കരുത്തായിരുന്നു കൊരമ്പയിൽ...
By: യു.കെ മുഹമ്മദ് കുഞ്ഞി
മുസ്‌ലിം ലീഗ് സംഘടനാ സംവിധാനത്തിൽ പുതിയ മാറ്റം കൊണ്ട് വന്നത് തൊണ്ണൂറുകളുടെ ആദ്യത്തിലാണ്. അത് വരെ നിലവിലുണ്ടായിരുന്ന ഹൈപ്പവർ കമ്മിറ്റി ഇല്ലാതാക്കി സെക്രട്ടരിയേറ്റ് സംവിധാനം കൊണ്ടുവന്നു. അഥവാ പ്രസിഡണ്ട്, ജന:സെക്രട്ടരി, ട്രഷറർ എന്നീ മൂന്ന് ഔദ്യോഗിക ഭാരവാഹികളും, സമുന്നതരായ നേതാക്കൾ ഉൾക്കൊള്ളുന്ന ഇരുപത്തിരണ്ടംഗ മെമ്പർമാരും അടങ്ങുന്നതായിരുന്നു സെക്രട്ടറിയേറ്റ്.
സെക്രട്ടറിയേറ്റ് സംവിധാനം നിലവിൽ വന്ന പ്രഥമ കമ്മിറ്റിയിലെ കാര്യദർശിയെ തെരെഞ്ഞെടുക്കാൻ നേതാക്കൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവിടെ ഏറ്റവും അനുയോജ്യനായ ഒരാളുണ്ടായിരുന്നു കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും സയ്യിദ് ഉമർ ബാഫഖി തങ്ങൾ ട്രഷററുമായ കമ്മിറ്റിയുടെ ജന: സെക്രട്ടരി പദം ഏറ്റെടുത്ത കൊരമ്പയിൽ സാഹിബിന്റെ മരണം വരെ മറ്റൊരു പേര് നോക്കേണ്ടി വന്നിട്ടില്ല.
സൗമ്യമായ പെരുമാറ്റവും വശ്യമായ വാക്കുകളും നിലപാടുകളിലെ കണിശതയും കൊണ്ട് പ്രസ്ഥാനത്തിന് നേരെ വരുന്ന എതിർപ്പുകളെ ധീരമായി നേരിട്ട മുസ്‌ലിം ലീഗിന്റെകരുത്തനായ കാര്യദർശിയായിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബ് സംഘടനാ പ്രവർത്തനത്തിലേക്ക് കാലെടുത്തു വെച്ചത് മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫിലൂടെയായിരുന്നു. 1944 ൽ മഞ്ചേരിയിൽ എം.എസ്.എഫ്. ജനറൽ സെക്രട്ടരിയായിട്ടാണ് തുടക്കം. പിന്നീട് 1954 ൽ കോണ്‍ഗ്രസ് അംഗത്വമെടുത്ത്, കെ.പി.സി.സി. മെമ്പർ വരെയായി. ശേഷം 1970 ൽ മുസ്‌ലിം ലീഗിൽ തന്നെ തിരിച്ചെത്തി. 1977 ൽ മങ്കടയിൽ നിന്നും 1980,1982,1987 വർഷങ്ങളിൽ കുറ്റിപ്പുറത്ത് നിന്നും നിയമസഭയിലെത്തി. 1986 ഒക്ടോബർ 20 മുതൽ 1987 മാർച്ച് 25 വരെ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി. 1998 മുതൽ 2003-ൽ മരിക്കുന്നത് വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു.
പക്വമതിയായ ഒരു കാര്യദർശിയാണ് കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബെന്ന് നേരിട്ട് ബോധ്യമായത് ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് രൂപം കൊണ്ട വൈകാരിക അന്തരീക്ഷത്തിൽ അദ്ദേഹമെടുത്ത അക്ഷോഭ്യമായ നിലപാടുകളിലൂടെയാണ്. അത്യന്തം പ്രക്ഷുബ്ധമായ കാലത്ത്, ഒരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ നയിക്കാൻ പ്രാപ്തമായ കരങ്ങളിൽ തന്നെയാണ് പ്രസ്ഥാനം ഉള്ളതെന്ന് അണികൾക്ക് നന്നായി ബോധ്യപ്പെട്ട കാലമായിരുന്നു അത്.
നാനൂറ്റമ്പത് വർഷക്കാലം മുസ്‌ലിംകൾ നാഥന് സുജൂദ് ചെയ്ത ബാബരി മസ്ജിദ് വർഗ്ഗീയ ഭ്രാന്തന്മാർ 1992 ഡിസംബർ 6 ന് തച്ചു തകർത്ത വേള. രാജ്യം വിറങ്ങലിച്ചു പോയ ദിനം. ന്യൂന പക്ഷങ്ങൾ ഭയ ചകിതരായ നിമിഷങ്ങൾ. ഭരണ കൂടം നിസ്സംഗതയോടെ നോക്കി നിന്ന ദിവസം. ലോക മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച ആ 'കറുത്ത' ഞായറാഴ്ച്ചയുടെ തുടർ ദിനങ്ങളും എങ്ങും ഭീതിതമായ അന്തരീക്ഷം തന്നെയായിരുന്നു. എവിടെയും പ്രതിഷേധങ്ങളുടെ പ്രകമ്പനങ്ങൾ.
ഉത്തരേന്ത്യയിൽ വർഗ്ഗീയ ലഹളകളുടെ പരമ്പരകൾ, ബോംബ് സ്ഫോടനങ്ങൾ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ മാത്രം ഒരു സ്നേഹക്കുളിർക്കാറ്റായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മുസ്‌ലിം ലീഗും നിലയുറപ്പിച്ചു. ബഹുഭൂരിപക്ഷം സഹോദര സമുദായാംഗങ്ങളും മുസ്‌ലിംകളുടെ ദു:ഖത്തിൽ പങ്ക് ചേർന്നു. മുസ്‌ലിം ലീഗിന്റെ തന്നെ ചില ഉത്തരവാദപ്പെട്ട നേതാക്കളും പ്രവർത്തകരും പാർട്ടി നിലപാടിന് വിരുദ്ധമായ നീക്കം നടത്തിയ സന്ദർഭത്തിൽ, ഒരു വേള മുസ്‌ലിം ലീഗ് പ്രവർത്തകർ പോലും ശങ്കിച്ചു നിന്ന നിമിഷമായിരുന്നു അത്. അപ്പോഴാണ് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഒരു രാഷ്ട്രീയ വിശദീകരണ ജാഥ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പ്രയാണം നടത്തുന്നത്.
അന്നത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ ആദരണീയരായ സയ്യിദ് ഉമർ ബാഫഖി തങ്ങൾ ചെയർമാനും ജനറൽ സെക്രട്ടറിയായ കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബ് ജാഥാ ക്യാപ്റ്റനും ഡോ: എം.കെ. മുനീർ സാഹിബ് വൈസ് ക്യാപ്റ്റനും, അബ്ദുസ്സമദ് സമദാനി സാഹിബ് കോ-ഓർഡിനെറ്ററുമായ ഈ ജാഥയാണ് യഥാർത്ഥത്തിൽ മുസ്‌ലിം ലീഗ് നേരിട്ട ആ പ്രതിസന്ധി സാഹചര്യത്തെ ശക്തമായി പ്രതിരോധിച്ചത്.
ഉമർ ബാഫഖി തങ്ങളുടെ ആമുഖ പ്രഭാഷണത്തിന് ശേഷം സമദാനി സാഹിബ് വർഗ്ഗീയതയുടെ ഭീകര മുഖവും, മുനീർ സാഹിബ് തീവ്രവാദത്തിന്റെ ദുരന്ത വശങ്ങളും വിവരിക്കുന്നു. തുടർന്നാണ് ഏതാണ്ട് ഇരുപത്തഞ്ച് മിനുട്ട് നീണ്ടു നിൽക്കുന്ന ജാഥാ ക്യാപ്റ്റൻ കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബിന്റെ 'മാസ്മരിക' പ്രഭാഷണം. ആദരണീയരായ ചില നേതാക്കൾ മുസ്‌ലിം ലീഗ് വിരുദ്ധരുമായി നടത്തുന്ന കൂട്ട് കെട്ടും, അത് വഴി മുസ്‌ലിം ലീഗ് പ്രവർത്തകർക്കുണ്ടായ മനോവിഷമവും വളരെ വ്യക്തമായും സൗമ്യമായും കൊരമ്പയിൽ വിവരിച്ചു. അതോടൊപ്പം തന്നെ തീവ്രവാദത്തോടുള്ള വിട്ടു വീഴ്ച്ചയില്ലാത്ത നിലപാടും സുദൃഢമായ മതേതര കാഴ്ച്ചപ്പാടും സവിസ്തരം അദ്ദേഹം പ്രതിപാദിച്ചു.
ഇതോടെ പാർട്ടി അണികൾ ആശങ്കകൾ വെടിഞ്ഞ് കൂടുതൽ ഉത്തരവാദിത്വത്തോടെ രംഗത്തിറങ്ങി. അതായിരുന്നു കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബ്. ആരെയും വേദനിപ്പിക്കാതെ തന്നെ തന്റെനിലപാടുകൾ കണിശതയോടെ പറയാനുള്ള അദ്ദേഹത്തിൻറെ വൈഭവം എടുത്തു പറയേണ്ടതാണ്.
നല്ലൊരു കലാസ്വാദകനും മികച്ച കായിക പ്രേമിയുമായ കൊരമ്പയിൽ, കൊണ്ടോട്ടിയിലെ മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിന്റെസ്ഥാപകരിൽ ഒരാളാണ്. അക്കാലത്തെ വി.എസ്. അച്ചുതാനന്ദന്റെമുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ 'കമ്മ്യൂണിസ്റ്റ് കമ്മ്യൂണലിസ്റ്റാവരുത് ' എന്നതുൾപ്പെടെയുള്ള കൊരമ്പയിലിന്റെപല പ്രസ്താവനകളും ഇന്നും പ്രസക്തമായിത്തന്നെ തുടരുകയാണ്.
"മുസ്‌ലിം ലീഗ് പാർട്ടിക്ക് വേണ്ടത് നൂറ് ശതമാനം കറകളഞ്ഞ പ്രവർത്തകരെയാണ്. അല്ലാതെ, നാൽപ്പത് ശതമാനം ലീഗ് വിരുദ്ധതയും നാൽപ്പത് ശതമാനം തീവ്രവാദവും ഇരുപത് ശതമാനം മാത്രം മുസ്‌ലിം ലീഗുമുള്ള ഒരാളെയും നമുക്കാവശ്യമില്ല." എല്ലാ കാലത്തും പ്രസക്തമായ ഈ പ്രസ്താവന നടത്തിയതും കൊരമ്പയിൽ അഹമ്മദ് ഹാജി സാഹിബ് എന്ന പരിണിത പ്രജ്ഞനായ നേതാവായിരുന്നു.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ ഊഷ്മളമായ സൗഹൃദങ്ങൾ കാത്തു സൂക്ഷിച്ചിക്കുന്നതോടൊപ്പം, മുസ്‌ലിം ലീഗിനെതിരെ വരുന്ന വിമർശനങ്ങളെ തന്റെശക്തവും സ്പഷ്ടവുമായ വാക്ശരങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്ത കൊരമ്പയിൽ അഹമ്മദ് ഹാജി എന്ന കാര്യ ദർശി, ഓരോ മുസ്‌ലിം ലീഗുകാരന്റെയും മനസ്സിൽ എന്നും തെളിമയോടെ തന്നെ നിലനിൽക്കും.
2003 മെയ് 12 നാണ് അദ്ദേഹം വിട പറഞ്ഞത്.