുന്നപ്പോൾ മുസ്ലിംകൾക്കിടയിൽ അത് 1.9 % മാത്രമായിരുന്നു. മറ്റ് ഗോത്രവർഗങ്ങക്കിടയിൽ 1. 6% വും ഹിന്ദുക്കളിൽ 1.3 % വുമാണെന്നും എല്ലാ മതക്കാരുമുൾപ്പെട്ട ദേശീയ ശരാശരി 1.4% മാണെന്നും പഠനം പറയുന്നു.
ഇതിൽ മറ്റൊരു തമാശ കൂടിയുണ്ട്. ശരീഅത്ത് വിവാദം നടന്ന 1980 കളുടെ അവസാനത്തിൽ ബഹുഭാര്യത്വം തടയാൻ ഏക സിവിൽകോഡ് കൊണ്ടുവരണമെന്ന് RSS നൊപ്പം വീറോടെ വാദിച്ചവരായിരുന്നു ഇ. എം . എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) . ആ വാദത്തിന്റെ ശക്തിയും ശബ്ദവും പാർട്ടി കുറച്ചെങ്കിലും 2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം CPM ഏക സിവിൽകോഡ് വേണ്ട എന്ന നിലപാടിലാണ്. RSS ന്റെ നിലപാടിലും മാറ്റം വന്നതായിക്കാണാം. ഏക സിവിൽ കോഡിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല രാജ്യത്തുടനീളമുള്ള ഹിന്ദു-ക്രിസ്ത്യൻ മതക്കാരായ ആദിവാസി-ഗോത്ര വിഭാഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് നേരിട്ടു. ഇപ്പോൾ സംഘ് പരിവാരം പറയുന്നത് ഏക വ്യക്തി നിയമം ഗോത്രവർഗക്കാരും ആദിവാസികളുമല്ലാത്ത ഹിന്ദുക്കളിലും മുസ്ലിംകളിലും ക്രിസ്ത്യാനികളിലും മാത്രം ഒതുക്കി നിർത്തിയാൽ മതിയെന്നാണ്.
ഇനി ബഹുഭാര്യത്വം ഉണ്ടെങ്കിൽ തന്നെ അത് ടോട്ടൽ റീപ്രൊഡക്റ്റീവ് റേറ്റിനെ സാമൂഹികമായി ബാധിക്കുന്നില്ല. കാരണം TFR എന്നാൽ ഒരു സ്ത്രീക്ക് 15 - 49 വയസ്സിലുണ്ടാവുന്ന മക്കളാണ്. അതാവട്ടെ ഓരോ സ്ത്രീയുടെയും ബയോളജിക്കലായ പ്രക്രിയയാണ്.. മറ്റൊരു സത്രീയെ ഭാര്യയാക്കി വെക്കുന്നയാളെ താൻ ഭർത്താക്കണമോ എന്നത് ഓരോ സ്ത്രീയും ചോദിക്കേണ്ട ചോദ്യവും എടുക്കേണ്ട തീരുമാനവുമാണ്.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. കൂടുതൽ കുട്ടികൾ സമം പട്ടിണി , തൊഴിലില്ലായ്മ, വികസന മുരടിപ്പ് എന്ന കാഴ്ച്ചപ്പാട് എന്നോ ഔട്ട് ഡേറ്റഡ് ആയിക്കഴിഞ്ഞു. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളും വർധിച്ചു വരുന്ന വൃദ്ധ ജനസംഖ്യയിലും മെലിഞ്ഞു വരുന്ന യൂത്ത് ജനസംഖ്യയിലും ആശങ്കാകുലരാണ്. കൂടുതൽ പ്രസവിക്കുന്നവർക്ക് കൂടുതൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ രാജ്യങ്ങൾ മത്സരിക്കുകയാണ്. രക്ഷിതാക്കൾക്ക് ചൈൽഡ് അലവൻസുകൾ , ശമ്പളത്തോട് കൂടിയുള്ള ദീർഘാവധി, വരുമാന നികുതി ഇളവുകൾ, ശിശു ബോണസുകൾ, സൗജന്യ വിദ്യാഭ്യാസം , ഭവന സഹായം തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങളാണ് വിവിധ സർക്കാറുകൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഒന്നിലധികം കുട്ടികളുണ്ടായാൽ സബ്സിഡികളും സഹായങ്ങളും വെട്ടിക്കുറച്ചിരുന്ന ചൈന ഇപ്പോൾ ഒരു കുടുംബത്തിൽ ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും വേണം എന്ന അഭ്യർത്ഥനയുമായി ഓടി നടക്കുകയാണ്. ഇറാൻ, യു എ ഇ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലും പൗരൻമാരുടെ എണ്ണം കൂട്ടാൻ പലവിധ ഇൻസൻ്റീവുകളും പ്രഖ്യാപിക്കുന്നുണ്ട്.
പക്ഷേ ഇവിടെയും ഇസ്ലാമോഫോബിയ തിളച്ചു മറിയുന്നുണ്ട്. ജനസംഖ്യാ വർദ്ധനവ് നല്ലതാണ്, പക്ഷേ മുസ്ലിംകൾ കൂടുന്നത് ആപത്താണ് എന്നാണ് ലോകമെങ്ങുമുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിൽ നടക്കുന്ന ചർച്ചകളുടെയും കമൻ്റുകളുടേയും കാതൽ. ഈ നരേഷനിലെ വസ്തുത പക്ഷേ ആരും പരിശോധിക്കുന്നില്ല.
മനുഷ്യരാശിയുടെ ചരിത്രം നോക്കൂ. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടത് എട്ടരക്കോടിയാളുകളാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ രണ്ട് കോടിയാളുകളും മരിച്ചു. 13ാം നൂറ്റാണ്ടിലെ മംഗോളിയൻമാരുടെ കടന്നേറ്റത്തിൽ നാല് കോടിയാളുകൾ, 1850-1864 കാലത്തെ തായ്പിംഗ് ലഹളയിൽ മൂന്ന് കോടിയാളുകൾ, 1917-23 കാലത്തെ റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ 120 ലക്ഷം പേർ. രണ്ടാം ചൈന - ജപ്പാൻ യുദ്ധത്തിൽ ( 1937-1945) രണ്ടരക്കോടി പേർ, കൊറിയൻ യുദ്ധത്തിൽ (1950-1953) 30 ലക്ഷം പേർ. വിയറ്റ്നാം വാറിൽ (1955-- 1975) 40 ലക്ഷത്തിലധികം പേർ. ഹിറ്റ്ലർ കൊന്നുതള്ളിയ 60 ലക്ഷത്തോളം പേർ. വർഗരഹിത സമൂഹം സ്വപ്നം കണ്ട് സ്റ്റാലിൻ ,മാവോ സേതുംഗ് , പോൾ പോട്ട് തുടങ്ങിയവർ കൊല ചെയ്ത ദശലക്ഷക്കണക്കിനാളുകൾ, ബീഫിന്റെ പേരിലും പശുവിന്റെ പേരിലും സംഘ്പരിവാരങ്ങൾ ഇപ്പോഴും നടത്തുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും. ഈ പട്ടിക അപൂർണമാണ്. ഇവയ്ക്കൊന്നിനും കാരണക്കാർ മുസ്ലിംകളല്ല. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും ദശ ലക്ഷക്കണക്കിന് ആദിമ നിവാസികളെ കൊന്നൊടുക്കിയത് ആരായിരുന്നു. നിലവിലെ 54 ആഫ്രിക്കൻ രാജ്യങ്ങളിൽ 53 ലും കോളനി വാഴ്ച്ച നടത്തിയത് ആരായിരുന്നു. അവരെ അടിമകളാക്കിയും പട്ടിണിക്കിട്ടും വിഭവങ്ങൾ കൊള്ളയടിച്ചത് മുസ്ലിംകളായിരുന്നോ? സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നാൽ ഭൂഖണ്ഡത്തിൽ 24 മണിക്കൂറും അധിനിവേശവും വിഭവക്കൊള്ളയും കൊലയും നടക്കുകയായിരുന്നു എന്നല്ലേ. അടുത്ത കാലത്താണല്ലോ സദ്ദാമിന്റെ കയ്യിൽ കൂട്ട നശീകരണ ആയുധമുണ്ടെന്ന് പറഞ്ഞ് 10 ലക്ഷത്തോളം പേരുടെ മരണത്തിന് കാരണമാക്കിയ ഗൾഫ് യുദ്ധം നടന്നത്. അഫ്ഗാനിസ്ഥാനിൽ മരണമഴ പെയ്യിച്ചത് യുഎസ് മാത്രമല്ല സോവിയറ്റ് യൂണിയൻ കൂടിയായിരുന്നു. ഇപ്പോഴും വെനിസ്വലയിലും ഫലസ്തീനിലും അശാന്തി പരത്തുന്നത് ആരാണ്. മനുഷ്യരാശിയുടെ സമാധാനപരമായ സഹവർത്തിത്തത്തിന് നിരന്തരം തടസം നിൽക്കുന്നത് ആരാണ്. എന്നിട്ടും പറയുന്നു മുസ്ലിം ജനസംഖ്യ വർദ്ധിച്ചാൽ ആപത്താണെന്ന്. ഇതിനർത്ഥം മുസ്ലിം ഭരണാധികാരികളും വ്യക്തികളും ഗ്രൂപ്പുകളും ഒരു അതിക്രമവും കാണിക്കാത്തവരായിരുന്നു എന്നല്ല. ഐസിസ് പോലുള്ള ചില ഗ്രൂപ്പുകൾ ആരുടെ സൃഷ്ടിയായിരുന്നുവെന്ന് ഇപ്പോൾ സിറിയയിലൂടെ ലോകത്തിന് വ്യക്തമാവുകയും ചെയ്തു. അതിനാൽ ഇക്കൂട്ടർ നാളിതുവരെയുള്ള ലോകത്തെ രക്തച്ചൊരിച്ചിലുകളുടെ ഓഡിറ്റിംഗ് നടത്തട്ടെ. അപ്പോഴറിയാം ഇവർ ആപത്താണെന്ന് പ്രചരിപ്പിക്കുന്ന ജനവിഭാഗത്തിന്റെ പങ്ക് അതിശയകരമാംവിധം തുച്ഛമാണെന്ന്.