VOL 12 |
 Flip Pacha Online

പി.കെ. ബഷീർ

By: ഫൈസൽ മാലിക്

പി.കെ. ബഷീർ
മുൻ എം.എൽ.എയും ചീഫ് വിപ്പുമായിരുന്ന മുസ്‌ലിംലീഗ് നേതാവ് പി. സീതി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകൻ. ഏറനാട് മണ്ഡലത്തെ മൂന്ന് തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു.

1977-ൽ എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. മുസ്‌ലിം യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്. സംസ്ഥാന പ്രവർത്തക സമിതി അംഗം, ഐ.യു.എം.എൽ ഏറനാട് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.

ഭാര്യ റസിയ ബഷീർ മക്കൾ ജിഹാൻ ഹാരിദ്, നഹാൻ അസ്‌ഹർ, സജിൻ സീതി