ഒരു നേതാവിനെ അറിയുക: ഒരു ശബ്ദം ഒരു കാലഘട്ടം:
By: ആഷിക് ചെലവൂർ
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലും ഇന്ത്യൻ മുസ്‌ലിംകളുടെ ജനാധിപത്യ പോരാട്ട ചരിത്രത്തിലും ഒരിക്കലും വിസ്മരിക്കാനാകാത്ത പേരാണ് ബി. പോക്കർ സാഹിബ്. വിദ്യാഭ്യാസം, നിയമം, സാമൂഹിക നവോത്ഥാനം, രാഷ്ട്രീയ നേതൃത്വം, ന്യൂനപക്ഷ അവകാശ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകിയ അദ്ദേഹം ഒരു വ്യക്തി മാത്രമായിരുന്നില്ല; ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു.
വിദ്യാഭ്യാസത്തിലൂടെ ഉയർന്നുവന്ന നേതാവ്
1890-ൽ തലശ്ശേരി അഞ്ചരക്കണ്ടിയിൽ വടേക്കണ്ടി കുടുംബത്തിൽ ജനിച്ച പോക്കർ സാഹിബ് അന്നത്തെ മുസ്‌ലിം സമൂഹത്തിൽ അപൂർവമായ വിദ്യാഭ്യാസ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയായിരുന്നു. തലശ്ശേരി ബ്രെണ്ണണൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ ബിരുദം നേടി. തുടർന്ന് 1915-ൽ മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. 1917-ൽ മദ്രാസ് കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തപ്പോൾ മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ അഭിഭാഷകനെന്ന ചരിത്ര നേട്ടം അദ്ദേഹത്തെ തേടിയെത്തി. നിയമരംഗത്ത് അസാമാന്യ പ്രാവീണ്യം തെളിയിച്ച അദ്ദേഹം പിന്നീട് കേരള ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും പ്രവർത്തന മേഖല വ്യാപിപ്പിച്ചു. ഹൈക്കോടതി ജഡ്ജി സ്ഥാനത്തേക്ക് വരെ അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും പദവികളേക്കാൾ ജനങ്ങളോടൊപ്പമുള്ള ജീവിതമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
ജനങ്ങൾക്കിടയിലെ
അഭിഭാഷകൻ
നിയമപണ്ഡിതൻ എന്നതിലുപരി സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്ത വ്യക്തിയായിരുന്നു പോക്കർ സാഹിബ്. മദ്രാസിലേക്കും പിന്നീട് തലസ്ഥാന നഗരികളി ലേക്കും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന മലബാറുകാരുടെ ആശ്രയകേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ വസതി. നിയമസഹായം മാത്രമല്ല, ജീവിതപ്രശ്നങ്ങളിൽ ഉപദേശകനായും രക്ഷാകർത്താവായും അദ്ദേഹം മാറി.
മലബാർ മുസ്‌ലിം അസോസിയേഷന്റെ രക്ഷാധികാരിയായും സാമൂഹിക പ്രവർത്തകനായും അദ്ദേഹം ശ്രദ്ധേയനായി. വൈസ്രോയ് കൗൺസിലിൽ മുസ്‌ലിം ലീഗ് അംഗമായിരുന്ന കാലത്ത് ബ്രിട്ടീഷ് ഭരണകൂടം മുസ്‌ലിംകൾക്കെതിരെ കൊണ്ടുവന്ന മാപ്പിള ഔട്രേജസ് ആക്ടിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ചരിത്രപരമാണ്.
അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളും വാദങ്ങളും പിന്നീട് 1921-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾക്കെതിരെ എടുത്ത പല നടപടികളും കേസുകളും പിൻവലിക്കപ്പെടുന്നതിന് വഴിയൊരുക്കി.
1921 കലാപാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ
1921-ലെ മലബാർ കലാപത്തിനു ശേഷം മുസ്‌ലിംകൾ വ്യാപകമായി പീഡിപ്പിക്കപ്പെട്ടപ്പോൾ പോക്കർ സാഹി ബ് നേരിട്ട് ദുരിതബാധിത പ്രദേശങ്ങളിലെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അതിന്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. കോഴിക്കോട്ടും തിരുവനന്തപുരത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ക്യാമ്പുകൾ സംഘടിപ്പിച്ചു. ഭക്ഷണം, വസ്ത്രം, താമ സം, നിയമസഹായം എന്നിവ ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളി ആയി അദ്ദേഹം മാറി.
ബ്രിട്ടീഷ് വിരോധത്തിന്റെ ഭാഗമായി മുസ്‌ലിം സമൂഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ നിന്ന് അകന്നുനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. എന്നാൽ ആ നിലപാട് സമൂഹത്തെ പിന്നോട്ടടിക്കുമെന്ന് മനസ്സിലാക്കിയ പോക്കർ സാഹിബ് വിദ്യാഭ്യാസ പ്രചാരണത്തിന് ഇറങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ഇംഗ്ലീഷിൽ പ്രാവീണ്യം നേടുകയും ചെയ്ത അദ്ദേഹം മുസ്‌ലിം സമൂഹത്തിനിടയിൽ വിദ്യാഭ്യാസ ബോധവത്കരണം നടത്തി. കേരള മുസ്‌ലിം എജുക്കേഷണൽ അസോസിയേഷന്റെ രൂ പീകരണത്തിലും പ്രവർത്തനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഭാവിയുടെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന അദ്ദേഹ ത്തിന്റെ ഉറച്ച വിശ്വാസം തലമുറകളെ സ്വാധീനിച്ചു.
ഐക്യസംഘവും മുസ്‌ലിം ഐക്യവും
സമുദായ നവോത്ഥാനം ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട ഐക്യസംഘത്തിന്റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു. കൊടുങ്ങല്ലൂർ ആസ്ഥാനമായിരുന്ന ഈ പ്രസ്ഥാനം കൊച്ചിയിലെയും തിരുവിതാംകൂറിലെയും മുസ്‌ലിംകളെ ഒരുമിപ്പിക്കാൻ ശ്രമിച്ചപ്പോൾ മലബാറിൽ അതിന് ശക്തമായ അടിത്തറ ഒരുക്കിയത് പോക്കർ സാഹിബായിരുന്നു. 1926-ലെ വാർഷിക സമ്മേളനം തലശ്ശേരിയിലേക്ക് കൊണ്ടുവന്നതും സ്വാഗതസംഘം കൺവീനറുടെ ചുമതല ഏറ്റെടുത്ത് അതിനെ വിജയിപ്പിച്ചതും അദ്ദേഹമാണ്. പിന്നീട് കൊടുങ്ങല്ലൂരിൽ നടന്ന പത്താം വാർഷിക സമ്മേളനത്തിന്റെ അധ്യക്ഷനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്
മലബാറിൽ മുസ്‌ലിം ലീഗിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളായിരുന്നു പോക്കർ സാഹിബ്. മുസ്‌ലിംകൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്ന ആവശ്യവുമായി നിവേദനങ്ങൾ സമർപ്പിക്കുന്നതിലും ഭരണപരിഷ്കാര ചർച്ചകളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
1936-ൽ തലശ്ശേരിയിൽ ആദ്യമായി മലബാർ ജില്ലാ മുസ്‌ലിം ലീഗിന്റെ കമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. തലശ്ശേരിയിൽ രൂപീകരിക്കപ്പെട്ട ആദ്യ മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റിയിലും അദ്ദേഹം അംഗമായി.
നിയമസഭയിലേക്കും ഭരണഘടനാ സഭയിലേക്കും 1930-ൽ മദ്രാസ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1936 വരെ എം.എൽ.സി. ആയി സേവനമനുഷ്ഠിച്ചു. 1946-ൽ മുസ്‌ലിം ലീഗ് സ്ഥാനാർ ത്ഥിയായി മലബാർ അർബൻ മണ്ഡലത്തിൽ നിന്ന് മദ്രാസ് നിയമസഭയിലേക്ക് വിജയിച്ചു. അന്ന് മുസ്‌ലിം ലീഗിന്റെ 29 സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ അതിലൊരാളായിരുന്നു പോക്കർ സാഹിബ്.
തുടർന്ന് ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇന്ത്യയുടെ ഭരണഘടനയിൽ ഒപ്പുവെച്ച ജനപ്രതിനിധികളിൽ ഒരാളായി. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ പ്രവർത്തിച്ച നിയമജ്ഞരുടെ സമിതിയിലും അദ്ദേഹം അംഗമായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിലെ ചരിത്ര പങ്കാളിത്തം വഹിച്ച നേതാവും ആയിരുന്നു. 1948 മാർച്ച് 10-ന് ചെന്നൈയിലെ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പില്‍ക്കാലത്ത് രാജാജി ഹാളില്‍ എന്നറിയപ്പെട്ട ഹാളില്‍ നടന്ന ചരിത്ര ത്തില്‍ ഏറ്റവും വലിയ യോഗം ഇന്ത്യൻ മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവി നിർണയിച്ച സമ്മേളനമായിരുന്നു.
51 പ്രതിനിധികൾ പങ്കെടുത്ത ആ യോഗത്തിൽ മലബാറിൽ നിന്ന് പങ്കെടുത്തത് 5 പേരായിരുന്നു. സീതി സാഹിബ്. പോക്കർ സാഹിബും പി.കെ. മൊയ്തീൻകുട്ടിയുമായിരുന്നു. മുഹമ്മദ് ഇസ്മായിൽ സാഹിബ് അധ്യക്ഷനായിരുന്നു. പി. കെ. മൊയ്തീന്‍ കുട്ടി സാഹിബ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ച് കേരളത്തിന്റെ പ്രതിനിധിയായി സംസാരം നടത്തിയവ റില്‍ ഒരാള്‍ പോക്കർ സാഹിബാണ്. ഏകദേശം പത്ത് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം 37 വോട്ടുകളുടെ പിന്തുണയോടെ പ്രമേയം പാസായി. അങ്ങനെയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപം കൊണ്ടത്.
പാർലമെന്റിൽ ഒരു ഒറ്റയാൻ പോരാളി
1952-ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം ലീഗ് അംഗമായി അദ്ദേഹം മാറി. പിന്നീട് വീണ്ടും മഞ്ചേരി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റിലെത്തി. 500-ലധികം അംഗങ്ങളുള്ള പാർലമെന്റിൽ മുസ്‌ലിം ലീഗിന്റെ ഏക അംഗമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ശക്തമായിരുന്നു. മുസ്‌ലിംകളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. പ്രത്യേക വിവാഹ ബിൽ, ശരീഅത്ത് നിയമഭേദഗതി, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പാർലമെന്ററി ചരിത്രത്തിന്റെ ഭാഗമാണ്.
1953-ൽ പാലക്കാട് നടന്ന മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിൽ പോക്കർ സാഹിബ് നടത്തിയ പ്രസംഗം ചരിത്രത്തിൽ ഇടം നേടിയ ഒന്നാണ്. മുണ്ടും ഷർട്ടും കോട്ടും മാപ്പിളത്തൊപ്പിയും ധരിച്ച് വേദിയിലെത്തിയ അദ്ദേഹം മുസ്‌ലിം ലീഗിനെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു.
അദ്ദേഹം പറഞ്ഞു:
"ഇന്ത്യൻ ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യം ഉപയോഗിച്ചാണ് മുസ്‌ലിം ലീഗ് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത്. അത് തടയാൻ ശ്രമിക്കുന്നവർ പ്രധാനമന്ത്രി ആയാലും ഞങ്ങൾക്ക് പുല്ലാണ്."
ഈ പ്രസംഗം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. ലീഗിനെ നിരോധിക്കണമെന്നും പോക്കർ സാഹിബിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എതിർപ്പുകാർ രംഗത്തെത്തി. പക്ഷേ അദ്ദേഹം പിന്നോട്ടുപോയില്ല. കൂടുതൽ കരുത്തോടെ മുന്നോട്ട് നടന്നു.
നെഹ്റുവിന്റെ ശ്രദ്ധ നേടിയ പാർലമെന്ററി യ നായിരുന്നു അദേഹം.
പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശ്രദ്ധ പോലും ആകർഷിച്ചിരുന്നു. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ നെഹ്റു തന്നെ പാർലമെന്റിൽ പോക്കർ സാഹിബിന്റെ ഇടപെടലുകൾ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്ന് പരാമർശിച്ചതായി രേഖകളുണ്ട്.
അവസാന കാലം
1962-ൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി കോഴിക്കോട് ചേവായൂരിലെ വസതിയിൽ വിശ്രമജീവിതം നയിച്ചു. പോക്കര്‍സാഹിബിന് പകരം ഇസ്മായില്‍ സാഹിബ് അന്ന് രാജ്യ സഭ യില്‍ അംഗമായിരുന്നത് മാറി മഞ്ചേരിയിലെ പാര്‍ലമെന്റ് അംഗമായി മത്സരിച്ച് ജയിച്ചു. 1969 ജൂലൈ 29-ന് അദ്ദേഹം അന്തരിച്ചു. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ തിക്കോടി വലിയ ജുമാഅത്ത് പള്ളിയിൽ അദ്ദേഹത്തെ ഖബറടക്കി.
പോക്കർ സാഹിബ് ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. ഒരു സമുദായത്തിന്റെ ആത്മവിശ്വാസവും ഒരു ജനതയുടെ അവകാശ ശബ്ദവും ആയിരുന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ നിന്ന് ഇന്ത്യൻ പാർലമെന്റിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വിദ്യാഭ്യാസ നവോത്ഥാന വേദികളിലേക്കും അദ്ദേഹം നടത്തിയ യാത്ര ഒരു മഹത്തായ ജീവിതത്തിന്റെ കഥയാണ്. ഇന്ന് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനും ജനാധിപത്യ വിശ്വാസികൾക്കും ലഭിക്കുന്ന പല അവകാശങ്ങളുടെയും പിന്നിൽ പോക്കർ സാഹിബ് പോലുള്ള ധീരന്മാരുടെ പോരാട്ടമുണ്ട്.
എന്റെ മാതാവിന്റെ കുടുംബവുമായി ബന്ധമുള്ള തിക്കോടി വൈദ്യരകത്ത് കുടുംബത്തിലെ അംഗമായതിനാൽ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാനും തിക്കോടിയിലെ അദ്ദേഹത്തിന്റെ ഖബർ സന്ദർശനം നടത്താറുണ്ട്..
മഹാനായ ആ നേതാവിന് അല്ലാഹു പരലോകത്ത് ഉന്നത സ്ഥാനം നൽകട്ടെ. അദ്ദേഹം ഉയർത്തിയ ശബ്ദവും അദ്ദേഹം കാട്ടിത്തന്ന വഴിയും തലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും.