പരദൂഷണത്തിനും പത്മഭൂഷൺ!
By: ടി പി എം ബഷീർ
വിശിഷ്ട സേവനത്തിന് രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ അവാർഡിന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട
മലയാളികളിൽ ഒരാൾ വെള്ളാപ്പള്ളി നടേശനാണ്.
1954 ജനുവരി 2-ന് രാഷ്‌ട്രപതി ഏർപ്പെടുത്തിയ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് ഭാരതരത്‌നവും പത്മ അവാർഡുകളും. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവയാണ് പത്മ അവാർഡുകൾ.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും സിനിമാ താരം മമ്മുട്ടിക്ക് പത്മഭൂഷണും നൽകിയിട്ടുണ്ട്.
മമ്മുട്ടി നേരത്തെ പത്മശ്രീയും നേടിയിട്ടുണ്ട്. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, പി.നാരായണൻ എന്നിവരാണ് പത്മവിഭൂഷൺ നേടിയ മററു രണ്ട് മലയാളികൾ.
വെള്ളാപ്പള്ളി സമൂഹത്തിന് ചെയ്ത സമഗ്ര സംഭാവന എന്താണ്? അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ച മേഖല ഏതാണ്?
അദ്ദേഹത്തിന് പത്മഭൂഷൺ പോലുള്ള അവാർഡ് നൽകിയതിൻ്റെ മാനദണ്ഡം എന്താണ്?
സമൂഹത്തിൽ ഛിദ്രതയും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കു൬തിലാണ് വെള്ളാപ്പള്ളിയുടെ പ്രാഗൽഭ്യം.
മുസ്‌ലിം ലീഗിനെ വിമർശിക്കുന്നു എന്ന വ്യംഗ്യേന മുസ്‌ലിം സമൂഹത്തെ അപരവൽക്കരിക്കുന്ന (മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ അല്ലാത്തവർക്ക് ജീവിക്കാൻ ശ്വാസം മുട്ടുന്നു, കേരളത്തിലെ കൃസ്ത്യാനികൾ മുസ്‌ലിംകളെ പേടിച്ച് ജീവിക്കുന്നു തുടങ്ങിയവ കേവലം രാഷ്‌ട്രീയമോ മുസ്‌ലിം ലീഗ് വിരുദ്ധമോ അല്ലല്ലോ) വർഗീയവും വംശീയവുമായ പ്രസ്താവങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഒരാൾ പ്രസ്‌തുത പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് പത്മഭൂഷൻ്റെ മഹത്വം നഷ്‌ടപ്പെടുത്തുന്നു.
“പത്മഭൂഷണൊക്കെ വല്ല വിലയുമുണ്ടോ? അതൊക്കെ കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീലേ? അതൊക്കെ അന്നുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം?
തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല.” രാജ്യത്തെ പരമോന്നത ബഹുമതിയെക്കുറിച്ച് അവാർഡ് ലഭിക്കുന്നതിനു മുമ്പ് വെള്ളാപ്പള്ളിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകളാണ്. ഇങ്ങനെയൊരാളെ തെരഞ്ഞു പിടിച്ച് അവാർഡ് നൽകിയതിലാണ് ആശ്ചര്യം!
വെള്ളാപ്പള്ളി ഇത്തരമൊരു ബഹുമതിക്ക് ഒട്ടും അർഹനല്ല.
അർഹതപ്പെട്ടവർക്ക് നൽകാനുള്ളതാണ് പത്മ പുരസ്‌കാരങ്ങൾ.