VOL 12 |
 Flip Pacha Online

മാറ്റത്തിനു വേണ്ടിയുള്ള ജനവിധി

By: ടി പി എം ബഷീർ

മാറ്റത്തിനു വേണ്ടിയുള്ള  ജനവിധി
രാഷ്‌ട്രീയ കേരളത്തെ അൽഭുതപ്പെടുത്തുന്ന അഭൂതപൂർവമായ ജനവിധിയാണ്
യു.ഡി.എഫ് നേടിയത്.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ മാറ്റം ആഗ്രഹിച്ചിരുന്നു എന്നാണ്
ജനവിധി തെളിയിക്കുന്നത്.

കേരളത്തിൽ സംഭവിച്ചത്/ സംഭവിക്കേണ്ടത് കേവല ഭരണമാറ്റമല്ല; നയങ്ങളിലും നിലപാടുകളിലും ഉള്ള മാറ്റമാണ്.

ഇടതുപക്ഷ ഭരണത്തിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്തോ, അതിന് തീർത്തും വിരുദ്ധമായിരുന്നു കഴിഞ്ഞ ഒരു ദശകം കേരളത്തിലെ ഇടതു ഭരണം.

ജനവിരുദ്ധ നയങ്ങളും നടപടികളും മാത്രമല്ല, അഴിമതിയും ധൂർത്തും മുഖമുദ്രയാവുകയും
വർഗീയ/ വിദ്വേഷ പ്രചാരകരെ
തോളിലേറ്റുകയും ചെയ്ത ഭരണം.
പ്രതിപക്ഷ നേതാവായിരിക്കെ വർഗീയതയ്ക്കെതിരെ ശ്രീ.വി.ഡി. സതീശൻ സ്വീകരിച്ച ശക്തമായ നിലപാട് ജനം കൈയടിച്ച് സ്വീകരിച്ചു. സമുദായ നേതാക്കളുടെ ആട്ടിൻതോലണിഞ്ഞ് നടത്തിയ കടുത്ത വിദ്വേഷപ്രചരണവും ഒപ്പം സി.പി.എമ്മിനു വേണ്ടി നടത്തിയ ഹീനമായ രാഷ്‌ട്രീയ പ്രചരണവും
ജനം തളളിക്കളഞ്ഞു.

ജനം മാറ്റം ആഗ്രഹിച്ചു.
അത് ജനവിധിയായി മാറി.
മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ്റെ
നേതൃത്വത്തിൽ പുതിയ സർക്കാർ
അധികാരത്തിൽ വന്നു.
ഭരണത്തിൻ്റെ തുടക്കം പ്രതീക്ഷ നൽകുന്നുണ്ട്. അതിന് തുടർച്ച വേണം.

ജനക്ഷേമ നടപടികളും വികസനവും പ്രധാനമായിരിക്കെത്തന്നെ,
വ്യക്തമായ നയവും നിലപാടുകളും ഉണ്ടാവുക എന്നതും പ്രധാനമാണ്.

പൂർണമായും ഒരു ജനപക്ഷ ഭരണത്തിന് പുതിയ മന്ത്രിസഭയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു