VOL 12 |
 Flip Pacha Online

മലയാളിയുടെ ലോകകപ്പ് ആവേശം

By: മിർഷാ മഞ്ഞപെറ്റ

മലയാളിയുടെ ലോകകപ്പ് ആവേശം
ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ് നാടും നഗരവുമെല്ലാം ആ തുകൽ പന്തിനോളം ലോകം ഒന്നടങ്കം ഒരുമിച്ച് ഒരേ വികാരത്തോടെ ഒന്നിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ സുന്ദര നിമിഷം.ലോകകപ്പ് ലോക മനസാക്ഷിയുടെ ഐക്യത്തിന്റെ സന്ദേശം കൂടി
പറയുന്നുണ്ട്.

ഇത്തവണ അങ്ങ് ദേശങ്ങൾ താണ്ടി അമേരിക്കൻ വൻ കരയിലാണ് ലോകകപ്പ് അരങ്ങേറുന്നത്.അമേരിക്ക,മെക്സിക്കോ,കാനഡ,എന്നീ മൂന്ന് രാജ്യങ്ങളിലെ പുൽ മൈതാനങ്ങളിലേക്ക് ലോകം കണ്ണും നട്ട് ഇരിക്കും.48 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് എന്ന പ്രത്യകതയുമുണ്ട് ഈ ലോകകപ്പിന്.ലോകത്തിലെ നാലിലെ ഒന്ന് രാജ്യങ്ങൾ ഇത്തവണ ലോകകപ്പിനെത്തുന്നുണ്ട്.അതിൽ അങ്ങ് അമേരിക്ക മുതൽ കുറസോവ എന്ന കുഞ്ഞൻ ദ്വീപ് രാജ്യം വരെ.

ഫുട്ബോൾ ലോകകപ്പ് അതിർത്തികൾ എല്ലാം ഭേദിച്ച് ഓരോ കായിക പ്രേമിയെയും ആവേശത്താൽ കൊണ്ടെത്തിക്കുന്ന കാലം.

മലയാളിക്കും ഫുട്ബോൾ ലോകകപ്പ് എന്നും അവരുടെ ഹൃദയത്തിൽ കുടിയേറിയ വികാരമാണ് ഇത്തവണ അതിന് കൂടുതൽ വലിപ്പമുണ്ടാവും ആദ്യമായി ഒരു മലയാളിയും ലോക ഫുട്ബോളിന്റെ വിഷവേദിയിൽ പന്ത് തട്ടാൻ പോകുകയാണ് അതും ഖത്തർ ദേശീയ ടീമിന് വേണ്ടി തഹ്സീൻ മുഹമ്മദ് എന്ന കണ്ണൂർ തലശ്ശേരി കാരൻ ഇതിനപ്പുറം മറ്റെന്ത് വേണം.ഓരോ ലോകകപ്പിലും എവിടെയോ കിടക്കുന്ന ഇഷ്ട താരങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കുമ്പോൾ ഇവിടെ അതെ ദേശക്കാർ അവരുടെ ജന്മ പുത്രനും കയ്യടിക്കും എന്ന് ഉറപ്പാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള അർജന്റീന തന്നെയാണ് ഇത്തവണയും ഫോവറേറ്റുക ൾ. ഖത്തറിൽ മെസ്സി കപ്പ് നേടിയതോടെ അർജന്റീനയും ലോകമെമ്പാടുമുള്ള അർജന്റീന ഫാൻസും ഹാപ്പിയാണ്.
മെസ്സിയും കൂട്ടരും വീണ്ടും
ഒരങ്കത്തിന് എത്തുമ്പോൾ
ഖത്താറിൽ എവിടെ അവസാനിപ്പിച്ചോ അവിടെ നിന്ന് തന്നെ തുടങ്ങാനാണ് മെസ്സിയു സംഘവും എത്തുന്നത് അർജന്റീനിയൻ നീലയും വെള്ളയും നിറമുള്ള ആ ജേഴ്സിയിൽ ആ കുറിയ മനുഷ്യന്റെ അവസാന ലോകകപ്പ് ആയിരിക്കും ഇത്.ഒരു 18 കാരന്റെ അതെ പ്രസരിപ്പിൽ തന്നെയാണ് അയാളും ടീം അർജന്റീനയും സമീപ കാലത്തെ അസാമാന്യമായ ഫോം നിലനിർത്തുന്ന ടീമാണ് അർജന്റീന ലോക റാങ്കിങ്ങിൽ ഒന്നാമത്.അത് കൊണ്ട് പ്രതീക്ഷകൾ വാനോളമാണ്.മിയാമിയിൽ അടക്കം കളിച്ച മെസ്സിക്ക് അമേരിക്കൻ മണ്ണ് ഏറെ കുറെ മനഃപാഠമാണ് അതിനാൽ കാര്യങ്ങൾ എളുപ്പമാണ്.

ഫുട്ബോളിന്റെ സ്വന്തം ബ്രസീൽ
ലോക ഫുട്ബോളിന്റെ ഈറ്റിലമായ നാട് ഫുട്ബോൾ പിറന്ന് വീണത് അങ്ങ് ഇംഗ്ലണ്ടിൽ ആണങ്കിലും അതിനെ മനോരമാക്കിയത് ബ്രസീലുകാരാണു എന്ന് പറയാം.ലോക ഫുട്ബോളിനെ വിറപ്പിച്ച ഇതിഹാസങ്ങളുടെ മണ്ണ് മലയാളിക്ക് അർജന്റീന യെ പോലെ തന്നെ ഫുട്ബോൾ ആരാധനയുള്ള മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബ്രസീൽ.എന്നാൽ സമീപ കാലത്ത് അത്ര മികച്ച റെക്കോർഡുകൾ അല്ല ബ്രസീലിന് ഉള്ളത്.അവസാനമായി ലോകകപ്പ് നേടിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു.അത് ടീമിനും ആരാധകർക്കും മേൽ വലിയ ഭാരമാണ്.ഇത്തവണ അമിത പ്രതീക്ഷയിൽ അല്ലങ്കിലും ഒരു ലോകകപ്പ് മോഹം എവിടെയോ ഫുട്ബോളിന്റെ സ്വന്തകാർക്കുണ്ട്.

റോണക്ക് ഒരു ലോകകപ്പ്
ലോകം ഒന്നടങ്കം ഒരു കളിക്കാരന്റെ പിറകിൽ പോയി കൂടെ കൂടിയ ടീമാണ് പോർച്ചുഗൽ അവരുടെ നായകൻ ലോക ഫുട്ബോൾ ഇതിഹാസം സാക്ഷാൽ കൃസ്റ്റ്യാനിയോ റൊണാൾഡോ .അയാൾ തന്റെ ഒറ്റയാൾ പോരാട്ടം നയിച്ച് ഉണ്ടാക്കി എടുത്ത പറങ്കി പട ഇത്തവണ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണ് മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന സംഘം ലോകക്കപ്പിൽ വിസ്മയങ്ങൾ ഉണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.