VOL 12 |
 Flip Pacha Online

പി.എം.എ സമീർ

By: ഫൈസൽ മാലിക്

 പി.എം.എ സമീർ
വാഴയൂർ പഞ്ചായത്ത് പ്രസിഡൻ്റായിയിരുന്ന മുസ്‌ലിം ലീഗ് നേതാവ് പി.എം. ഇസ്മായിലിന്റെ മകൻ. എം.കോം. ഫാറൂഖ് കോളജ് യൂണിയൻ ചെയർമാൻ, മുസ്‌ലിം യൂത്ത് ലീഗ് വാഴയൂർ പഞ്ചായത്ത് ട്രഷറർ, മുസ്‌ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, മലപ്പുറം ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഡയറക്‌ടർ. നിലവിൽ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്‌ടർ. കോവിഡ് കാലത്ത് 'ഹദിയ' പ്രൊജക്റ്റിലൂടെ ക്രൗഡ് ഫണ്ടിങ് പ്രവർത്തനങ്ങളിലും സജീവമായി. വാഴയൂർ പഞ്ചായത്തിൽ വീടില്ലാത്ത 42 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന 'അഭയം ചാരിറ്റബിൾ ട്രസ്റ്റ്' പദ്ധതിയുടെ ചെയർമാൻ ഖാഇദെമില്ലത്ത് സെന്റർ, ഡൽഹി ദേശീയ കമ്മിറ്റി ഓഫീസ്: ക്രൗഡ് ഫണ്ടിങും പ്രോജക്റ്റ് കോ-ഓർഡിനേഷനും വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്ത പുനരധിവാസ പദ്ധതി - ക്രൗഡ് ഫണ്ടിങും പ്രോജക്റ്റ് കോർഡിനേഷനും.